Pages

Thursday, June 19, 2008

കാമദേവനെ കാണ്മാനില്ല

പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം
മടുത്ത്‌
ആണുങ്ങള്‍ വാടകവീടുകളിലേക്ക്‌
മടങ്ങിയെത്തുമ്പോള്‍

ഇലക്ട്രിക്‌ ഗിത്താറിനെക്കുറിച്ച്‌
ഒരതിദീര്‍ഘ ഉപന്യാസം
പഴയ പാട്ടുപെട്ടിയില്‍ നിന്ന്‌
നടക്കാനിറങ്ങും

കഞ്ചാവുചെടികളില്‍
വെയില്‍പൂത്തുനില്‍ക്കുമ്പോള്‍
ഒരപരിചിത ഗ്രാമത്തില്‍
കാട്ടുപെണ്ണുങ്ങളുടെ മുലകള്‍
വാടിക്കിടക്കുന്ന
ഗുഹകളില്‍
നിന്ന്‌ എതിര്‍പാട്ട്‌ പൊടിയും

യുദ്ധംയുദ്ധമെന്നപ്പോള്‍
ആരോ കുഴല്‍വിളിച്ചറിയിക്കും

എല്ലാം കഴിയുമ്പോള്‍

നമ്മളൊക്കെ ആരായിരുന്നു
എന്തിനായിരുന്നിവിടെയിപ്പോള്‍
ഈ പോരൊക്കെ പേറെടുത്തത്‌
എന്നു സംശയങ്ങള്‍ക്ക്‌
പൂമ്പാറ്റച്ചിറക്‌ മുളയ്ക്കും

എന്റെ പെണ്ണേ എന്റെ പെങ്ങളേയെന്ന്‌
പെണ്ണുങ്ങളും
എന്റെയാണേ എന്റെയാങ്ങളേ
എന്ന്‌ ആണുങ്ങളും
പരസ്പരം ജനനേന്ദ്രിയങ്ങളില്‍
തൊട്ടും തലോടിയും ഇരിക്കും

ഇലക്ട്രിക്‌ ഗിത്താറിനെക്കുറിച്ചുള്ള
ഉപന്യാസം അപ്പോഴും
വിവര്‍ത്തന വിങ്ങലില്‍ നിന്ന്
കെട്ടുപൊട്ടിച്ചിട്ടുണ്ടാവില്ല
അടിവയറ്റില്‍ കിതപ്പുണര്‍ന്നിട്ടുണ്ടാവില്ല

പൂത്തുനില്‍ക്കുന്നുണ്ടാവുമപ്പോഴും
പഴയമഴയില്‍ പൊടിഞ്ഞ പരിചയങ്ങള്‍

17 comments:

arunprasad said...

ലതീഷ് ..
ഇലക്ട്രിക്‌ ഗിത്താറിനെക്കുറിച്ചുള്ള
കവിത അപ്പോഴും പൂര്‍ത്തിയായിട്ടുണ്ടാവില്ല...

ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല..

Alex John said...
This comment has been removed by the author.
Alex John said...

നിനക്ക് ഭ്രാന്താണ്‌ മോനെ... ആരും ഇതുവരെ പറഞ്ഞു തന്നില്ലേ ??

Dinkan-ഡിങ്കന്‍ said...

ഇത്തവണ ഒരു ഉള്‍വലിയല്‍ നയം സ്വീകരിക്കുന്നുണ്ടോ?

എന്തായാലും ഈ “പുല്‍‌ക്കൊടി“കവിതയും കൊള്ളാം!

എന്റെ പെണ്ണേ എന്റെ പെങ്ങളേയെന്ന്‌
പെണ്ണുങ്ങളും
എന്റെയാണേ എന്റെയാങ്ങളേ
എന്ന്‌ ആണുങ്ങളും

തങ്ങളോടൊപ്പം ജനിക്കുന്ന ഇരട്ടപ്പതിപ്പുകളാണ് സ്വന്തം ജനനേന്ദ്രിയമെന്ന ഈ തിരിച്ചറിവിന്‍ വരികളിലാണ് കവിതമൊത്തത്തിലെന്ന് തോന്നുന്നു.

