tag:blogger.com,1999:blog-88206764637599979212024-03-14T02:47:36.285-07:00ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.comBlogger128125tag:blogger.com,1999:blog-8820676463759997921.post-4639465011517964552020-08-29T11:29:00.006-07:002020-08-29T11:30:56.873-07:00സൂര്യന്, ഒച്ച എന്നിവയെക്കുറിച്ച് സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍

സസ്യശാസ്ത്രമായിരുന്നു

ഖദീജയുടെ വിഷയം

എന്റേതും അതു തന്നെ

ഒറ്റത്തണ്ടും

മൊട്ടുപോലത്തെ പൂവുമുള്ള

ആടുന്ന ചെടികളിലായിരുന്നു

ആദ്യകാലങ്ങളില്‍

എന്റെ താല്പര്യം

പൂവുകള്‍ ചൂടിയ പെണ്‍കുട്ടികള്‍

നായികമാരായ അടിപ്പടങ്ങളില്‍

അമ്പരന്നു നില്ക്കുന്ന

കൂറ്റന്‍ മരങ്ങളിലായിരുന്നു

ഖദീജ;

മുകളിലേക്കു കയറിയൊളിക്കാന്‍

മച്ചുംപുറം പോലത്തെ ചില്ലകള്‍

കൂറ്റന്‍ കുതിരപ്പടയ്ക്കു

വെയില് കായാന്‍

നീട്ടിവിരിച്ച തണല്‍

പില്ക്കാലം ഞങ്ങളിരുവരും

സൂര്യനെതിരെ നടന്ന്

ആളൊഴിഞ്ഞ

ഒരു മലയോര ഗ്രാമത്തില്‍ നിന്ന്

രണ്ടു കുതിരകളെ

വാടകയ്ക്കെടുത്ത്

മണ്ണെണ്ണയും

അരിയും ഗോതമ്പും

വലിയൊരു സഞ്ചിയിലാക്കി

സൂര്യനെതിരെ പോകുന്ന

വഴിയുടെ അറ്റത്ത്

തുണികൊണ്ടുണ്ടാക്കിയ

ചെറിയ ചായ്പ്പില്

ചേര്‍ന്നു കിടക്കുമ്പോള്‍

ഇലയടരാന് മടിക്കുന്ന മഞ്ഞില്‍

ഇരുട്ടില്‍ നിന്നുമൊരു ഇളക്കം

കരിയിലയില്‍ തെന്നിനീങ്ങുന്ന

വലിയ പൂച്ചയുടെ കാലുകള്‍

എന്തോ പെറ്റുവീണ,തിന്റെ

തൊണ്ടയില്‍ നിന്നും

മിന്നല്‍പോലെ നീളത്തില്‍ നിലവിളി

'പുലി പ്രസവിക്കുന്നതിന്റെ ഒച്ച'

എന്ന് ഖദീജ കണ്ണിലേക്ക്

കുറേനേരം തുറിച്ചുനോക്കി

'അതേ' എന്നു ഞാനും

വരാലില്‍ നിന്നും കുഞ്ഞുങ്ങളുടെ നദി

പൊട്ടിയിറങ്ങുന്നത് മനക്കണ്ണില്കണ്ട്

രാത്രിവൈകുവോളം ഉറങ്ങാതിരുന്ന ഭയം

കണ്ണുതുറന്ന് നോക്കുമ്പോള്‍

പുലിയില്ല;

പൂവുകള്‍ പൊഴിയുന്ന പുലരികളില്‍

ഇടവഴിയിലെ കാറ്റുപോലെ

ഒന്നുമറിയാത്തപോലെ

സൂര്യന്

അവര്‍ക്കു മീതേ

2.

'ആടുന്ന മരങ്ങളുടെ നിഴലുകള്‍

വേരുകള്‍ പോലും എത്താത്ത ഇടങ്ങളെ തൊടും',

ഖദീജ ഇടയ്ക്കിടെ പറയും

'അതെ, അവ നില്ക്കുന്ന ഇടങ്ങളെക്കാള്‍

വലുതാണ് മരങ്ങള്‍',

ഞാന്‍ ശരിവയ്ക്കും

മരക്കൊമ്പത്തെ ഊഞ്ഞാല്

ആയത്തിലാടുന്ന സുന്ദരന്‍

നീട്ടിയെറിഞ്ഞ വെളിച്ചം

എന്നിങ്ങനെ ഖദീജ തുടരും

മലയ്ക്കുകുറുകേ വീണുകിടക്കുന്നു

കുതിരമേല്‍ കടന്നുപോകുന്ന

രണ്ടുപേരുടെ നിഴല്‍

എത്രപോയിട്ടും പോകാതെ

കിളികള്‍ ഏതോ കൊമ്പില്‍

മഴ ഒന്നുനിന്നതിന്റെ ആനന്ദം

അവയില്‍ ചിലയ്ക്കുന്നു

പറ്റില്ല എന്നു പറയാനാകാതെ

ഈ പെരുംകാടിന്റെ മുഴക്കം,

അടയ്ക്കാന്‍ കഴിയാത്ത ചെവിയില്‍

കാണാന്‍ കഴിയാത്ത ഒച്ച,

വായുവില്‍ നിന്നും പൂതമാര്ഗത്തില്

'അടയ്ക്കാന്‍ കഴിയുക എന്ന ആശയം

ചെവിയുടെ സ്വപ്നങ്ങളില്‍ നിറയെ',

ഖദീജ പറയുന്നു

'കൗമാരക്കാരുടെ സ്വപ്നങ്ങളില്‍

ശരീരം എന്ന പോലെ',

പതിവുതെറ്റാതെ ഞാനും

വഴിയരികില്‍ നിന്നും

ഞങ്ങളെ നോക്കുന്നു

ആയിരം ചുണ്ടുകളില്‍ കിളികളായി

നിര്ത്താതുരുവിടും മരങ്ങള്‍.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 ഡിസംബര്‍)
Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-20098363408531023552020-08-26T05:48:00.007-07:002020-08-26T05:54:29.830-07:00കുട്ടിയും തന്തയും

ചന്ദ്രനെ പിടിക്കുന്നതെങ്ങനെ
ചെക്കന് ചോദിക്കുന്നു

കാറ്റുകുടിച്ചു വീര്ത്തദ്ദേഹം
കടലില്‍ വീഴുമ്പോള്‍
നീട്ടിവിരിച്ച വലയില്‍

കുടുങ്ങാതെ പോകുമോ

എന്നയാള്‍ സംശയത്തോടെ

തിരിച്ചു ചോദിക്കുന്നു

വലയില്‍ വീഴാന്‍ മീനോ
മാനാണു മാനത്തെന്നച്ഛന്
പറഞ്ഞതല്ലേ?

പല കെണികളില്‍ കുടുങ്ങും
ഒരേ മൃഗം എന്നയാള്‍
ദൂരെമാറിയിരുന്ന്
കാലങ്ങള്‍ക്കു ശേഷം
അതിനുത്തരം പറയുന്നു

ചന്ദ്രനെ പിടിക്കുവാന്‍
അയാള്‍ക്കുള്ളില്‍ പടരുന്നു
കടലിനു കുറുകേയാരോ
നീട്ടിവിരിച്ച സങ്കടം

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017)
Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com0tag:blogger.com,1999:blog-8820676463759997921.post-60356435515494023822015-09-20T11:29:00.002-07:002020-08-26T05:37:10.992-07:00കടുക്

ആറിന്റെ നടുക്കൊരു

കെട്ടുവള്ളം

അതില്‍

കല്ലുകൂട്ടിയ അടുപ്പ്

കലം

കുഴലിലൂടെ വരും വാറ്റുചാരായം

രാത്രിയിലിരുട്ടില്‍

നാലുപേര്‍

നീന്തിയെത്തുന്നു

ചൂടു ചാരായം

വെള്ളത്തില്‍

വെച്ചുതണുപ്പിച്ച്

അണ്ണാക്കിലേക്ക്

കമഴ്ത്തുന്നു

ചുട്ട കപ്പയും

ഉണക്കമീനും

വായിലിട്ടൂതി

വിഴുങ്ങുന്നു

രണ്ടു പല്ലുകള്‍ക്കിടയില്‍

ചുമന്ന കാന്താരി പൊട്ടുന്നു

വള്ളം ചലിച്ചു തുടങ്ങുന്നു

മലര്‍ന്നു കിടന്നു

നോക്കുമ്പോള്‍

വേഗത്തില്‍ ചലിക്കുന്ന കാര്‍,

പായുന്ന രാത്രിനഗരം,

ചിതറുന്ന വെളിച്ചം

--- രാത്രിപൊട്ടുന്നു

--- കിടക്കയില്‍

--- ചെകിടുപൊട്ടുന്ന

--- ശബ്ദത്തിലെണ്ണയില്‍

--- കടുകുപൊട്ടുന്നപോല്‍

എന്നു പാട്ട്

പതിയെ തുടങ്ങുന്നു

ഒന്നാമന്

--- വലിയ ചെണ്ടകള്‍

--- കൊട്ടുന്നു

--- വലിയ വായയില്‍ അലറുന്നു

--- ചെറിയ പ്രാണിയെ

--- പുല്ലില്‍ നിന്നുയര്‍ത്തുന്നു

രണ്ടാമന്

അതേറ്റു പിടിക്കുന്നു

--- രാത്രിപൊട്ടുന്നു

--- രാത്രിപൊട്ടുന്നു

മൂന്നാമന്, നാലാമന്

കോറസില്‍

അവരില്‍

നിന്നുതിരുന്നു

ശമനമില്ലാത്തവരുടെ

കൂത്ത്

അവരുടെ വള്ളം

മുങ്ങുന്നു

പാഞ്ഞുപോകുന്ന നഗരം

വഴിവിളക്കുകാലില്‍

ഇടിച്ചുതൂങ്ങുന്നു

നാലുപാടും

നീന്തുന്നു

നാല് പാട്ടുകാര്‍

നാക്കിന്റെ തുഞ്ചത്ത്

നീ കിടക്കുന്നു

നാക്കു മടക്കുമ്പോള്‍

മൂളുന്നു

എന്നയോര്‍മയില്‍

വാറ്റുകാരന്‍

വള്ളത്തില്‍

തനിച്ചിരിക്കുന്നു

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-49406691004007561532015-08-24T01:24:00.003-07:002020-08-26T05:36:45.378-07:00ദഹനം

അര്‍ദ്ധരാത്രിയില്‍ ഞാന്‍

ഇരുന്നു വായിക്കുന്നു

ഇടയ്ക്കിടെ ചാടിയെണീറ്റ്

ചായയിടുന്നു

കുടിക്കാന്‍ മറന്ന നിലയില്‍
മേശപ്പുറത്തിരിക്കുന്നു
ചായഗ്ലാസുകള്‍
അതിനിടയില്‍ പരിഭ്രമിച്ചൊരു
പൂമ്പാറ്റ പുറത്തേക്കുള്ള വഴി
തിരയുന്നു

ടക് എന്നൊരു ഒച്ച കേട്ട്

തിരിഞ്ഞു നോക്കുമ്പോള്‍

തലയിണയില്‍ കിടക്കുന്നു

പൂമ്പാറ്റ,

ഫാനിലിടിച്ചു തെറിച്ചതാണ്

ഒറ്റ കുതറലില്‍

കഴിഞ്ഞു അതിന്റെ പരിഭ്രമം

അടുത്തുചെന്നു നോക്കി:

തലയിണ കവറില്‍

വരച്ചുപിടിപ്പിച്ചിരിക്കുന്ന

പൂക്കളത്തിനരികെ

കിടക്കുന്നു

പാവം പൂമ്പാറ്റയുടെ ജഡം.

