Monday, December 22, 2008

ആംബുലന്‍സുമായി വന്നുനില്‍ക്കില്ലേ

പ്രഭാതം (ഭക്ഷണം)
ഉച്ച (ഭക്ഷണം)
സന്ധ്യ (ബിയര്‍, കഞ്ചാവ്‌) :-

ഇരുനൂറു രൂപ ഉണ്ടെങ്കില്‍
തീര്‍ത്തടുക്കാം ഈ ദിവസം
ഇരുപതു രൂപ കൂടിയുണ്ടെങ്കില്‍
ഒരു പായ്ക്കറ്റ്‌ സിഗരറ്റില്‍
രാത്രി കടക്കാം
ഭാഗ്യം, സ്വയംഭോഗത്തിന്‌ ഇതുവരെ
നികുതിയടയ്ക്കേണ്ടതില്ല

അങ്ങനെ ചെയ്താല്‍
വെറും ഇരുനൂറ്റിയിരുപത്‌ രൂപയ്ക്ക്‌
ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന
വിലകൂടിയ ഇനം അടിമയാണ്‌ ഞാനെന്ന്‌
നിങ്ങള്‍ക്ക്‌ തോന്നും

എനിക്കെന്നെക്കുറിച്ച്‌
എന്തൊക്കെ തോന്നിയാലും
നിങ്ങള്‍ക്കെന്നെക്കുറിച്ച്‌
തെറ്റായി ഒന്നും തോന്നാന്‍ പാടില്ല എന്ന്‌
നിര്‍ബന്ധമുള്ളതിനാല്‍

ഇരുനൂറ്റിയിരുപത്‌ രൂപ
ഇന്നു ഞാന്‍ ഉണ്ടാക്കില്ല

ആ സമയത്ത്‌ ചിന്തിക്കാനാണ്‌ പദ്ധതി

ഹോട്ടലുടമകളേ
ബിയര്‍ പാര്‍ലര്‍ നടത്തിപ്പുകാരേ
എന്റെ പ്രിയപ്പെട്ട കാമുകിമാരേ

ഞാനിന്ന്‌ ചിന്തിച്ച്‌ വശംകെടും

11 comments:

Jayesh/ജയേഷ് said...

തേങ്ങ....ഉടച്ചു...അതിനും നികുതിയില്ല ഭാഗ്യം

ശ്രീകുമാര്‍ said...

"നികുതിയില്ലാത്ത ചിന്തകള്‍"

ഉപ ബുദ്ധന്‍ said...

പദ്ധതി കൊള്ളാം..

Mahi said...

എനിക്കെന്നെക്കുറിച്ച്‌
എന്തൊക്കെ തോന്നിയാലും
നിങ്ങള്‍ക്കെന്നെക്കുറിച്ച്‌
തെറ്റായി ഒന്നും തോന്നാന്‍ പാടില്ല
എടാ നിന്നെ വായിക്കുമ്പോഴാണ്‌ വെറും ചപ്പ്‌ നൊസ്റ്റാള്‍ജിയയുമായി നടക്കുന്ന എന്നെ കുറിച്ച്‌ എനിക്ക്‌ പുച്ഛം തോന്നുന്നത്‌

തണല്‍ said...

മഹി പറഞ്ഞതിനടിയില്‍ കിടക്കട്ടെ എന്റെ വക ഒരു ചിന്ന ഒപ്പുകൂടി.

ajeesh dasan said...

prabhaatham
ucha
sandhya
kanjaavu
ninakku vere paniyonnumillede..
ravile ezhunnelkkaathirunnaal pore...prashnam theerille...
entharannaa nee ingane....

Kumar Neelakandan © (Kumar NM) said...

ഓര്‍മ്മകള്‍ സാധ്യമാക്കുന്ന ജലം :)

gi. said...

:)

ഉദയശങ്കര്‍ said...

വീടിന്‌ മുമ്പിലൂടെ ആംബുലന്‍സ്‌
പാഞ്ഞ്‌പോകുന്നത്‌ സ്വപ്നം കണ്ടു

Latheesh Mohan said...

ജയേഷ്, അങ്ങനെ അതും നടന്നു :)
ശ്രീകുമാര്‍, ബുദ്ധന്‍, മഹി, തണല്‍, വിജി, കുമാര്‍, ഗി: നന്ദി
ദാസപ്പാ :)

Anonymous said...

പറയാന്‍ 2 ഉണ്ട്:
1. എനിക്കെന്നെക്കുറിച്ച്‌
എന്തൊക്കെ തോന്നിയാലും
നിങ്ങള്‍ക്കെന്നെക്കുറിച്ച്‌
തെറ്റായി ഒന്നും തോന്നാന്‍ പാടില്ല എന്ന്‌
നിര്‍ബന്ധമുള്ളതിനാല്‍....

നീ നിര്‍ബന്ധിച്ചാല്‍ ഞങ്ങള്‍ക്ക് നിന്നെപ്പറ്റി ഒന്നും തോന്നില്ല എന്നാണോ?
നിന്റെയൊരു കാര്യം! :)

2. നിന്നെ വായിക്കാന്‍ നികുതിയേര്‍പ്പെടുത്താതിരിക്കുക, തല്‍ക്കാലം.