Monday, June 22, 2009

പച്ചപ്പ്പച്ചപ്പ്പച്ചപ്പ്പടരുന്നടിവേരുകളില്‍

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു,മുറ്റം

നീന്തിനോക്കുന്നുനീന്തിനീന്തിനോക്കുന്നു
തൊട്ടുനോക്കുന്നുതൊട്ടുമ്മവയ്ക്കുന്നു
ഉമ്മവച്ചുമ്മവച്ചുനോക്കുന്നു
നിന്റെഉമ്മിനീരെന്റെതന്നെയല്ലേ
എന്റെഉമ്മിനീരുനിന്റെതന്നെയല്ലേ
തുള്ളിച്ചാടുന്നുപുല്‍ച്ചാടിപുളയുന്നു
പുല്ലില്‍പൂത്തുനില്‍ക്കുംതുള്ളിയോടിടയുന്നു
തുളുമ്പുന്നു

നീന്തിനീന്തിപ്പോകുന്നു
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുമ്പോള്‍
നീങ്ങിനീങ്ങിപ്പോകുന്ന
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുന്നു

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു
നൃത്തംചെയ്യുന്നു
നീങ്ങിനീങ്ങിപ്പോകുന്നു
ഉണക്കാനിട്ട്
മറന്നുപോയ
നിന്റെപാവാട
ഞാനെടുത്തുവെക്കുന്നു
നീതിരിച്ചുവരുമ്പോള്‍
നീപെയ്തുനിറഞ്ഞ
പൂപ്പല്‍പടര്‍ന്ന
എല്ലാമരങ്ങളുംനിറഞ്ഞപാവാട

ഒരറ്റത്തുനിന്ന്
വലിച്ചുകെട്ടിയഅതിരുകളായിരുന്നു
നിറയെവൃത്തിവിരിച്ചിട്ട,മുറ്റം
പച്ചപ്പിത്രയുംവന്നുനിറയുമ്പോള്‍
ഇരുന്നുപോയവന്റെമറവിയില്‍
ഇല്ലാതാകുന്നതിരുകള്‍
അതിരുകളില്‍തളിരിലകള്‍മുളയ്ക്കുന്നു
മൂളിപ്പോകുംതുമ്പികള്‍പ്പൂക്കുന്നു
അതിരുകളതിരുകളടര്‍ന്നുപോകുന്നു
അടര്‍ന്നടര്‍ന്നടര്‍ന്നുപോകുന്നതിരുകള്‍
പച്ചപ്പ്‌
പച്ചപ്പ്‌
പച്ചപ്പ്‌
പടരുന്നടിവേരുകളില്‍

9 comments:

വിഷ്ണു പ്രസാദ് said...

പഴയ ലതീഷിനെ അപ്പാടെ പൊളിച്ചുകളഞ്ഞ് ഒരു പുതിയ പച്ചപ്പ് കവിതയിലും കാണുന്നു.സലാം.. :)

Anonymous said...

ബളരെ നന്നായിട്ടുണ്ട്....ഇങ്ങനെ തന്നെ എഴുതിക്കൊണ്ടിരുന്നാല്‍ മതി...

ഗുപ്തന്‍ said...

Off. നിന്നെ പെണ്ണ് കെട്ടാന്‍ പോവ്വാണോടാ.. ആകെ മൊത്തം ഒരു കുളിര്...

ഗി said...

അടിവേരുകളില്‍
പടര്‍ന്ന
പച്ചപ്പ്!

വയനാടന്‍ said...

വായിച്ചു നിർത്തവേ എന്റെ ഉള്ളിലും മുള പൊട്ടുന്നുവോ നിരോധിക്കപ്പെട്ട ചില ചിന്തകൾ

prathap joseph said...

ha.....

Latheesh Mohan said...

ഗുപ്താ കുളിരല്ല; രോമാഞ്ചം :)
എല്ലാവര്‍ക്കും നന്ദി.

ശ്രീഇടമൺ said...

പച്ചപ്പ്...പച്ചപ്പുമാത്രം
പടരുന്നടിവേരുകളില്‍...
:)

ശ്രീനാഥന്‍ said...

ചൊടിയും ചുണയും കുളിരുമുള്ള വരികള്‍.