പൂക്കളവും ജഡവും ഓണദിനവും

മേശവിളക്ക് തിരിച്ചുവച്ച്

വെളിച്ചം ശരിയെന്നുറപ്പിച്ച്

കാമറ കൊണ്ടെടുത്തു

ആരിലും ഒളിച്ചിരിക്കുന്നൊരു

മരണക്കിടക്കയില്‍

കുന്തിച്ചു ഞാനിരുന്നു

അനുതാപം എന്ന വാക്ക്

എന്നെ വന്നു തൊട്ടു

ആന്റിഗണിയെ ഓര്‍ത്തു

പുറത്തുപോയി

ഒരു ചെറിയ

കുഴിയെടുത്തു

ചുറ്റുമൊരു

പൂക്കളം തുടങ്ങിവച്ചു

തിരിച്ച് ശവമെടുക്കുവാന്‍

വരുമ്പോള്‍

അജയന് എന്ന പഴയപല്ലി

ഉന്നംപിടിച്ചിരിക്കുന്നു

അരുതരുതജയാ

അവിവേകമെന്നു ഞാന്‍

മുന്നോട്ടുചാടി

കസേരയില്‍ തട്ടിവീണു

അജയനും മുന്നോട്ടുചാടി

പൂമ്പാറ്റയുടെ ജഡം

അജയനില്‍ ദഹിച്ചു

അവിടവിടെ

പറ്റിപ്പിടിച്ചിരിക്കുന്ന

പല്ലിക്കാട്ടത്തെ

തുറിച്ചുനോക്കി,

അതിശയം ആമാശയം

എന്ന കവിത

ഇപ്പോള്‍ വരുമെന്നു കരുതി,

ഉളുക്കിയ കാല്‍ക്കുഴ തടവി

ഞാനിരിക്കുന്നു

എനിക്കും വിശക്കുന്നു

(മാധ്യമം ആഴ്ചപ്പതിപ്പ്)

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com0tag:blogger.com,1999:blog-8820676463759997921.post-18724691903835042722015-08-03T23:25:00.004-07:002020-08-26T05:38:22.702-07:00 അറിയുവാനുള്ള ആഗ്രഹം

രംഗം 1

നട്ടുച്ചക്ക് പാട്ടുപെട്ടി

വല്യവായില്‍ പാടുമ്പോള്‍

പ്രാവുകള്‍ ചിതറും

കുഞ്ഞുജനാലയിലൂട-

കത്തേയ്ക്കുവരും

വെളിച്ചം

പഴയ മുറിയുടെ

നടുവില്‍

വെളുത്തവട്ടമായി

വീണുകിടക്കുന്നതില്‍

വലിയ പാവാട

ഉലച്ചുകൊണ്ടായത്തില്‍

ആടിയിറങ്ങുന്നു,

സരോജം

മാറിനിന്നവളെ

ചിത്രമായും പാട്ടായും ഭാഷയായും

മാറ്റിയെടുക്കുന്നു

ഉള്ളുലച്ചിലാല്‍

രാത്രിയിലുറങ്ങാതെ

എന്തെന്തെന്നന്വേഷിച്ച് പായും

പരാക്രമി

അയാളോടു ചോദിച്ചാല്‍

എല്ലാത്തിനും ഉത്തരം

അവളെക്കൊണ്ടാകും

പാതിചരിച്ചു കെട്ടിയ

ആകാശത്ത്

പൊയ്വെട്ടം

വീഴിച്ചവളെ പ്രദര്‍ശിപ്പിക്കണം

എന്ന് സ്വരം താഴ്ത്തിപ്പറയും

ആണാണ് അതിനാലാണെന്നറിയാതെ

സരോജം, സരോജം

എന്നു കുതറും,

തിരക്കില്ലാത്തപ്പോള്‍ അലകടലുമായി

കുതിരപ്പോരിനുപോകും

പരാക്രമി

അതിനാല്‍

അയാളോടു ചോദിക്കാതിരിക്കുക

സരോജം

ഇതൊന്നും അറിയാതിരിക്കുന്നില്ല

ആട്ടത്തില്‍ നിന്നിറങ്ങുന്നുമില്ല

എത്രനോക്കിയിട്ടും പക്ഷേ

ഇതാണു സൗന്ദര്യം

ഇതാണദ്ഭുതം

എന്നൊന്നും അവള്‍ക്ക് തോന്നുന്നില്ല

അവളോടും ചോദിക്കാതിരിക്കുക

രംഗം 2 (അശരീരി)

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി

താങ്കളെന്നെത്തേടി വരിക

സരോജമോ പരാക്രമിയോ

ആരുമാകട്ടെ

കുതികാലൊടിഞ്ഞ കുതിരയോ

അലകടലുമോ പോലുമാകട്ടെ

എന്നെത്തേടി വരിക

അര്‍ധരാത്രിയില്‍ നിലാവുനട്ട്

നട്ടുച്ചയ്ക്ക് വെയില് കിളിര്‍പ്പിക്കുന്ന വൃദ്ധന്

ജോലികഴിഞ്ഞ് സൈക്കിളില്‍ മടങ്ങുമ്പോള്‍

അയാളെ പിന്തുടരുക

രംഗം 3

ഫോണില്‍ ആരോ എന്തോ എഴുതിഅയച്ചതിന്റെ

ശബ്ദത്തില്‍ കുരുങ്ങി വൃദ്ധന് നില്ക്കുന്നു

വലിയൊരു മരത്തിന്റെ ചുവട്ടില്‍

സൈക്കിള്‍ ചാരിവച്ച്

വെളിച്ചത്തിലേക്ക് മാറിനിന്ന്

അദ്ദേഹമത് വായിക്കുന്നു

ഫോണ്‍ തിരിച്ചു പോക്കറ്റിലിട്ട്

ചെറിയൊരു ചിരിയോടെ

അദ്ദേഹത്തെയും കൊണ്ട് പോകുന്നു

അതേ മഞ്ഞ നിറമുള്ള സൈക്കിള്‍

രംഗം 4

മരത്തിന് ചുവട്ടില്‍ ചാരിയിരുന്ന്

എന്തോ* വായിക്കുകയായിരുന്ന യുവാവ്

തലയുയര്‍ത്തി നോക്കി

അറിയാനുള്ള കൗതുകത്തില്‍

മറ്റൊരു സൈക്കിളില്‍

അദ്ദേഹത്തിന്റെ പിന്നാലെ

ആഞ്ഞുവീശുന്ന കാറ്റിനിടയിലൂടെ

ഒരുകയ്യ് ആയത്തില്‍ വീശി

യുവാവ് എന്തോ ചോദിക്കുന്നു

വളരെ വളരെ ഉച്ചത്തില്‍

നേരത്തെ വന്ന സന്ദേശം

വൃദ്ധന്റെ മുഖത്തിപ്പോഴും

പിന്നില്‍ നടക്കുന്നതു കാണാന്‍

മുന്നില്‍ പിടിപ്പിച്ച കണ്ണാടികളോ

ദ്രവിച്ച ചെവിയില്‍

ശബ്ദമടിപ്പിക്കുന്ന ഉപകരണങ്ങളോ

അദ്ദേഹത്തിനില്ല

എന്നെത്തേടിവരൂ

എന്നാരോ പറഞ്ഞതിന് പിന്നാലെ

സൈക്കിളും പായിച്ചൊരാള്‍

വരുന്നുണ്ടെന്നും

കോടക്കാറ്റിനെക്കാള്‍ ഒച്ചയില്‍

അയാള്‍ വിളിച്ചു ചോദിക്കുന്നതൊന്നും

താന്‍ കേള്‍ക്കുന്നില്ലെന്നും

അദ്ദേഹമറിയുന്നില്ല

അയാള്‍ക്കു പിന്നാലെ

പായുന്നു പരാക്രമി

ആരാണ് വിളിച്ചതെന്നോ

എവിടെ നിന്നാണെന്നോ

അറിയാതെ

രംഗം 5

വൃദ്ധന്റെ മുഖത്തിപ്പോഴും

ചെറിയ ചിരി മാത്രം

പിന്നാലെയാരെങ്കിലും വരുമെന്ന

തോന്നല്‍പോലും

അയാളില്‍ മുളയ്ക്കുന്നില്ല

തോക്കോ കവണയോ

പോക്കറ്റില്‍ തിരുകാഞ്ഞതില്‍

പരാക്രമിയിപ്പോള്‍

കഠിനമായി ഖേദിക്കുന്നു

അരക്കെട്ടിലെ കത്തിയില്‍

ഇടംകൈകൊണ്ട് മുറുക്കിപ്പിടിക്കുന്നു

എപ്പോഴെങ്കിലും നില്ക്കുമല്ലോ

എന്നുച്ചത്തില്‍ അലറുന്നു

* കൃത്യമായി പറയുകയാണെങ്കില്‍ ഈശാവാസ്യം (നാരായണഗുരുവിന്റെ പരിഭാഷ) പതിനെട്ടാം** മന്ത്രം.

** പിറന്നാദിയില്‍ നിന്നേക-

നായി വന്നിങ്ങു സൃഷ്ടിയും

സ്ഥിതിയും നാശവും ചെയ്യും

സൂര്യ! മാറ്റുക രശ്മിയെ.

