Thursday, July 30, 2009

മണികണ്ഠന്‍ എന്ന പൂവന്‍ കോഴി

ഒരു ക്ലാസിക്
മലയാള കവിതയുടെ
തലക്കെട്ടിലേക്ക്
ഒരു കോഴി
ഒറ്റുകൊടുക്കപ്പെടുന്നതിന്
സാക്ഷ്യം വഹിച്ചിട്ടാണ്
ഏഴാം വരിയില്‍
നിങ്ങളെത്തിയിരിക്കുന്നത്

അരുതുനിഷാദ
എന്നു പറയാന്‍ പോലും
ഹൃദയവിശാലത ഇല്ലാത്തവരോ
തീവണ്ടികളിലും
നടപ്പാതകളിലുമിരിക്കുന്ന
വായനക്കാര്‍

പുലരും മുമ്പ്
മൂന്നുവട്ടം കൂവുന്ന
മണികണ്ഠനെ
മനോരോഗികള്‍ക്ക്
വിട്ടുകൊടുക്കാന്‍ മാത്രം
എന്തു തെറ്റാണ്
കോഴികള്‍
സിവില്‍ സൊസൈറ്റിയോട്
ചെയ്തത് ?

16 comments:

Latheesh Mohan said...

ഹരിതകത്തില്‍ വന്നത് .

വികടശിരോമണി said...

നല്ല കവിത-ഒറ്റുകാരൻ.

വിഷ്ണു പ്രസാദ് said...

ഒരു തെറ്റും ചെയ്തിട്ടില്ലോ... :)

Babu Kalyanam said...

ഒന്നും മനസിലായില്ല. എന്ന് പറഞ്ഞാല്‍ ജാഡ അല്ലെങ്കില്‍ അല്ലെങ്കില്‍ "പുറംകാല്‍ കൊണ്ടുള്ള ഒരു തട്ട്" ആവുംമോ? പണ്ട് ഗുപ്തന്‍ (ഉറപ്പില്ല ) പറഞ്ഞത് പോലെ വായന ഒരു പീഡനം ആകുന്നു, എന്നെ പോലുള്ള സാധാരണക്കാര്‍ക്ക്‌.

Latheesh Mohan said...

എല്ലാവര്‍ക്കും നന്ദി :)

തയ്യിലന്‍ said...

ചില കോഴികൾ സമൂഹശരീരത്തിന്റെ ഭാഗമെന്നറിയുക.
പിന്നെ
നീണ്ടനടവരിപ്പാതകൽക്കരികെ നീ നിവർത്തിയ ചൂട്ടുമുപേക്ഷിക്കുക.

സജീവ് കടവനാട് said...
This comment has been removed by the author.
താരകൻ said...

sathyam, onnum manssilayilla..this is my candid opinion..but after all understanding is not that important..

വയനാടന്‍ said...

പുലരും മുമ്പ്
മൂന്നുവട്ടം കൂവുന്ന
മണികണ്ഠനെ
മനോരോഗികള്‍ക്ക്
വിട്ടുകൊടുക്കാന്‍ മാത്രം
എന്തു തെറ്റാണ്
കോഴികള്‍
സിവില്‍ സൊസൈറ്റിയോട്
ചെയ്തത് ?
കമന്റുകൾ ഇനിയും വരട്ടെ എന്നിട്ടു പറയാം

ഗുപ്തന്‍ said...

ഞാനീന്നലെ ഓമനത്തിങ്കള്‍ കിടാവോ കേട്ടു. എന്തു സുന്ദരന്‍ കവിത. മഴക്കാലത്ത് അതൊക്കെയാണ്‍ നല്ലത് :)

gi. said...

ആര് ആരോടാണ് സംവദിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് നന്നായി ആലോചിക്കേണ്ട വിഷയമാണ്.

Latheesh Mohan said...

സംവേദനം തന്നെയാണ് പ്രശ്നം :)

അനിലൻ said...

ഒരാള്‍ കുറേ നേരമായി അയാളുടെ ഭാഷയില്‍ നിന്നോടോരോന്നു ചോദിക്കുന്നു
നിനക്ക് ആ ഭാഷയില്‍ മറുപടി പറയാന്‍ കഴിയാത്തത് തീര്‍ച്ചയായും അയാളുടെ കുറ്റംകൊണ്ടു തന്നെയാണ്‌.

ജീവിക്കാന്‍ വേണ്ട എന്താണ്‌ സിവില്‍ സൊസൈറ്റി നിനക്കു തന്നിട്ടുള്ളത്? ആര്‍ക്കു വേണ്ടിയാണിങ്ങനെ അവനവനെ കത്തിക്കുന്നത്? എന്നൊക്കെയവും ഒരുപക്ഷേ അയാള്‍...
അങ്ങനെയാവണമെന്നുമില്ലല്ലേ :(

Roby said...

അതു തന്നെ...അങ്ങനെ നിന്റെ കവിത വായിച്ചതുകൊണ്ട് മനോരോഗിയുമായി....:)

Sanjeev said...

Oru pratyeka anubhavamundu ithu vayikkumbol. Gambheeram ennonu m parayan njan kaviyalla. But, parayaathe vayya, you have something about your way with words that you continuously make me me read!

ജാനകി said...

ഉത്തരാധുനിക കവികള്‍ സിവില്‍ സൊസൈറ്റി യോട് ചെയ്തതില്‍ കൂടുതലൊന്നും.....ടിയാന്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു