Monday, April 27, 2009

ചിലന്തികള്‍ വില്‍പനയ്ക്ക്

 തിന്നാന്‍ പറ്റില്ലെങ്കില്‍ കൊല്ലരുത്
എന്നതിനാല്‍
എന്റെ മുറിയിലെ നാലു ചിലന്തികള്‍
ചന്തയില്‍ പട്ടുകോണകം ചുറ്റി
വില്‍ക്കാനും വാങ്ങാനും വരുന്നവരെ
വലവെച്ചുപിടിക്കുന്നു

എന്റെ ചിലന്തികള്‍
മനോഹരമായി പാടുമായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍
ജാനിസ് ജോപ്‌ളിനെയും
ആമി വൈന്‍ഹൌസിനെയും
നിശബ്ദതയിലേക്ക് നിര്‍ബന്ധിക്കുമായിരുന്നു

ഇത്രയധികം ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്
നമ്മള്‍ ചിലന്തികളെന്ന് വിളിക്കുന്നതെന്ന്
വിശപ്പ് കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി

പറക്കുക എന്നയാശയം അങ്ങനെയാണ്
മുറിയിലാകെ പരന്നത്
നമ്മള്‍ ചിലന്തികളെന്ന്
വിളിക്കുന്നവയ്ക്കിടയില്‍
പൊതുധാരണകള്‍ക്ക് വഴങ്ങാത്തവ ഉണ്ടെങ്കില്‍
എന്താവും? ആരു പാടും പിന്നെ? ആരിണചേരും?

അതിനാലാണ്
ഉത്തരം വില്‍ക്കുന്നവരുടേയും
ചോദ്യം വാങ്ങുന്നവരുടേയും
ചന്തയില്‍
എന്റെ ചിലന്തികള്‍

വന്നുവാങ്ങുക
വീട്ടിലേക്ക് കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ

13 comments:

Latheesh Mohan said...

ജെനി റൊവീന, അജയ് പി മങ്ങാട്, ശ്രീകുമാര്‍ കരിയാട്, അഭിനവ് ഗുപ്ത, സാറ എന്നിവര്‍ക്ക്, നന്ദിയോടെ :)

Anonymous said...

ഇതായിരുന്നില്ലേ എവിടേയോ പോയി എന്ന് പറഞ്ഞ നിന്റെ കവിത. വെല്‍ക്കം ബാക്ക്

സോള്‍ഡ് ഔട്ട് ആയില്ലെങ്കില്‍ ഒരെണ്ണം എനിക്ക്.

Anonymous said...

നിന്നെ ആ തീവണ്ടി കൂട്ടാതെ പോയത്‌ എത്ര നന്നായി.

yousufpa said...

വന്നുവാങ്ങുക
വീട്ടിലേക്ക്‌ കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ....

അതെ ഇതൊരാശ തന്നെയാണ്.

Anonymous said...

again...unrepeatable uselessness...thanks

Dinkan-ഡിങ്കന്‍ said...

Dey,

I wana cross the Abbey Road with out shoes by singing this poem :)

അനിലൻ said...

നാഗരികതയുടെ ഹൈപ്പര്‍ ലിങ്കുകള്‍
എല്ലാ ദിവസവും പുകച്ചു തള്ളുന്ന
എന്നോടാണ്‌ അവന്റെ ഉമ്മാക്കി

അരാജകോത്സവങ്ങള്‍ കഴിഞ്ഞ് അമ്പലം പൂട്ടി നീയെങ്ങോട്ടായിരുന്നു പോയത്?
തിരയാത്ത ഇടമിനിയില്ല.
ഉമ്മകള്‍.

Jayesh/ജയേഷ് said...
This comment has been removed by the author.
ഗി said...

dearest spiderman!

Mahi said...

ഇണ ചേര്‍ന്നതിനു ശേഷം സ്വന്തം ഇണയെ തിന്നുന്ന അശരീരികള്‍.പാട്ടിന്റെ ചിലന്തിവലകളില്‍ തൂങ്ങികിടന്നു മരിക്കുന്ന സ്വപ്നത്തിന്റെ നിലവിളികള്‍.നിന്റെ കവിതയുടെ കഞ്ചാവു പുക ശ്വസിച്ച്‌ നിശബ്ദതയിലേക്ക്‌ നിര്‍ബന്ധിക്കപ്പെടുന്നു.കവിത ഇഷ്ടമായി.പിന്നെ ഇങ്ങനെയെഴുതിയാലെ ലതീഷാവുകയുള്ളൂ എന്നതിനോട്‌ എനിക്കെതിര്‍പ്പുണ്ട്‌.സരളമായെഴുതിയാലും നാഗരികതയുടെ ഹൈപ്പര്‍ ലിങ്കുകള്‍ പുകച്ചു തള്ളിയാലും ഭ്രാന്തിന്റെ അഴഞ്ഞ നടത്തങ്ങളിലൂടെ അവനേല്‍പ്പിക്കുന്ന ഒരു വൈദ്യുതാഘാതമുണ്ട്‌.അതാണ്‌ എന്നെ സംബന്ധിച്ച്‌ ലതീഷിന്റെ കവിത

Jayesh/ജയേഷ് said...

നീ ഇങ്ങനെ വച്ചോണ്ടിരിക്കരുത്..എത്രയും വേഗം ..

പ്രൊമിത്യൂസ് said...

good.

Anonymous said...

ഒളിവില്‍ പോയോ?