(സമകാലീന മലയാളം വാരിക)

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com2tag:blogger.com,1999:blog-8820676463759997921.post-10797926926150887832015-03-13T05:25:00.002-07:002020-04-16T18:59:11.671-07:00ഓട്ടക്കാലിണ: കിളിവംശം 1 . ഏകാകിയും ചന്ദ്രനും

നിര്‍ത്താതെ കുരയ്ക്കും പട്ടി

എല്ലാ രാത്രിയിലും

വഴിതെറ്റി അതിലേതന്നെ വരും

പട്ടിയെപ്പേടിച്ചു ശീലിച്ച

ഏകാന്ത സഞ്ചാരി

അയാള്‍ക്കറിയില്ല പട്ടിയെ

കുരയെ, എത്ര കുടിച്ചിട്ടും

വീടെത്താതെ പോയ

അയാളെത്തന്നെ

പട്ടിക്കറിയാം വേഷം

യാചകരെ, കള്ളന്മാരെ

കുടിച്ച കൂത്താടികളെ

കല്ലുപെറുക്കിയെറിയാം

മാറിനില്‍ക്കെടാ

നായിന്റെമോനെയെന്നലറാം

കൂസാതെ പോയിടാം

കുരയ്ക്കുന്ന പട്ടി

കടിക്കില്ലെന്നു പുറകോട്ടു ചാടി

പഴമൊഴി കൊണ്ടാവാം

ഭയം, അയാളില്‍ പക്ഷേ,

പട്ടിയെ, പട്ടിയില്‍ വേദം നിറച്ച

ഇസ്തിരിപ്പെട്ടിയെ

ആദ്യത്തെ കുരയ്ക്കുതന്നെ

അയാളോടുന്നു

പട്ടി പിന്നാലെയോടുന്നു

ഓട്ടത്തിനിടയിലയാള്‍

തലപൊക്കി നോക്കുമ്പോള്‍

കൂടെയോടുന്നു

പാതികൂമ്പിയ ചന്ദ്രന്

പാതിയില്‍ മിന്നിപ്പോയ നക്ഷത്രം

ആഹാ പട്ടിയെപ്പേടിയോ

നിനക്കുമെന്നെപ്പോലെ

എന്നയാളുള്ളില്‍ ചിരിക്കുന്നു

ചന്ദ്രനും ചിരിക്കുന്നു

അതിനുശേഷം പട്ടിയില്ല:

ഓട്ടം നിര്‍ത്തിയതേതോ

ഇടവഴിയിലൂടൂര്ന്നിറങ്ങിപ്പോയിരി<wbr style="font-size: 12.8px;"></wbr>ക്കാം

ഓട്ടത്തിനിടയില്‍

വീണുമരിച്ചതുമാകാം

അദ്ദേഹം നില്ക്കുന്നു

മുകളിലേക്കു നോക്കാതെ

പതിയെ നടന്നു പോകുന്നു

പട്ടി ചന്ദ്രനു പിന്നാലെ പോയെന്നും

ഇനിയവര്‍ തമ്മിലാകുമെന്നും

ഉള്ളില്‍ കരുതുന്നു

പാതി രാവ്

പരിഭ്രമിച്ച ജനത

ചന്ദ്രതാരാദികളും

ചരിഞ്ഞുറങ്ങുന്ന യുവതിയും

എന്നയാള്‍

മൂളുന്നു

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com2tag:blogger.com,1999:blog-8820676463759997921.post-23070713967603352332014-09-22T03:43:00.001-07:002020-08-26T05:44:20.559-07:00കാണാം ചെറുതായി അകലെ നിന്നാലൊരു1

പാടവരമ്പത്തൂടെ കയ്യിലൊരിലയുമായി

നടന്നുവരുന്നു, അദ്ദേഹം

മഴപെയ്തു നിറഞ്ഞ പാടത്തിന്റെ

നടുക്ക്

പുല്ലുതെളിച്ചെടുത്ത

വട്ടത്തില്‍

കിടക്കുന്നു, പോത്ത്

നടന്നുവന്നഅദ്ദേഹം

ഇലതാഴെവച്ച്

കുനിഞ്ഞ്

സോപ്പും ചകിരിയുമെടുത്ത്

പോത്തിനെ

തേച്ചുകുളിപ്പിക്കാന്‍ തുടങ്ങി

പോത്തു കുളിക്കുമ്പോള്‍

മഴയ്ക്കു കുറുകേയൊരു

നീളന്‍ കണ്ണാടി

താങ്ങിപ്പിടിച്ചുകൊണ്ട്

ദൂരെവരമ്പത്തൂടെ

നടന്നു വരുന്നു

അദ്ദേഹത്തിന്റെ ഭാര്യ

എത്തിയപാടെ പുള്ളിക്കാരി

തോളത്തുനിന്നും

തോര്‍ത്തെടുത്ത് നീട്ടി

അപ്പോഴേക്കും

കുളികഴിഞ്ഞെണീറ്റ പോത്തിനെ

തോര്‍ത്തുവാങ്ങിയദ്ദേഹം

ഒപ്പിയെടുത്തു

ആള്‍നീളമുള്ള കണ്ണാടി

പുള്ളിക്കാരിയപ്പോള്‍

പോത്തിനു നേരേ നീട്ടി

കൊള്ളാം എന്ന്

പോത്ത് തലയാട്ടി

2

വരമ്പത്തൂടെ

മൂന്നുപേരൊരു വരിയായി

തിരിച്ചുപോകുമ്പോള്‍

ചെവിപ്പുറകിലൊരീച്ച

പോത്തിനെ

വല്ലാതുലച്ചു

ചെവിയ്ക്കുചുറ്റും കറങ്ങിയലോസരം

ഏറെനേരമായി എന്തോപറയുന്നു

പിന്നോട്ടു കൊമ്പുകൊണ്ടൊന്നുവെട്ടി

പോത്ത് ഞെട്ടിത്തിരിഞ്ഞുനോക്കി

ചെറിയവ്യത്യാസത്തിന്

കൊമ്പിന്‍മുനമ്പ് ഈച്ചയെ

ഒഴിഞ്ഞുപോകുന്നത്

കുമിളക്കണ്ണിന്റെ

കോണിലൂടെക്കണ്ടതിന്‍ ഇച്ഛാഭംഗം

പോത്തിന്‍മണ്ടയില്‍

നിര്‍ത്തലില്ലാതെ ഓടി

അരനിമിഷം അതില്‍ തെന്നി

നാലുകാലില്‍ മറിഞ്ഞ്

വരമ്പിലൂടൂര്‍ന്ന്

പാടത്തുകിടക്കുന്നു

വളരെയടുത്ത് വിശദമായി

കുളിച്ചതിനു ശേഷം പോത്ത്

അദ്ദേഹവും ഭാര്യയും

വരമ്പത്തുനിന്ന്

പൊട്ടിച്ചിരിക്കുന്നു

പുള്ളിസാരിക്കാരി നീട്ടിപ്പിടിച്ച കണ്ണാടിയില്‍

വീണുകിടന്ന് ചിരിക്കുന്നു

മഴപെയ്തു നിറഞ്ഞ പച്ചപ്പാടം

(സമകാലീന മലയാളം വാരിക)
Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com2tag:blogger.com,1999:blog-8820676463759997921.post-64563071470856574872014-05-18T04:49:00.000-07:002015-03-13T05:26:05.654-07:00ഖേദം, അതുപ്രകടിപ്പിക്കുവാനല്ലെങ്കില്‍

ഒരാളില്‍ പലരുണ്ടെന്ന് പറഞ്ഞതിന് മാപ്പുചോദിക്കാന്‍ എത്തിയതാണ് ദിവാകരന്. സ്വയം പെരുപ്പിച്ചുകാട്ടാനുള്ള വാസനയാല്‍ ചതിക്കപ്പെട്ട് മരത്തേക്കാള്‍ കൂടുതല്‍ വേരുകള്‍, മരിച്ചവരേക്കാള്‍ കൂടുതല്‍ ആരാധകര്‍, ആകാശത്തെക്കാള്‍ കൂടുതല്‍ നിഴലുകള്‍ ഒരാള്‍ എന്നു പറഞ്ഞതിന് പ്രായം ചെറുതായിരുന്നു എന്ന അടിക്കുറിപ്പോടെ എഴുതിയ ചരമക്കുറിപ്പ് കയ്യില്‍. ഖേദം കൊണ്ട് കുനിഞ്ഞുപോയ അഹങ്കാരം തൊട്ടടുത്ത്.

പാതിതുറന്ന ജനലിലൂടെ പുറത്തേക്ക് തലയിട്ട് ഉള്ളില്‍ നിന്നു വന്നു ചോദ്യം

ആരാ ?

ഞാനാ ദിവാകരന്

ആഹാ, വന്നോ. ഖേദം ആയിരിക്കും.

അതേ, എങ്ങനെ മനസ്സിലായി ?

കല്യാണക്കുറി കിട്ടിയായിരുന്നു

എന്നാലും ചില വിശദീകരണങ്ങള്‍ വേണ്ടേ ?

വേണ്ട, പഴയ സിദ്ധാന്തം തോറ്റുതൊപ്പിയിട്ടതിനെക്കുറിച്ച് പുതിയ സിദ്ധാന്തമല്ലേ, വേണ്ട

അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ടി ഓഫീസുകള്‍ എന്നിങ്ങനെ മാപ്പു പറയേണ്ടവര്‍ക്കായി എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ചെന്നുപറയാതെ പഴയ കാമുകിമാരുടെ വീടുകള്‍ തേടിപ്പോകുന്നതില്‍ മൊട്ടില്‍ പൂവെന്നപോലെയിരിക്കും അബദ്ധം ആ നിമിഷത്തില്‍ വിരിഞ്ഞിറങ്ങി ദിവാകരനില്‍

അതിനാല്‍ നേരെ പള്ളിയില്‍ പോയി പറഞ്ഞു : ഇല്ല ഇല്ലേയില്ല / ഒരാളിലില്ല / ഒന്നിലധികം ആളുകള്‍. തൊട്ടുപിന്നാലെ ഒരു നീണ്ട പ്രബന്ധം വായിച്ചുകേള്‍പ്പിച്ചു. എന്തുകൊണ്ടില്ല ഒരാളില്‍ ഒന്നിലധികം എന്നതിനാദികാലം തൊട്ട് അതിതല്‍പരര്‍ പറഞ്ഞ ന്യായങ്ങള്‍ വിസ്തരിച്ചു. എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

കാണിക്കയായിട്ട അഞ്ചുരൂപാത്തുട്ട് വഞ്ചിയുടെ അടിത്തട്ടില്‍ പോയി വീണു മുഴങ്ങി. ഞാനിനി വരില്ലെന്നു പറഞ്ഞിറങ്ങി. നേരെ പഴയ കാമുകിയുടെ വീട്ടിലേക്കുപോയി. ജനലും വാതിലും തുറന്നിട്ട് പടിയിന്മേലിരിക്കുന്നു ഭൂതകാലം. അവള് പറഞ്ഞു : ഇതൊന്നും വലിയ കണ്ടുപിടുത്തമല്ല. ഒരാളെക്കൊണ്ടിത്രയൊക്കയേ പറ്റൂ എന്ന് ചെറിയ പെമ്പിള്ളേര്‍ക്കു വരെ അറിയാം. അതൊന്നും വലിയ കാര്യമല്ലെന്ന് തെളിയിക്കാന്‍ സിദ്ധാന്തം ഉണ്ടാക്കി കക്ഷത്തില്‍ വെച്ചുനടന്നാല്‍ ചെവിപ്പുറകില്‍ ഇരുന്നു തുരുമ്പിക്കുന്ന ഓട്ടക്കാലണ പിന്നെയെപ്പോഴെങ്കിലും പള്ളിയില്‍ കൊണ്ടുചെന്നിടേണ്ടിവരും. എന്നാലും പറയൂ, കേള്‍ക്കട്ടെ വിശദീകരണം