ഓഫ്.ടോ
ജനകീയ സാഹിത്യമാക്കാനാണോ ടാഗില്‍ പിങ്ക് ഫ്ലോയിഡിന് കടപ്പാട്?

If you didn't care what happened to me,
And I didn't care for you,
We would zig zag our way through the boredom and pain
Occasionally glancing up through the rain.
Wondering which of the buggars to blame
And watching for pigs on the wing.

നജൂസ്‌ said...

ലൂത്തിന്റെ കാലഗട്ടം അത്രവിദൂരതയില്ലല്ല എന്നുള്ളതിന്‌ പാശ്ചാത്ത്യര്‍ ഉദാ രണ്ട്‌ കുത്തിട്ട്‌ കാണിക്കുമ്പോഴും സ്വന്തം കാലിലെ മന്ദിനെ കുറിച്ച്‌ പാടുന്നവരുണ്ടാവട്ടെ.
അപൂര്‍ണ്ണത ഉണ്ടോ... വായന കുറവാണേ.... :)

paarppidam said...

എന്താ ഇപ്പോ പറയാ..ചുമ്മാ പേടിപ്പിച്ചുകളഞ്ഞു...ഇത്തരം ടൈറ്റില്‍ ഒന്നും കൊടുക്കല്ലെ മാഷേ. കവിത തരക്കേടില്ല എന്ന്‌ പറയട്ടെ...

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

കാമനില്ലാത്ത കാലം :)

കൊള്ളാം പക്ഷെ സെക്ഷ്വല്‍ ഡിഫറന്‍സ് ഇറോട്ടിക് ഇന്റര്‍ സബ്ജക്റ്റിവിറ്റിയില്‍ മാത്രമൊതുങ്ങുന്നതാണോ എന്നൊരു ചോദ്യമുണ്ട്.


എല്ലാ യുദ്ധവും ഒടുങ്ങിയാലും ഞാന്‍ ആ പഴയമഴ നനഞ്ഞു നില്‍ക്കുന്നവളെ എന്റെ പെണ്ണേ എന്റെ പെങ്ങളേ എന്നല്ലേ വിളിക്കൂ?

ഉപന്യാസത്തിനും കവിതയ്ക്കുമിടയില്‍ എത്ര മരുഭൂമികള്‍ ഉണ്ടെങ്കിലും, ഇന്നലത്തെതെങ്കിലും എന്നത്തെതെങ്കിലും, മഴ മഴതന്നെയല്ലേ?

Don(ഡോണ്‍) said...

എന്റമ്മേ .. ഞെട്ടിച്ചു കളഞ്ഞല്ലോ...
കവിത വായിച്ചിട്ട് അധികം ഒന്നും മനസ്സിലായില്ല.
എന്നാലും കുറച്ചൊക്കെ മനസ്സിലായി.നന്നായിട്ടുണ്ട്

latheesh mohan said...

ഗുപ്താ,

നീ ചോദിച്ച സംശയങ്ങള്‍ മാത്രമേ എനിക്കുമുള്ളൂ. മൊത്തത്തില്‍ ഇതെഴുതുമ്പോള്‍ ഒരു ഭയത്തിന്റെ എലമെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും അങ്ങനെ തന്നെ അതു വായിച്ചതിന് നന്ദി.
ബൈ ദ വേ, എവിടെ ആയിരുന്നു?കാണാനില്ലായിരുന്നല്ലോ? വന്നുവന്ന് ഗുപ്തന്റെ കമന്റ് കണ്ടില്ലെങ്കില്‍ ഞാനെഴുതുന്നതിനോട് എനിക്കുള്ള മമത കുറഞ്ഞു പോകുന്നു എന്നു വരെ എത്തിയിട്ടുണ്ട് :(

ഡിങ്ക്, പുല്‍ക്കൊടി കവിത തന്നെ. ഭയം ആണ് ബേസിക് വികാരം. ഇലക്ട്രിക് ഗിത്താര്‍ എന്നതിനു പകരമാണ് പിങ്ക്. എത്ര കുടഞ്ഞിട്ടും അവന്മാര്‍ വിട്ടു പോകുന്നില്ല :(

നജൂസ്, സ്വന്തം കാലിലെ മന്ത്..അങ്ങനെ തന്നെ ആവണം. നന്ദി.

