Monday, March 2, 2009

ഇനിയില്ല

ജലത്തിനു മുകളിലെ കുടമാകയാല്‍
ഇടയ്ക്കിടയ്ക്ക്‌ മുങ്ങുകയും
ഇടയ്ക്കിടയ്ക്ക്‌ പൊങ്ങുകയും

മുങ്ങുന്നതിനു മുമ്പ്‌
പുഴയരികിലെ പൂവ്‌
മീന്‍ പിടിക്കുന്നതിനു
തൊട്ടുമുമ്പത്തെ പൊന്‍മാന്‍
പണിയില്ലാപ്പിള്ളേരുടെ
ഉന്നംപിടിക്കലുകള്‍

മുങ്ങിക്കഴിയുമ്പോള്‍
ആഴങ്ങളിലെ തണുപ്പ്‌
നാലു മീനുകള്‍ക്ക്‌ വീട്‌
പൂവിന്റെയും പൊന്‍മാന്റെയും
ഉന്നം തെറ്റിയ ഓര്‍മകള്‍

തുടക്കത്തില്‍ മാത്രമല്ല
ഒടുക്കത്തിലും
ഒന്നുമില്ലായ്മ മാത്രമാണെന്ന്‌
തലയറഞ്ഞ്‌ ചിരിച്ചിരുന്നു
അതിനിടയിലിടയ്ക്കിടെ
എന്റെ പ്രണയബുദ്ധന്‍

എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്‌
ഒന്നിലധികം ആഴങ്ങള്‍
എന്റെ കുടത്തില്‍ നിന്നിപ്പോള്‍

വറ്റിയ പുഴയരികില്‍ നിന്നു പൂവു കൊത്താന്‍
ചത്ത മീനിന്റെ കണ്ണുപൊത്താന്‍
നഷ്ടബോധത്തിന്റെ പൊന്മാന്‍
വരുന്നതിനു മുമ്പ്
പറഞ്ഞിട്ടു താഴുന്നു

ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ

19 comments:

പകല്‍കിനാവന്‍ | daYdreaMer said...

എന്നുമില്ലായ്മ ആകരുതേ... ?

Anonymous said...

nice lines

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍

ഗുപ്തന്‍ said...

hmm... absence cuts deeper than non-being :(

Ranjith chemmad / ചെമ്മാടൻ said...

"ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ" !!!!

സുല്‍ |Sul said...

“ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ“!!!

-സുല്‍

Mahi said...

പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞാല്‍ ഒരുപാടിഷ്ടമായി ഈ കവിത

Anonymous said...

എവിടേയും കാണാത്ത ലതീഷ് !

സുദേവ് said...

എനിക്കീ കവിതകള്‍ അന്നും ഇന്നും വായിച്ചാല്‍ മനസ്സിലാകാറില്ല...
എന്നാലും
"ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ "

ഇത് കിടു

Anil cheleri kumaran said...

നല്ല കവിത

വിശാഖ് ശങ്കര്‍ said...

ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ
ലതീഷ്, നിന്റെ തുളുമ്പുന്ന ഇല്ലായ്മകള്‍കൊണ്ട് ഒരിക്കല്‍ക്കൂടി ഞാന്‍ നിറഞ്ഞു.
നന്നായി.

വികടശിരോമണി said...

ഒന്നുമില്ലൊന്നിമില്ലൊന്നുമില്ല.(രാമചന്ദ്രന്മാഷെ ഓർമ്മയിൽ)
നന്നായി,ലതീഷ്.

പാറുക്കുട്ടി said...

തിരിച്ചറിവ്

ReshmiR said...

sundaram:)

tradeink said...
This comment has been removed by the author.
ചങ്കരന്‍ said...

പ്രണയിക്കുന്നതോടുകൂടി അവസാനിക്കുന്നതെന്തോ,
അതു തന്നെയാണ്‌ പ്രണയം :)

Jayesh/ജയേഷ് said...

sankatam vannu

Suresh P Thomas said...

ezhuthiyal maathram pora; ezhuthiyathokke edaykkidaykku ormikkukayum venam:)

eshtappettu ennoru (adi)(adi)kurippum.

Latheesh Mohan said...

ഡേയ്,
‘മറന്നു കളയുക, എഴുതി കളയുക‘ എന്ന മുദ്രാവാക്യം നീ മറന്നോ? വര്‍ഗ വഞ്ചകന്‍ :)

എല്ലാവര്‍ക്കും നന്ദി

പൊന്നപ്പന്‍ - the Alien said...

ഇരുട്ടുകായാനിറങ്ങിയ
ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്‌
ഉറങ്ങിപ്പോയി

ഉറവപോലുരുണ്ട്‌
ഉള്ളിലുള്ളതെല്ലാം ഉരഞ്ഞ്‌
എന്റെയും നിന്റെയും
അക്ഷരങ്ങള്‍!

ഒന്നിലധികം ആഴങ്ങള്‍ !

ഉയിര്‍വെച്ചുയരും നിന്റെ
ഉള്ളി ജീവിതമൊ,ളിപ്പിച്ചുവയ്ക്കും
സുപ്രഭാതങ്ങളുടെ സ്വപ്നാന്തര നടനം

എന്റെ കുടത്തില്‍ നിന്നിപ്പോള്‍
പ്രഭാതത്തിനു മുമ്പെത്താന്‍ കുതിരകള്‍
ഇരുട്ടിന്‌ വിപരീത ദിശയിലോടുന്നു

നല്ല സുന്ദരന്‍ പെണ്‍പ്രഭാതം ! -

മേല്‍ത്തരം മടിതോന്നി
ഇന്നിനി ഒന്നും ചെയ്യേണ്ട
എന്നു തീരുമാനിച്ചു

എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്‌
നഷ്ടബോധത്തിന്റെ പൊന്മാന്‍

ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ

എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് -
ബീഡിവലിച്ച് മറ്റൊരു പ്രഭാതത്തില്‍
ജീവിതം
ഗതികെട്ടു
ഇതുവഴി വീണ്ടും
വന്നേക്കും

വരുന്നതിനുമുമ്പ്‌
പുല്ലുതിന്നിട്ട്‌ വരട്ടേ ഉപമകള്‍ !

ഉപമകള്‍ !!

(Note : എല്ലാ വിധ തല്ലുകളും പാഴ്സല്‍ ആയി മാത്രം വാങ്ങുന്നതാണ്)