വിശദീകരണമോ എന്ന് പെട്ടന്നുത്സാഹിയായി ദിവാകരന്. കീശയില്‍ തപ്പി പുറത്തെടുത്ത കുറിമാനം മേലോട്ടു നോക്കിനിന്ന് വായിച്ചു. പട്ടിയില്‍ വാലെന്നപോലെ താഴേക്കുകിടക്കും ലിംഗം താളത്തിലാട്ടി തിരിഞ്ഞു നോക്കാതെ പടികളിറങ്ങി വേഗത്തില്‍ നടന്നുപോന്നു. പറഞ്ഞുകഴിയുമ്പോള്‍ എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

ഞാനിനിവരില്ല എന്നു പറയാന്‍ അതിനിടയില്‍ മറന്നു. അതിങ്ങനെ മറക്കുന്നതിനെക്കുറിച്ച് ഖേദവും വിശദീകരണവുമായി വീണ്ടും വരുമായിരിക്കും എന്നോര്‍ത്ത് അവളെണീറ്റ് വാതിലും ജനലും കുറ്റിയിട്ടു. അപ്പോള്‍ വീണ്ടും വാതില്ക്കല് നിന്നാരോ വിളിക്കുന്നു.

പകുതിതുറന്ന ജനലിലൂടെ ചോദിച്ചു

ദിവാകരന് ആയിരിക്കും ?

അതേ

ഇനിവരില്ല എന്നു പറയാന്‍ വന്നതായിരിക്കും ?

എങ്ങനെ മനസ്സിലായി ?

തിരക്കുള്ള ബസ്സില്‍ എത്രപേര്‍ തിങ്ങിഞെരുങ്ങിപ്പോകുന്നു.

പിന്നെവരാം എന്നു പറയുന്നു ദിവാകരന്.Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com3tag:blogger.com,1999:blog-8820676463759997921.post-82280455094836218442013-12-07T00:57:00.001-08:002013-12-07T00:57:56.361-08:00 രണ്ടു പോലീസുകാര്‍ പാടം മുറിച്ചു കടന്നുപോകുമ്പോള്‍, മറഞ്ഞിരുന്നു ഞാന്‍ കൊറ്റികളെക്കുറിച്ച് പാടുന്നു

- - - ഇന്നീ വരമ്പത്ത് പൂത്തേ

കൊറ്റികള്‍ രണ്ടെണ്ണം പൂത്തേ

കാറ്റിലുലഞ്ഞ് നിരന്നേ

അവരവരോടു മാത്രം കയര്‍ത്തേ - - -

സത്യം പറയാമെല്ലോ ഒച്ചയെക്കുറിച്ചാണ് ശങ്ക

താളത്തിലായാലുള്ള കുഴപ്പമിതാണ്

ഒച്ചയെവിടെയെന്ന് അറിയാനാവാതെപോകും

ആസക്തിയാല്‍

ആരെങ്കിലും കേട്ടുവന്നാല്‍

എന്തിനാണ് ഒളിച്ചിരുന്നു പാടുന്നത്

ഒന്നുമെടുക്കാതിരുന്നിട്ടും

എന്തിനാണ് പോലീസുകാരെ പേടിക്കുന്നത്

എന്നൊക്കെ വിശദീകരിക്കേണ്ടി വരും

ആരും വരാതെ പോയാല്‍

ഒന്നും ചോദിക്കാതിരുന്നാല്‍

തവളയ്ക്കു തുല്യമാകും നില :

വെറും പാട്ട് - കേള്‍വിക്ക് ഭൂമി

- കേട്ടുവരുന്നവര്‍ക്ക് വേട്ട

ഒച്ച കുറയ്ക്കാനാവില്ല അതിനാല്‍

കൂട്ടാനുമാവില്ല അതിനാല്‍ തന്നെLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com3tag:blogger.com,1999:blog-8820676463759997921.post-88546563290673849452013-12-06T12:43:00.001-08:002013-12-06T12:50:19.759-08:00സൂര്യനും മറ്റ് യാത്രികരും

മുപ്പതിനും നാല്‍പ്പതിനും ഇടയില്‍

ഒരു നദിയൊഴുകുന്നു

നദിക്കുമീതെ നിറയെപ്പേര്

ചേര്‍ന്നു പണിയുന്നു തടിപ്പാലം

പാലത്തിനു മുകളില്‍ വളഞ്ഞു നില്ക്കുന്നു

ആകാശത്തിനക്കരെയിക്കരെ പോകുന്ന

സൂര്യനോടനുതാപമുള്ളവര്‍

പണിഞ്ഞ മഴവില്ലു പാലം

അതിനെല്ലാം താഴെ

വളരെപ്പഴക്കമുള്ള ഒഴുക്കുനീറ്റില്‍

ചെറിയ തോണികള്‍ തുഴയുന്ന

കുട്ടികള്‍, വൃദ്ധര്‍

അതിലൊരു തോണിയില്‍

മുപ്പതില്‍നിന്നും ഭീതികൊണ്ട്

നാല്‍പ്പതിലേക്കു നടക്കുന്നു

നമ്മുടെ നായകന്, ദിവാകരന്

അദ്ദഹമെല്ലാക്കാലവും

കട്ടിയുള്ള കാലുറകള്‍ക്കുള്ളിലും

തന്നെക്കാള്‍ വലിപ്പമുള്ള

ഉടുപ്പുകള്‍ക്കുള്ളിലും

കൃത്യമായി വെട്ടിയ മുടിക്കു താഴെയും

കട്ടിക്കണ്ണടയ്ക്കു പിറകിലും

മടിയിലൊരു തുണിസഞ്ചിയുമായി

വെറുതേയിരുന്നു

ഒരരികില്‍ നിന്നും മറ്റേ അരികിലേക്ക്

അദ്ദേഹത്തെയും കൊണ്ടുപോകുന്നു

ചെറിയ തണുപ്പുള്ള ഈ നദി

സൂര്യനും മറ്റുയാത്രികരും

എന്നദ്ദേഹം പറയുന്നു

അയച്ച അമ്പുകള്‍

നിങ്ങളെന്നാളുകളെ

പറഞ്ഞു പറ്റിക്കുന്നു

തറഞ്ഞു നില്‍ക്കുമ്പോഴെങ്കിലും ഓര്‍ക്കണേ

പൊട്ടിത്തെറിയുടെ ഈശനെ

അടങ്ങിയിരിക്കുന്നവരില്‍

നിന്നടര്‍ന്നു പോരുന്ന

നാലുകാല് ചാട്ടങ്ങളെ

എന്നു പോലും പറയുന്നു

പഴയ കാമുകിയെ അദ്ദേഹം പക്ഷേ

മറന്നിരിക്കുന്നു

/ എന്തൊരു തീരാത്ത തീരാത്ത ശോകം /

എന്ന പാട്ടുപോലും

മറന്നിരിക്കുന്നുLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-58106927230197203732013-11-29T06:26:00.001-08:002013-11-29T06:26:58.893-08:00എന്താണു നിറം എന്നാരെങ്കിലും ചോദിച്ചാല്‍1

അഴിഞ്ഞസാരിപോല്‍

പതിയെ വീഴുന്ന

ഇളംനീല

ഏതും തിരിയാതെയീ

സന്ധ്യയ്ക്കുറപ്പില്ലാത്ത

രാത്രിയെ

തുരുതുരായെറിയുന്നു

നേര്‍ത്ത തൂവലാല്‍

കേള്‍ക്കാത്ത പാട്ടിനാല്‍

ചുറ്റിപ്പിണഞ്ഞുള്ളില്‍

പടരുന്ന പാമ്പിനാല്‍

2

നിന്നനില്‍പ്പില്‍

മഷിപോലെ പടരുന്നു

നിറയെ കുരങ്ങന്മാര്

തൂങ്ങുമീ ആല്‍മരം

പാഞ്ഞെത്തും പക്ഷികള്‍

കുഴങ്ങുന്നു

വരൂ വന്നിരിക്കൂ

എല്ലാം പഴയപോലെയാക്കൂ

ഒരടര് തെറ്റിയാല്‍ പിന്നെ

തുരുതുരാഅടരുമതിനാല്‍

തിരിച്ചുവന്നിരിക്കൂ

ഉള്ളില്‍ പടരുന്ന പാമ്പിനേയും

നീ പിടിക്കൂ

ദൂരെമാറിയിരിക്കൂ

പാമ്പാട്ടിയാകൂ

3

എങ്ങോട്ടാണ് ഈ വഴികളെ

കണ്ണുകാണിച്ചു മയക്കി കൊണ്ടുപോകുന്നത്

നില്ക്കൂ,

ഞാന്‍ പറയുന്നതുകൂടി കേള്‍ക്കൂ

പാമ്പുകളിലേക്ക് തിരിച്ചുപോകൂ

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com5tag:blogger.com,1999:blog-8820676463759997921.post-89103145763757202532013-07-13T18:07:00.000-07:002013-07-14T01:39:23.999-07:00ആരോ വീശുന്നു കാറ്റ്