അരുണ്‍, പൂര്‍ത്തിയാക്കുമോ? :)

പാര്‍പ്പിടം, ഡോണ്‍: നന്ദി

അലക്സ്: വായില്‍ വന്നത് നല്ല കട്ടി തെറിയാണ്. പക്ഷേ എന്തുചെയ്യാം ഞാന്‍ ഈയിടെയായി മാന്യതാ വ്രതത്തിലായിപ്പോയി. ഈ സൈസ് വേറെ ഉണ്ടെങ്കില്‍ അറിയിക്കണേ. ഒന്നു പോഡേ..

മുരളിക... said...

പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം
മടുത്ത്‌
ആണുങ്ങള്‍ വാടകവീടുകളിലേക്ക്‌
മടങ്ങിയെത്തുമ്പോള്‍..........

എന്ത് ചെയണമെന്ന് ആലോചിച്ച് ഇരിപ്പാണ് ഞാനും...

മുരളിക... said...
This comment has been removed by the author.
അനിലന്‍ said...

എന്തായി നിന്റെ പുസ്തകം?

പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം
മടുത്ത്‌
ആണുങ്ങള്‍ വാടകവീടുകളിലേക്ക്‌
മടങ്ങിയെത്തുമ്പോള്‍...

വെറുതേ പേടിപ്പിക്കല്ലേ ലതീഷ്!

വെള്ളെഴുത്ത് said...

കാമദേവനെ കാണാനില്ലാത്തതല്ല, പൂട്ടിയിട്ടതാണ്.....പക്ഷേ ഇതിലവന്‍ കുടിയിരിപ്പാണല്ലോ...

latheesh mohan said...

മുരളിക: ആലോചിക്കുവന്‍ തുറക്കപ്പെടും എന്നാണല്ലോ. :) നന്ദി.
അനില്‍: പുസ്തകം എന്തൊക്കെയോ ആയിട്ടുണ്ട്. അവരുടെ എന്തൊക്കെയോ ഫോര്‍മാലിറ്റികള്‍ ബാക്കിയുണ്ടെന്നു തോന്നുന്നു.
പേടിപ്പിക്കല്‍ ആണെന്നു മനസ്സില്ലായെല്ലോ സന്തോഷം :)
വെള്ളെഴുത്ത്: കാമദേവനെ പൂട്ടിയിട്ടു ഇങ്ങനെ നടന്നോ. മൂപ്പരെക്കോണ്ട് വന്നു വന്ന് ശല്യമേയുള്ളൂ. പൂട്ടിയിട്ടാല്‍, എം എം എസ് ക്ലിപ്പുകളില്‍ പെടാതെ രക്ഷപ്പെടാം, എങ്കിലും :) എന്തായാലും അദ്ദേഹം ഇവിടെ ‘കുടി’ഇരുന്നോട്ടെ :) വെറുതെ മിണ്ടീം പറഞ്ഞും ഇരിക്കാമെല്ലോ ;)

വിശാഖ് ശങ്കര്‍ said...

പുരുഷന്റെ മടുപ്പ് ഒരു ദിശയില്‍ മാത്രം ഒഴുകുന്ന ഒരു പുഴയാണ്.അതു മറു ദിശയില്‍ ഒഴുകുമ്പൊഴല്ല, അങ്ങനെയും ഒഴുകാമെന്ന് ഒരു പുരുഷന്‍ പറയുന്ന നാള്‍ മുതല്‍ ഞാന്‍ എന്നെ ഒരു പുരുഷനെന്ന് വിളിച്ച് അഭിനന്ദിച്ച് തുടങ്ങും.

നിന്നെ എനിക്കു വല്ലതെ ഇഷ്ടമാകുന്നു ലതീഷേ....

latheesh mohan said...

നന്ദി വിശാഖ്, ആ ഇഷ്ടപ്പെടലിന്