
1
മഴപെയ്തു നിറഞ്ഞ
ഈ തെരുവ്
എന്റേതാണ്.
ഓരോ മൂലയിലും
എന്റെ ചാരന്മാരുണ്ട്.
അതിക്രമിച്ചവരൊക്കെ
വെടിയേറ്റു പിടഞ്ഞിട്ടുണ്ട്.
എന്റെ പേര്
ദീന്‍ദയാല്‍ റോഡ്രിഗ്യൂസ്
പേരുകേട്ടാല്‍ വിറയ്ക്കും
വിറപ്പിക്കും.
ഞാനാണ് കാസനോവ
ഞാന്‍തന്നെ റാസ്പുട്ടിന്
വെളിച്ചം കാണുന്നിടത്ത് കണ്ടില്ലേ
അവളാണ് ഹെലന്
മുലക്കണ്ണിന് കോണുതാഴ്ത്തി
എന്നെ വിളിക്കയാണ്.
തുടയിടുക്കില്‍
ഇന്നുരാത്രി കപ്പലടുക്കും.
ചരക്കുകള്‍ പലതും വരുവാനുണ്ട്.
അതിനുമുമ്പ്
അന്തര്‍വാഹിനി വെച്ചൊരു
കളിയുണ്ട്.
2
ഈ തെരുവ് എന്റേതാണ്.
ഒരു രാജ്യദ്രോഹിയും
എന്റെ മച്ചാനല്ല.
സഹോദരിമാരെയും
അമ്മമാരെയും ഞാന്‍ സംരക്ഷിക്കും.
കലുങ്കിലിരുന്ന് കമന്റടിക്കുന്നവനെ
കാച്ചിക്കളയും.
അടിവസ്ത്രമിടാതെ
രാത്രി നിരത്തിലിറങ്ങുന്നവന്‍
അകത്തു കിടക്കും.
മുഴുവന്‍ ദൈവങ്ങളും
നീണാള്‍ വാഴേണം.
ഞാനാണ് നീതി
ഞാന്‍ തന്നെ സാരം
ഞാനുറങ്ങാറില്ല
എനിക്കു പേരില്ല
3
തെരുവില്‍ വെടിമുഴങ്ങി
സിനിമ കഴിഞ്ഞുവന്നവര്‍
ചിതറിയോടി.
അശാന്തനായ ഒരു ഭ്രാന്തന്
തെരുവിലേക്കിറങ്ങി.
മഴ അയാള്‍ക്കുമീതേ
പെയ്തുനിറഞ്ഞു.
..............
14 comments:
എന്റെ പേര്
ദീന്‍ദയാല്‍ റോഡ്രിഗ്യൂസ്
പേരുകേട്ടാല്‍ വിറയ്ക്കും
വിറപ്പിക്കും
:-) ഇതും നന്നായി.
ഒന്ന് ചൊല്ലി റെക്കോഡ് ചെയ്ത് ബ്ലോഗില്‍ ഇടാമോ?
ചൊല്ലുകയോ?? മലയാള കവിതയ്ക്ക് അതും കൂടിയേ വരുവാനുള്ളൂ :)
ലതീഷ്
അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല കവിതകളില്‍ ഒന്ന്.
സന്തോഷം
വളരെ മനോഹരമായ കവിത....ലതീഷ് ആശംസകള്‍
ലതീഷ്,
അശാന്തനായി തെരുവിലേക്കിറങ്ങിയ ഭ്രാന്തന് black magic ആണ് തെരുവ്.
നീ തന്നെ നിന്റെ ഹിറ്റ്ലര്‍.
പുതിയ വഴികള്‍ക്ക്, ശ്രമങ്ങള്‍ക്ക് ആശംസകള്‍....
"അബ്രകദബ്ര" വല്ലപ്പോഴുമെങ്കിലും വായിക്കാറുണ്ടായിരുന്നു. മലയാളം അക്ഷരങ്ങളുമായി (ഇവിടെ) കണ്ടതില്‍ സന്തോഷം.
"ഋ" ആണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
വളരെ നല്ല കവിത. ആശംസകള്‍.
പ്രശാന്ത്, കണ്ണൂസ്, വാത്മീകി:
നന്ദി.
എല്ലാം നല്ല കവിതകള്‍..പ്രത്യേകിച്ചും 'പള്‍പ്പ് ഫിക്ഷന്‍' ...കൂടുതല്‍ എഴുതൂ ലതീഷ് :)
എല്ലാം നല്ല കവിതകള്‍..പ്രത്യേകിച്ചും 'പള്‍പ്പ് ഫിക്ഷന്‍' ...കൂടുതല്‍ എഴുതൂ ലതീഷ് :)
ലത്തീഷ്!
ഞാനാണ് കാസനോവ
ഞാന്‍തന്നെ റാസ്പുട്ടിന്
വെളിച്ചം കാണുന്നിടത്ത് കണ്ടില്ലേ
അവളാണ് ഹെലന്
മുലക്കണ്ണിന് കോണുതാഴ്ത്തി
എന്നെ വിളിക്കയാണ്.
മലയാള സാഹിത്യത്തിലെക്കു ഒരു പുതിയ ശാഖ ഈ കവിത വഴിതുറക്കുന്നു. ഈ
കര്‍മ്മസിദ്ധി നഷ്ടപ്പെടാതെ കാക്കുക. ഈ തരത്തില്‍ ഉള്ള കവിതകള്‍ തന്നെ വീണ്ടും എഴുതുക. നന്മകള് നേരുന്നു. നന്ദി...ഈ പുതിയ വഴിത്തിരുവിനു വീണ്ടും... കുഞ്ഞുബി
( കണ്ടെത്താന്‍ വളരെ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു)
Inglourious Basterds കണ്ടതിന് ശേഷമാണ് ഞാനീ കവിത വായിച്ചത് Quentin Tarantino സിനിമയിൽ ചെയ്യുന്ന ആ ചടുലത, ത്രില്ലിങ് നീ കവിതയിൽ ചെയ്തിരിക്കുന്നു..
Off Title : എന്റെ ചില കമന്റടികൾ ഡിലീറ്റ് ചെയ്തത് ഞാൻ ശ്രദ്ധിച്ചു...
Post a Comment