കാലമേറെപ്പോയീ നമുക്കിടയില്‍

ഇപ്പോള്‍ അനക്കമറ്റ കാറ്റ്

നീന്തിപ്പഠിച്ചതിനാല്‍

വെള്ളത്തിനുമീതേ പൊങ്ങിക്കിടക്കും

സ്വസ്ഥകാലത്തെ തോണികള്‍

ഇരിപ്പുറയ്ക്കാതിളകും

ജലത്തിനുമീതേ പാഞ്ഞെത്ര

കാലം പോയി

ഇടനെഞ്ചിലെ കുരുവി

കുറുകിക്കുറുകിയെത്ര

പുകക്കുഴലുകള്‍ നമ്മളൂതി

പുലര്‍ക്കാലത്തലര്‍ച്ച സ്വപ്നം

പേടിച്ചെത്രകാലം

നേരംവെളുത്തതിനു ശേഷം

മാത്രമുറങ്ങി

അക്കാലം പോയി

ഭിത്തിയില്‍

ചിത്രമായി തൂങ്ങി

അതിവേഗത്തില്‍ നമുക്കുചുറ്റം

പാഞ്ഞ വെളിച്ചം

നിന്ന മാത്രയില്‍ നില്ക്കുന്നു

സ്വസ്ഥകാലം വന്നുനില്ക്കുന്നു

നീളത്തില്‍ വീഴുന്ന നിഴലുകള്‍

ഇനി വളരാത്ത അറിവുകള്‍

കണ്ണിറുക്കിച്ചിരികള്‍

ഇനി വരും

സ്വപ്നങ്ങളൊക്കെയും

നേര്‍ത്ത ശബ്ദത്തിലായിരിക്കും

കാഴ്ചകണ്ടേ കിടക്കും

നമ്മളിലുറക്കത്തില്‍

പൂത്തു നില്ക്കും

പുതിയ മരുന്നുകള്‍ പേറുന്ന ചെടികള്‍

അവയിലോര്‍ത്തിരിക്കുന്ന

പക്ഷികള്‍

പതുക്കെത്തുടങ്ങീ നമ്മളില്‍

നോക്കിയിരുപ്പ്

മിന്നല്‍ മിന്നലെന്നോടുന്ന

ചെക്കനെ, പെണ്ണിനെ -

കാത്തുകാത്തിരിക്കുന്ന സന്ധ്യയെ -

പതിയെ പതിയെ

പുല്ലില്‍ ചാടുന്ന ജീവിയെ

വെള്ളയും പച്ചയും

കുതിരയായി

വലുതിലും ചെറുതിലും

ചെത്തിത്തേച്ചെടുക്കുന്ന -

കാറ്റനക്കത്തെ

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com6tag:blogger.com,1999:blog-8820676463759997921.post-88614434331853886692013-06-04T03:38:00.001-07:002013-06-04T03:40:52.638-07:00ഞാനവള് മരംഞാവല്മരം ഞാന്‍

നീല രാത്രികള്‍ നീ

കടിച്ചുകറപ്പിച്ച

വയലറ്റ് ചുണ്ടുകള്‍

നമ്മുടെ വിത്തുകള്‍

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com3tag:blogger.com,1999:blog-8820676463759997921.post-58975491768447198732013-04-14T12:50:00.000-07:002013-04-14T13:00:21.703-07:00സിംഹത്തിനോട് രണ്ടു ചോദ്യങ്ങള്‍

1 : ആരാണ് കാട്ടിലെ രാജാവ് ?

ഉ :  മനുഷ്യരിലെ ആണ്

2 : എന്താണ് കാട് ?

ഉ :  ചിത്രകഥകള്‍, മൃഗശാലകള്‍

പൂച്ചയുടെ പുലരികള്‍

എലികളുടെ സായന്തനങ്ങള്‍ **

നിന്നിലെ കുട്ടി ചവുട്ടിത്താഴ്ത്തിയ

ഭൂമിയും ആകാശവും പാതാളവും

** എലികളുടെ സായന്തനങ്ങളെ

പുച്ചയുടെ നിഴല്‍ വിഴുങ്ങുന്നു

പൂച്ചയുടെ പുലരികള്‍

എലികളുടെ തുഷാരഗീതകങ്ങള്‍-

തൂത്തെറിയുന്നു

( രാജാക്കന്മാരും പ്രഭുക്കളും / ഡി വിനയചന്ദ്രന് )

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-24462713832137096432013-03-29T04:14:00.003-07:002020-04-02T13:58:07.010-07:00ഉപകരണം

പൂച്ച ഒരു ഉപകരണമല്ല ;

മരിച്ചു കിടക്കുമ്പോള്‍,

കേടായ ഒരു റേഡിയോയെ

അത് ഓര്‍മിപ്പിക്കുന്നില്ല

പൂച്ചയുമായി നടക്കുന്നൊരാള്

മരിച്ചുകിടക്കുമ്പോള്‍

പൂച്ച, പൂട്ടിപ്പോയ റേഡിയോ നിലയം,

പ്രപഞ്ച സത്യങ്ങളുടെ കലവറ

മഴവരുന്നതും പോകുന്നതും

പണ്ടറിഞ്ഞിരുന്ന

ഉപകരണം

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com3tag:blogger.com,1999:blog-8820676463759997921.post-27335179905677832302013-03-26T08:19:00.001-07:002013-03-26T08:19:45.445-07:00രാത്രി നിന്നെപ്പുതയ്ക്കുന്നു / നീ രാത്രിക്കുമേല്‍ വീണ കരിമ്പടംഉണര്ന്നിരിക്കുമ്പോള്

അരികത്തിരുന്നു

ചിരിക്കും

ഉറക്കത്തിലെ സ്വപ്നമേ

ഇന്നലെ രാത്രിയില്‍

നീ എന്നിലൂടോടിച്ച

പെണ്‍കുട്ടിക്കെന്തു പറ്റി ?

അവളേതോ

മതിലിലിടിച്ചു വീഴുമ്പോള്‍

ഉണര്‍ന്നിരിന്നരികത്തിരുന്നു

ചിരിക്കും

സ്വപ്നമേ

തരികെനിക്കവളുടെ

വിലാസം

പാവം ഞാന്‍ ;

ഉറക്കിലെന്നിലൂടോടുന്നവര്‍

അറിയിപ്പില്ലാതിറങ്ങിയോടാന്‍

പാടില്ലെന്നൊരു

ശബ്ദസന്ദേശം

അവള്ക്കയച്ച്

ചെയ്യാത്ത കുറ്റത്തിന്

തുടര്‍ച്ചയായെന്നെ

കഥപറഞ്ഞു തോല്‍പ്പിച്ചുത്തരത്തിന്

കാത്തുണര്‍ന്നരികത്തിരിക്കും

ഇന്നലെ രാത്രിയിലെ

വേതാളമേ

പോയിക്കിടന്നുറങ്ങുക

ശമിക്കാതുള്ളില്‍

മിടിക്കുമാകാംക്ഷ

നിനക്കു വടിവാള്‍ തുന്നുന്നു

പണികിട്ടുന്നതിനു മുമ്പ്

പോയിക്കിടന്നുറങ്ങുക

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-85285244851319211482013-03-24T21:09:00.001-07:002013-03-26T08:19:35.051-07:00ആരോ ഇവള് ആരോ, എന്ന പേരോ

വഴിയില്‍വെച്ചു കണ്ടപ്പോള്‍

നേരിട്ടുതന്നെ ചോദിച്ചു

പശ്ചാത്തലത്തില്‍

വാദ്യവാദികള്‍ മൂന്നുപേര്‍

തുലാമഴയ്ക്കൊപ്പം പൊട്ടിവീണ

ശബ്ദമേഘത്തെ

കരഞ്ഞുതോല്‍പിക്കുന്ന

തവളകളെ പോലെ

അതുതന്നെ ചോദിച്ചു

ആരോ നീയാരോ

എന്ന പേരോ

ശബ്ദം താഴ്ത്തി

കാല്‍വിരല്‍കൊണ്ടെന്റെ

മോന്തയ്ക്കു തോണ്ടി

കാലങ്ങളായി തൊണ്ടയില്‍

വീണുകിടക്കുന്ന

ശബ്ദത്തില്‍

പുഴപോലെ നീളത്തില്‍

അപ്പോള്‍ വരുന്നു

മറുപടി

ശരിക്കുകേള്‍ക്കാത്തതിനാല്‍

പാട്ടല്ല അമ്മാളേ

പേരാണ് ചോദിച്ചതെന്ന്

തവളകള്‍

ഇനി കേള്‍ക്കാഞ്ഞിട്ടാകുമോ

എന്നോര്മിപ്പിച്ചു

ചെറിയ കുടുമവെച്ച്

നീല ജീന്‍സും

വെള്ളഷര്‍ട്ടും ധരിച്ച്

വഴിയരികില്‍ തന്നെ നില്ക്കുന്നു

ഞാന്‍

എന്റെ കയ്യില്‍

വായിക്കാനറിയാത്തവരുടെ വയലിന്

ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍

നീട്ടിയടിച്ച സംഗീതം

അറിവില്ലാത്തവര്‍ക്ക്

ആയിക്കൂടെന്നോ

അനുരാഗം

പറയമ്മാളേ

പേരു പറയമ്മാളേ,

പിരിഞ്ഞുപോയീടട്ടേ

ഞാ,നെന്റെ തവളകള്‍Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-37569427853514502062013-03-21T05:15:00.001-07:002020-08-26T05:45:03.703-07:00അരണവാല്‍ മോതിരം

എല്ലാദിവസവും രാവിലെ

ആനയെ കാണാന്‍

പോകുമായിരുന്ന കുട്ടി

വളരെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍

വീണുകിട്ടിയ

ആനവാലുമായി തിരിച്ചുപോകുമ്പോള്‍

ആളുമനക്കവും അരണ്ടവെളിച്ചവും

തീര്‍ന്നതിന് ശേഷമൊരിടവഴിയില്‍

വാലില്‍ കുത്തനെ നില്ക്കുന്നു

അരണകള്‍

ഒന്നേ രണ്ടേ എന്ന് വരിവരിയായി

കുട്ടി നില്ക്കുന്നു

നിന്നോര്‍ത്തു നോക്കുന്നു

ആനവാലില്‍ ഇനിയെന്തിന് മോതിരം

തുമ്പിക്കയ്യില്‍ പണ്ടൊരാളെ

ചുറ്റിയെടുത്തതിനര്‍ഹിച്ച കാലം

മോതിരവിരലില്‍

കഴിഞ്ഞുപോയിക്കാണില്ലേ

ആരോട് തീര്‍ക്കാനാണ്

ആനവാലിലിനിയും മോതിരം

എത്രയലക്ഷ്യം

എത്രഅനേകായിരം

അരണകള്‍

എന്തഹങ്കാരം ഇവറ്റകള്‍ക്കി,

വയില്‍ നിന്നും വേണ്ടയോ

മോതിരം

കുട്ടി ഞെട്ടുന്നു

മിടുക്കന് നീയെന്ന്

സ്വയം തോളത്ത് തട്ടുന്നു

ഒന്നേ രണ്ടേ എന്നടുക്കിവച്ച തടികള്‍

ഒന്നൊന്നിലേക്ക് മറിയുംപോലെ

അരണകള്‍ പരസ്പരം നോക്കി

കുട്ടിയെ നോക്കി

മുന്നോട്ട് നടക്കുന്നു

ഓരോ അടിയിലും

കുറേശ്ശെ കുറേശ്ശയായി മറക്കുന്നു

അധികമകലെയല്ല

നമ്മുടെ കുട്ടി ഇപ്പോള്‍

കുറേനേരം കൂടി ഇതേ തത്വം

അവനിലോടിയാല്‍

നിശ്ചയം അടുത്തചന്തയ്ക്ക്

നമ്മള്‍വാങ്ങിവെയ്ക്കും

അരണവാല്‍ മോതിരം

(ഭാഷാപോഷിണി)

