Saturday, July 4, 2009

ആഹ്വാനം - 2


‘ഇത്ര നിരാശാഭരിതമായ ഒന്ന്
എല്ലാ ദിവസവും
നമ്മളെച്ചുറ്റി പോവുകയാണെങ്കില്‍
എങ്ങനെയാണ്,
അതിജീവിക്കുമെന്ന്
ഒരുമിച്ചെടുത്ത പ്രതിജ്ഞയെ
നമ്മളനുസരിക്കുക?
ഏത് അസാധാരണത്വമാണ്
തുടര്‍ന്നും നമ്മളെ
ആകര്‍ഷിച്ച് നിര്‍ത്തുക?‘

പ്രിയപ്പെട്ടവരേ

നമ്മളിപ്പോള്‍ കേട്ടത്
ഒരേ കട്ടിലില്‍
ഒരുമിച്ച് കിടക്കുന്ന
രണ്ടുപേരുടെ
സംഭാഷണമാണെങ്കില്‍
പശ്ചാത്തലത്തില്‍ സാംബശിവനും
അതേ പശ്ചാത്തലത്തിന്റെ
പാരഡിയും മുഴങ്ങുന്നെങ്കില്‍

നാടകം മടുത്തെന്നോ
നേരം വെളുത്തെന്നോ
സമ്മതിക്കുക

പായ മടക്കുക,
മടങ്ങുക

3 comments:

Sabu Kottotty said...

“എന്റുമ്മാ പോയല്ലാമി...”
“കത്തികൊണ്ടരിഞ്ഞു ഞാന്‍ വാരിയില്‍ കെട്ടിത്തൂക്കും..”

സാംബശിവനെ ഓര്‍മ്മവന്നു...
നന്ദി...

ഗുപ്തന്‍ said...

nadakkoolla mone..family is the basic unit of my society..every familians are my brothers and sisters (except when I want to f*** one of them)..... I will defend mattiage with my every..., ..., and .....

ശ്രീജിത്ത് അരിയല്ലൂര്‍ said...

mikkavaarum ella bhudhi jeevikalum paaya matakkunnathinte rahasyam enthaanu latheesh...?"bhudhi"kotunnathu thanneyaavum alle...???