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com3tag:blogger.com,1999:blog-8820676463759997921.post-80785370446824098112013-03-17T00:10:00.000-07:002013-03-26T08:22:54.105-07:00കാണ്മാനില്ല മറ്റുപലതിലും നില്‍ക്കാത്ത താല്പര്യം ,

വെറുതേ ഇങ്ങനെ സന്ധ്യയ്ക്കിടവഴിയിലൂടെ

പോകുമ്പോള്‍ ,

പെട്ടന്നതില്‍ തടയുന്നു

വിചിത്രം അമ്പമ്പോ വിചിത്രം

എന്നു നമ്മള് നില്ക്കുന്നു

അത്ഭുതം നമ്മെയഭിനയിച്ചുകാട്ടി

ദൂരെമാറി നില്ക്കുന്നു

പിന്നെയാകാശം നോക്കി

അവിടെനിന്ന് താഴേക്ക് വീഴുന്ന

ഓറഞ്ച് വരകള്‍ നോക്കി

ചൂളംകുത്തി നമ്മള്

പോകുമ്പോള്‍

താല്പര്യം വീണ്ടും നില്ക്കുന്നു

വിചിത്രം അതിവിചിത്രം

ചെമ്പോത്തിന്റെ കണ്ണുകള്‍

പിന്നെവീണ്ടും ആകാശം നോക്കി

ചുവന്നവരകള്‍ നോക്കി

തൊട്ടടുത്ത നിമിഷത്തിലെന്തെങ്കിലും കാട്ടി

ഭൂമി മന്ദമാക്കുന്നതുവരെ

കാലുകളാട്ടി

കയ്യിലെ വടി താളത്തില്‍ ചുഴറ്റി

അതാ പോകുന്നു

അതിനിടയിലെല്ലാം

അനുദിനം

കാണുന്നതിനാല്‍ മാത്രം

ഉള്ളയിടങ്ങളില്‍ തന്നെ

ഇല്ലാതദൃശ്യമായി നില്ക്കും

എല്ലാതിനും

ഈ പ്രണയകാവ്യം

കാണിച്ചുകൊതിപ്പിക്കാതെ

കൊതിപ്പിച്ചുവാട്ടാതദൃശ്യമായി

കണ്ടതിന്ശേഷം വസ്തുക്കള്‍

ഭൂമിയില്‍ കാലും

വായുവില്‍ വിചാരവും

ഇല്ലാതായ കണ്ണുകളും

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-80370827822808646642013-03-11T04:08:00.004-07:002013-03-11T04:10:27.954-07:00ശിവന് കോവില്‍ തെരുവ് : പരിപൂര്‍ണ വിവരണം

46 കെട്ടിടങ്ങള്‍ മൊത്തം

30 വീടുകള്‍

പത്ത് കടകള്‍

ഒരു ആശുപത്രി

രണ്ട് മദ്യക്കട

മൂന്ന് അമ്പലങ്ങള്‍

മൊത്തം ജനസംഖ്യ 600

അറുപതിലധികം കഴുതകള്‍

പൊടി

പൊടിഞ്ഞ വഴികള്‍

കുമ്മായം പൂശിയ ഭിത്തികള്‍

ഓലമേഞ്ഞ വീടുകളിലാളുകള്

ഓടിട്ട വീടുകളില്‍ ദൈവങ്ങള്‍

ആസ്ബറ്റോസ് കെട്ടിടങ്ങളില്‍ കഴുതകള്‍

ഇടയിലൊറ്റയ്ക്കൊരു മരം

മരത്തിലസഖ്യം കിളികള്‍

കിളികള്‍ക്കിടയില്‍ രാത്രി

ഉറക്കത്തില്‍ സ്വപ്നങ്ങള്‍

ഒരേ ഉറക്കം ; ഒരേ ഉണര്‍ച്ച

ഒരേ രോഗങ്ങള്‍

ആരും മറുപടി പറയാനില്ലാത്ത അലര്‍ച്ചകള്‍

തെരുവുനായ്ക്കള്‍

കൊയ്തുകഴിഞ്ഞ നമുക്കുമീതേ

പറന്നിറങ്ങുന്ന പകലുകള്‍

നമ്മളറുന്നൂറുപേര്‍

നമ്മുടെ ദൈവം, ലിംഗം

നമ്മുടെ തെരുവില്‍

കണക്കില്ലാതെ ആമകള്‍

ആമയുടെ തെരുവിലും

നമ്മളറുന്നൂറുപേര്‍

അറുപതാം വയസ്സില്‍

നമ്മളില്‍ നിന്നില്ലാതാവുന്നു

നമ്മുടെ ദൈവം

അറുന്നൂറാം വയസ്സില്‍

ആമയില്‍ നിന്നും പോകുന്നു

നമ്മുടെ ദൈവം

ഒരിക്കലും പോകാതെ

നമ്മളിലെപ്പോഴും

ആമയുടെ ദൈവം, ശവംLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-75374327839882508302012-08-31T14:09:00.000-07:002012-08-31T14:09:11.314-07:00മരണാനന്തരം ദിവാകരന് നീറുകളുടെ കൊട്ടാരത്തില്‍

എന്തുകൊണ്ടുണര്‍ന്നില്ല ഇതേവരെ

എന്ന് ജനലിലൂടെ

വന്നു ചോദിക്കും

വെയിലിനോട്

ഉണരുന്നില്ല ഇനിയെന്നു ചിരിച്ച്

നിറയെ നദികള്‍ നീന്തിയ

പാടുകള്‍

നെടുകെ വരഞ്ഞ

ശരീരത്തില്‍

ഇലകള്‍ കോര്‍ത്തുകെട്ടിയ

പച്ചക്കൂട്ടിനുള്ളില്‍

ഉണര്‍ച്ചയിലാര്‍ക്കും കണ്ടെത്താന്‍

കഴിയാത്ത ഇടവേളയില്‍

പുറത്തേക്കു മാത്രം നിലച്ച്

ജനലിലൂടെ പിണങ്ങി

വെയില് മടങ്ങിയതിന്

ശേഷവും

മരിച്ചുകിടക്കുന്നു

വളരെയധികം കാലമായി

ദിവാകരന്

മരിച്ചവരുടെ സ്വപ്നങ്ങളില്‍

ചുവന്ന തൂവലുകള്‍

നെയ്തു ചേര്‍ക്കുന്നവര്‍

കൊടുംകാറ്റത്ത് തലപ്പുലയുമ്പോള്‍

മണ്ണിലേക്ക് മുറുകുന്ന വേരുകള്‍ പോലെ

പുറകോട്ടു വലിഞ്ഞ്

ഇലകള്‍ വളച്ച് ഉറക്കത്തില്‍ ദിവാകരനില്‍

നീറുകള്‍ പണിത

കൊട്ടാരത്തിനുള്ളിലൂടെ

വീശിവരുമ്പോള്‍

അതാ കിടക്കുന്നു

കോഴിവാലുള്ള എലികള്‍

ഉപ്പനെപ്പോലെ നീണ്ട കോഴികള്‍

ക്ഷ വലിക്കുന്ന കുതിരകള്‍

: അറ്റുപോകുന്നതിന് മുമ്പ്

പരിസരം മറന്നനുകരിച്ചതിന്‍

ബാക്കികള്‍ :

പിന്നെക്കുറേക്കാലം കഴിഞ്ഞ്

ദിവാകരന് ഉണര്‍ന്ന്

പഴയ കുതിരകളെ ചവുട്ടിയുണര്‍ത്തി

പുറപ്പെടാന്‍ തയ്യാറായി നോക്കുമ്പോള്‍

ജീവിച്ചിരുന്നപ്പോളോര്‍മയില്‍

ചുറ്റിത്തിരിഞ്ഞവയില്‍

നിന്നടര്‍ത്തിയെടുത്ത

ദുസ്വപ്നങ്ങളിലെല്ലാം

ചുവന്ന തൂവലുകള്‍

എത്രകാലം കഴിഞ്ഞാണെങ്കിലും

എവിടെ നിന്നാണെങ്കിലും

ഉണര്‍ന്നുവരുമ്പോള്‍

സമര്‍ത്ഥമായ കുറ്റബോധങ്ങളെ

തനിക്കായി കാത്തുവെയ്ക്കുന്നവരെ

ഒന്നുകൂടി നോക്കി ചിരിച്ച്

മനോഹരമായി മരിച്ചുകിടക്കാന്‍

മറ്റിടങ്ങള്‍ തേടി

പൊയ്ക്കാലന്‍ കുതിരകള്‍ വലിക്കുന്ന

ചൂരല്‍വണ്ടിയില്‍

പാഞ്ഞുപോകുന്നു ദിവാകരന്

പിന്നാലെ പോകുന്നു സ്വപ്നങ്ങള്‍

സ്വപ്നങ്ങളിലെ അതിഥികള്‍

ചുവന്ന തൂവലുകള്‍

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-82777724959957990032012-03-05T17:22:00.004-08:002012-05-12T13:20:59.493-07:00വിലാപകാവ്യം :(

നീ മരിക്കുമ്പോള്‍

ഞാന്‍ മറക്കാതെയെഴുതും

വിലാപകാവ്യം

അന്യായ അഴകായിരുന്നു

അടങ്ങാത്ത കൊതിയായിരുന്നു

അവിടെയും ഇവിടെയും

എപ്പോഴും തൊട്ടുനോക്കുമായിരുന്നു

അടിപൊളിയായിരുന്നു

എന്നൊക്കെ കാച്ചും

വിനോദകാവ്യം

എന്നു പേരിടും

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com3tag:blogger.com,1999:blog-8820676463759997921.post-3249749738044151502012-02-13T05:48:00.001-08:002012-03-16T15:45:52.673-07:00കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍

/ വിഷം തീണ്ടുക എന്നതാണിപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം

: പൊഴിഞ്ഞതിനു ശേഷം കൈതത്തലപ്പില്‍ തൂങ്ങിക്കിടക്കുന്ന പടത്തില്‍ നിന്ന്, വെളിച്ചംമങ്ങിയതിന് ശേഷം മടങ്ങിവരുമ്പോള്‍ ഉപ്പൂറ്റിയില്‍ പിടിച്ച പല്ലുകളില്‍ നിന്ന്, മഞ്ഞപ്പൊടിപ്പൊതികള്‍ തുറന്ന് വായുവിലേക്ക് വീശിവീശിയെറിയുന്ന തീരെച്ചെറിയ കൈകളില്‍ നിന്ന്, വായിലേക്ക് കിനിഞ്ഞിറങ്ങിപ്പോകുന്ന പച്ചിലകളുടെ കയ്പ്പില്‍ നിന്ന്, നല്ലചൂടുള്ള ദിവസം ചെറിയ കാറ്റുള്ള കപ്പത്തോട്ടത്തിലൂടെ ദൂരേക്ക് നടന്നു പോകുമ്പോള്‍ ആരുമില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടതിന്റെ തോന്നലില്‍ നിന്ന്  :

പ്രതീതികള്‍ ഫലിച്ചില്ലെങ്കിലൊടുവില്‍

പൊടിതിന്നിഴയുന്ന പാമ്പില്‍ നിന്ന് /

എല്ലാവരില്‍ നിന്നും പിണങ്ങുക എന്നതായിരുന്നു കുറച്ചു മുമ്പുവരെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. മനുഷ്യരില്‍ നിന്നും നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും പൂവുകളില്‍ നിന്നും ഉപ്പിലിട്ട ഉണ്ണിമാങ്ങയില്‍ നിന്നും രുചിയില്‍ നിന്നും ലഹരിയില്‍ നിന്നും കണ്ണുകൊണ്ടും ഭാഷകൊണ്ടും കാണാവുന്ന എല്ലാത്തില്‍ നിന്നും പിണങ്ങിയതിന് ശേഷമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി അത് വളര്‍ന്നു വന്നത്. പുല്ലിലോ പുഴുവിലോ മനുഷ്യനിലോ കൊള്ളാതെ ഭാഷയിലോ ചിത്രത്തിലോ പാട്ടുകളിലോ ഏറ്റവും പ്രീയപ്പെട്ടവയുടെ വിവരണങ്ങളിലോ ഒതുങ്ങാതെ ഏതാണെന്നറിയാതെ ഒന്നിലും ഒതുങ്ങാതെ വീണ്ടും എല്ലാവരില്‍ നിന്നും തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിണക്കത്തിനോ ഇണക്കത്തിനോ വഴങ്ങാതെ ഒന്നിനെയും കൂസാതെ ആരാണ് ആരിലാണ് എന്നറിയാതെ ഞാന്‍ എന്ന നിഴല്‍ വീണ്ടും. കടുത്ത ശാഠ്യക്കാരെ ആര്‍ക്കാണ് അധികകാലം സഹിക്കാന്‍ കഴിയുക?

അതിനാല്‍ വിഷം തീണ്ടുക

മറ്റ് വഴികളില്ലാത്തതിനാല്‍, ഇനി

ഭൂമിയില്‍ സാധ്യമല്ലാത്ത ചിലതിന്റെ ഭാഷയിലെ നിലനില്‍പ്പ് എല്ലായ്പ്പോഴും ചിണുങ്ങുന്നതിനിടയിലും നമ്മുടെ ശാഠ്യക്കാരനെ രസിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, കൈതത്തുമ്പത്ത് പടം പോലെ പാറുന്ന ഉറയൊഴിഞ്ഞുപോയ പാമ്പില്‍ നിന്ന് എന്താണ് സാധ്യമാകുക, ഭാഷയിലെ തീണ്ടലുകള്‍ അല്ലാതെ ? ഇത്രത്തോളം വന്ന സ്ഥിതിക്ക് പിണങ്ങാതെ തിരിച്ചുപോകാന്‍ കഴിയില്ല എന്നിരിക്കെ ഭാഷയിലെ മാളങ്ങളിലെല്ലാം കയ്യിട്ടു നോക്കി

നീല : നീല : നീല : നീലയാകും നീ

ഇന്നു തീരും നിന്റെ ശാഠ്യജീവിതം

എന്ന് കണ്ണടച്ചിരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല - കണ്ണു തുറക്കുമ്പോള്‍ പറഞ്ഞു പറ്റിക്കപ്പെട്ടതിന്റെ ജാള്യതയോടൊപ്പം എന്തുകൊണ്ടാണ് ഇത്രകാലം ശ്രമിച്ചിട്ടും പിണങ്ങാന്‍ പറ്റാത്തത് എന്നതിന്റെ വിശദീകരണം ഓര്‍മ്മവരികയും ചെയ്യും എന്നിരിക്കെ ഒരു കാര്യവുമില്ല.

കാര്യത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നത് വലിയ ആശ്വാസമുള്ള കാര്യമാണ്. ഇനിയാണ്, നടപടിക്രമങ്ങള്‍... ഏറ്റവും അടുത്തെത്തിയ ശ്രമത്തെ ഓര്‍ത്തെടുക്കുക എന്നതാണ് നടപടിയുള്ള ആദ്യത്തെ ക്രമം. ഓര്‍ത്തെടുക്കുക എന്നാല്‍ ഭാഷയിലെ മാളത്തിലേക്ക് വലതു കൈപ്പത്തി വീണ്ടും തിരികെ കേറ്റുക എന്നാണര്‍ഥമെന്ന് താങ്കള്‍ പറയുന്നത് ശരിയായിരിക്കാന്‍ ഇടയുണ്ട്. പക്ഷേ, അങ്ങനെയല്ലാതെയും ഉണ്ട് എന്ന ന്യായത്തില്‍ അവിടുന്നു തന്നെ തുടങ്ങാം

ആദ്യത്തെ പാമ്പ് വൃത്തിയായി പതിഞ്ഞിട്ടുണ്ട്. സന്ധ്യയ്ക്ക് കലുങ്കില്‍ നിന്ന് താഴേക്ക് പോകുന്ന സൂര്യനെ കാത്തുനിന്ന് തോട്ടിലേക്ക് തലകുത്തി വീണ വെളിച്ചം തീര്‍ന്നു പോകുന്നതിനു മുമ്പ് മണ്ണെണ്ണവിളക്ക് പിടിക്കാന്‍ പാഞ്ഞു പോകുന്നതിനിടയിലാണ്, ആദ്യത്തെ പാമ്പ്, അണലിയോളം സുന്ദരന്‍.

അവനെ പ്രതീക്ഷിച്ച് നമ്മള് ഭാഷയില്‍ നിന്ന് പറത്തു കടക്കുന്നു. ഇവിടെ ഇപ്പോഴാരുമില്ലാത്ത ഈ വിശാലമായ പാടത്ത് സൂര്യനെപ്പോലെ ഒറ്റയ്ക്ക് കാത്തു നില്ക്കുന്നു. നൈരാശ്യത്തിന്റെ സായന്തനങ്ങളില്‍ എന്തൊരു സുഖമുള്ള കുളിരായിരുന്നു എന്ന് വിരസത വിരിച്ചിട്ട ആവര്‍ത്തനങ്ങളില്‍ കുളിച്ച് തലതോര്‍ത്തി പോരുന്നതിനിടയില് വെറുതേ കുസൃതി കുതിച്ചു കയറിവരുന്നതു പോലെ അതിസുന്ദരാ നിന്നെ പ്രതീക്ഷിച്ചിവിടെ, ഭാഷയില്‍ നിന്നെ മലര്‍ത്തിയടിച്ചതിന് പ്രതികാരമര്‍ഹിച്ച് കുറ്റബോധത്തിന്റെ കുടുസുമുറികളില്‍ നിന്നിറങ്ങി നേരിട്ട്.

ആദ്യത്തെ വിമതയെ സ്ത്രീലിംഗത്തിലേക്കും ആദ്യത്തെ ഒറ്റുകാരനെ ആണിലേക്കും നിര്‍ബന്ധിച്ചതിനു ശേഷം കെട്ടുകഥകളുടെ ഭാണ്ഡവുമായി ആട്ടിന്‍പറ്റങ്ങള്‍ക്കു പിന്നാലെ പായുന്നവര്‍ പോലും കാണാനിടയില്ല, അകലെയീ പാടത്ത് ആഞ്ഞൊന്നു പിണങ്ങാന്‍ കൊതിച്ച് പരസ്പരമറിയാത്ത എല്ലാ ജീവികള്‍ക്കുമിടയില്‍, അപ്രസക്തതയുടെ പ്രകടനങ്ങള്‍.

അല്പം വിഷം പോലും വേണ്ട സമയത്ത്

കൈമാറാന്‍ കഴിയാത്തതിനാല്‍ മാത്രമുള്ള പിന്‍വാങ്ങലുകള്‍

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com2tag:blogger.com,1999:blog-8820676463759997921.post-52582512730931967212012-02-03T16:30:00.001-08:002020-06-24T11:01:08.963-07:00കുതന്ത്രങ്ങളില്‍ കാറ്റ് / കാറ്റാടികള്‍

കാറ്റിനെത്തിരക്കി നടക്കുകയാണ്

കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്

കാറ്റെത്താനിടയുള്ള

ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്

കാറ്റിനെത്തിരക്കി

കയ്യിലൊരോല കാറ്റാടിയുമായി

കാലങ്ങളായൊരൊഴിഞ്ഞ കോണില്‍

കാറ്റിനെകാത്തുനില്ക്കുന്ന കുട്ടി

അയാളോടുതന്നെ ചോദിച്ചു : -

കണ്ടോ കാറ്റിനെ?

ഒഴിഞ്ഞൊഴിഞ്ഞൊന്നുമില്ലാത്ത

പാത്രം പോലെ ശുദ്ധശൂന്യം ഈ കുട്ടി

അവനുചുറ്റും നിശ്ചലതപസ്സില് ഇലകള്‍

അവനുപിന്നില്‍

കയ്യിലോല കാറ്റാടിയേന്തിയ ഒരു കുട്ടിയുടെ ചിത്രം

മേല്‍ക്കൂരകളില്ലാത്ത ഭിത്തികള്‍

- : മണ്ണുതേച്ച് ഏതോ യുദ്ധകാലത്തിനു മുമ്പ്

നാണമില്ലാതെ ശരീരത്തിലേക്ക്

കൂപ്പുകുത്തുവാന്

ആണും പെണ്ണും കെട്ടിപ്പൊക്കിയ ഭിത്തികള്‍ : -

വെറും ഭിത്തികള്‍

ജീവനെയും ജീവജാലങ്ങളേയും

തിരിച്ചെടുത്ത്

എല്ലാം നന്നായിരിക്കുന്നെന്നു കണ്ട്

ജൂതരുടെ ജാലവിദ്യക്കാരന് ദൈവം

ഏഴാം വരിയിലൊരു പായ്ക്കപ്പലില്‍

വിശ്രമിക്കാന്‍ പോയതിനുശേഷം

ബാക്കിയായ ഭിത്തികള്‍

ബാക്കിയായ കുട്ടി, ബാക്കിയായ കാറ്റാടി

അവരോടാണ് തത്വവിചാരം

: - ആണിയടിച്ചുറപ്പിച്ച ചിത്രമേ

ആടാതെപാടില്ലേ നിനക്ക്

കാറ്റിലെന്തിരിക്കുന്നു

കാറ്റുണ്ടെങ്കിലുണ്ടോ ഇരിക്കപ്പൊറുതി?

അല്ലെങ്കില്‍ വേണ്ട, നിങ്ങളിരിക്കൂ

ഹെലികോപ്റ്ററുകളുടെ കഥ കേള്‍ക്കൂ

ഹെലികോപ്റ്ററോളം

ഭ്രമിച്ചുപോയൊരാളുടെ കഥ

കേള്‍ക്കൂ

രണ്ട് ചിതല്പ്പുറ്റുകളിലൊന്നിന്റെ നട്ടുച്ചയില്‍ നിന്ന്

താഴേക്ക് ചാടുവാന്‍

തയ്യാറെടുത്തു നില്‍ക്കുന്നൊരാള്‍

വളരെവളരെ പഴയ ഒരാള്‍

അയാളുടെ കഥ

രൂപകാതിശയോക്തി അയാള്‍ക്ക് ജീവിതം

രണ്ട് ഉയര്ച്ചകള്ക്കിടയിലെപ്പോഴും

ആഴത്തിലയാളെ പ്രലോഭിപ്പിച്ച്

കണ്ണെത്താത്ത താഴ്ച

താഴ്ചയിലേക്ക്

ശ്ര്ര് എന്നൊരുകുട്ടി എയ്തുവിട്ട

കടലാസ്റോക്കറ്റുകള്ക്കു പിന്നാലെ

ആര്‍ത്തിയോടെ പായുന്ന കാറ്റ്

രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍

അക്കരെയിക്കരെ ഒഴുകിപ്പോകുന്ന

ഇരിക്കപ്പൊറുതിയില്ലായ്മ അയാള്‍ക്കു നിമിഷങ്ങള്‍

നായകന്മാരുടെ രക്തം കുതറിയൊഴുകുന്ന

ഞരമ്പുകള്‍ അയാളുടെ പ്രതലം

ഒരു തുമ്പില്‍ നിന്ന് അങ്ങേത്തുമ്പിലേക്ക്

പറക്കാനയാളില് വെമ്പുന്നു ഹെലികോപ്റ്ററുകള്‍

ഒരു കാല് കൂടുതല്‍ ശക്തിയായി ഊന്നി

ഒരു കൈ ഇടുപ്പില്‍ കുത്തി

ആകാശത്തേക്ക് നോക്കി

അയാളാജ്ഞാപിക്കുന്നു

വരട്ടെ രണ്ട് തുമ്പുകള്ക്കിടയ്ക്ക്

കണ്ണെത്താത്ത കഞ്ചാവുതോട്ടം

വരട്ടെ കൂര്‍ത്ത പാദുകങ്ങള്‍

ഇരട്ടക്കുഴല്‍ തോക്കുകള്‍

പടരട്ടെ ഞാന്‍, എന്നില്നിന്നനവധി

നായകന്മാരുടെ ഞരമ്പുകള്‍

കുതന്ത്രങ്ങളില്‍ കാറ്റ് അയാളെ നോക്കിയിരുന്നു

എന്റെ കുട്ടീ, ഇപ്പോള്‍ നിന്നെയെന്നപോലെ

മറ്റൊരു മരത്തിന്റെ പിന്നില്‍

ചുണ്ടിലൊരു പുകക്കുഴലുമായി

കാറ്റ് അയാളെത്തന്നെ നോക്കിയിരുന്നു

രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍,

കഞ്ചാവിലകളില് പതുങ്ങിയിരിക്കുന്ന ഒച്ചുകളില്‍

അയാളുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങി വരുമ്പോഴെല്ലാം

അയാളെത്തന്നെ നോക്കിയിരുന്നു

കയ്യിലൊരോല കാറ്റാടിയുമായി കാറ്റ്

ചുണ്ടില്‍ നിന്ന് ബീഡികളഞ്ഞ് പിന്നെയൊരു ദിവസം

കാറ്റ് എണീറ്റുവന്നു

കൂര്‍ത്ത പാദുകവും ഇരട്ടക്കുഴല്‍ തോക്കും

പ്ലാവിലത്തൊപ്പിയില്‍ പക്ഷിത്തൂവലും ധരിച്ചു

പറക്കുന്നവയിലെല്ലാം കാറ്റ്

താഴ്ചയിലുമുയര്ച്ചയിലും കാറ്റ്

ചില ചെരുവുകള്‍ ചെത്തിയെടുക്കുമ്പോള്‍

അയാളുടെ ഹെലികോപ്റ്റര്‍

ഹൂറേ ഹൂറേ എന്നാര്‍ത്തു വിളിച്ചു

അനേകായിരം തുമ്പികളില്‍

കാറ്റ് പിന്നാലെ പറന്നു

മറ്റൊരു ചെരിവില്‍വച്ച്

കാറ്റ് അയാളെ പണിതു

കാറ്റിനുമാത്രമറിയാവുന്ന

ഭൂമിയിലെ മാളങ്ങളില്‍ നിന്നെലികള്

അയാളിലേക്കിറങ്ങി വന്നു

അയാള്‍ക്കു പിറകില്‍

കഞ്ചാവുതോട്ടങ്ങള്‍ക്കു മുകളില്‍ പാറുന്ന

ഹെലികോപ്റ്ററിന്റെ ചിത്രം

തൂക്കിയിട്ട്

വീഴ്ത്തിക്കളഞ്ഞവയുടെ ചിത്രങ്ങള്‍

മറ്റിടങ്ങളില്‍ തൂക്കാന്‍ കാറ്റുപോയി

കാറ്റിനെത്തിരക്കി നടക്കുകയാണ്, അന്നുമുതല്‍

കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്

കാറ്റെത്താനിടയുള്ള

ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്

കാറ്റിനെത്തിരക്കി

- : കണ്ടുകിട്ടിയാല്‍ തീര്‍ത്തുകളയും

പൊടിക്കാറ്റുകൊണ്ടുപോയ മേല്‍ക്കൂരകള്‍

കൂട്ടത്തോടലറുന്നത്

കഥതീരുമ്പോളയാള്ക്കു കേള്‍ക്കാം

നിറഞ്ഞ സദസ്സിന് നടുവില്‍

മുകളിലേക്ക് കൈവിരിച്ചയാള് നില്ക്കുമ്പോള്

മുഴങ്ങുന്ന ആരവം കേള്‍ക്കാം

ജാലവിദ്യക്കാരുടെ ദൈവം

ഞരമ്പുകളിലേക്ക് തിരിച്ചുവരുന്നതിന്റെ

ഒച്ച കേള്‍ക്കാം

അതേ നിമിഷത്തില്‍

അതേ ചിത്രത്തില്‍ നിന്ന്

ഇടങ്കണ്ണിട്ടു നോക്കി

കുട്ടി

അയാളോടു തന്നെ ചോദിച്ചു

: - കണ്ടോ കാറ്റിനെ?

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com1tag:blogger.com,1999:blog-8820676463759997921.post-12801398737469938142012-01-27T07:40:00.000-08:002012-01-27T12:54:29.990-08:00നമ്മള് പറഞ്ഞുവന്ന രാത്രിയില്‍
നമ്മള്, നമ്മള് രണ്ടുപേര്‍

പറഞ്ഞിട്ടു വന്ന രാത്രിയില്‍

പുല്ലുചെത്തിയൊരുക്കി

ഇഷ്ടികയ്ക്കുമേല്‍ ഇഷ്ടികവച്ച്

പൂന്തോട്ടവും നീന്തല്‍ക്കുളവും വരച്ച്

നമ്മള് പറഞ്ഞുവരുത്തിയ രാത്രിയില്‍

ഇതേരാത്രിയിലല്ലെങ്കില്‍

മറ്റേതു രാത്രിയില്‍ അയാള്‍ വായിക്കും

എന്നെപ്പിടിക്കൂ എന്നെപ്പിടിക്കൂ

എന്നൊരഴകന്‍ പച്ചത്തവള

എപ്പോഴും കരയുന്ന

ഉദാസീനരുടെ ഉറക്കം പോലെ

ആഴമുള്ള ഈ കിണറിനെ

കൊയ്തുകഴിഞ്ഞ പാടത്തേക്ക്

കയ്യില്‍ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചുമായി

തവളയെത്തേടി പാതിരാത്രിയില്‍

പുറപ്പെടുന്നൊരാള്‍, അയാള്‍

ഉരഗം അയാളുടെ മൃഗം

കടിച്ചുപിടിച്ചൊരു കമ്പില്‍

കടിച്ചുപിടിച്ചുകിടക്കുന്ന അയാളെ

പറത്തിക്കൊണ്ടു പോകുന്നു

ഉരിയാടാതൊരുപാടുകാലമായി

വായുവില്‍ പറക്കുന്ന പക്ഷികള്‍

പകല്‍ വെയില് തളര്‍ത്തിയ

മരത്തിന് കീഴില്‍

നമ്മള് പറഞ്ഞു വരുത്തിയ

മെഴുകുതിരികള്‍

നമ്മളൂതി വിടുന്ന പുക

നമ്മളെ പഠിക്കാന്‍

മിന്നാമിനുങ്ങുകളില്‍ നിന്നെത്തിയ

പണ്ഡിതര്‍

അതിനിടയില്‍ നിന്ന് അയാള്‍ പോകുന്നു

ഉദാസീനരുടെ ഉറക്കത്തെ വായിക്കാന്‍

പാമ്പില്‍ നിന്നും തവളയില്‍ നിന്നും പിടിവിട്ട്

പക്ഷികളില്‍ നിന്ന് താഴേക്ക്

അയാള്‍ പോകുന്നു

നമ്മള് പറഞ്ഞു വരുത്തിയ ഈ രാത്രിയില്‍

നമ്മള് എന്ന പ്രയോഗത്തില്‍

നീയും ഞാനും തനിച്ച്

നമുക്കുചുറ്റം

ചെത്തിത്തേയ്ക്കാത്ത ഇഷ്ടികകള്‍

പൂവില്ലാത്ത പൂന്തോട്ടം

നീന്താനറിയാത്തവരുടെ കുളങ്ങള്‍

നമ്മള്‍ക്കു മുമ്പും നമ്മള്‍ക്കു ശേഷവും

പലനിറങ്ങളില്‍ മണ്ണ്, മണ്ണിലുള്ളവ

പാളിപ്പോയ വസ്തുസങ്കല്‍പ തന്ത്രം

നമ്മള് എന്ന പ്രയോഗം

നമ്മള് പറഞ്ഞുവരുത്തിയ രാത്രിയില്‍

Latheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.com4