Friday, September 4, 2009

ബ്യൂഗിള്‍

മറ്റേചങ്ങാതിയുടേ പാട്ടില്ലേ
അതൊന്ന്‌ ശ്രദ്ധിച്ച്‌ കേട്ടുനോക്കൂ
വളരെച്ചെറിയ ഒച്ചയില്‍
ബ്യൂഗിള്‍,

ഞാന്‍ പറയുകയായിരുന്നു.

വീണ്ടും വീണ്ടും കേട്ടിട്ട്‌
എന്നെത്തന്നെ നോക്കിയിരിക്കുന്നു
എന്താണ്‌ ബ്യൂഗിള്‍
എന്നുവരെ സംശയംവന്നതുപോലെ
എന്തുതരം ബ്യൂഗിള്‍ എന്ന്‌
ചോദിക്കുകപോലും ചെയ്തു

നീ പോയപ്പോള്‍
ഞാനൊരു
മേഘത്തെ വളര്‍ത്തി
നീ വന്നിട്ടും പെയ്തൊഴിയുന്നില്ല

എന്ന്‌ ഒച്ചതാഴ്ത്തി പാടുമ്പോള്‍
അങ്ങൂദൂരെനിന്നെന്നവണ്ണം
നീയില്ലാത്തപ്പോഴും നീയുള്ളതുപോലെ
അടിവയറ്റില്‍ നിന്ന്‌
ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കുന്ന ഒച്ചപോലെ
ഒന്നുകൂടി കേട്ടുനോക്കൂ

ഇല്ലേ ബ്യൂഗിള്‍?

അവള്‍ക്ക്‌ ചെവിവേദനിച്ചിട്ടുണ്ടാകണം
മേലുനനച്ചിട്ട്‌ വരാം ഞാനൊന്ന്‌
എന്ന്‌ തുറന്നടയുന്നു
കുളിമുറിവാതില്‍

അപ്പോഴവളുടെ പാട്ടുപെട്ടിയെടുത്ത്‌
കേട്ടുനോക്കി, മറ്റേചങ്ങാതിയുടെ പാട്ട്‌

അത്ഭുതം

അത്രപഴകിയിട്ടില്ല
അവളിലോര്‍മകള്‍ !

12 comments:

Inji Pennu said...

ഈയടുത്തെഴുതിയതിനൊക്കെ പത്തരമാറ്റാണല്ലോ!
earlier it was kind of darker, now the sky is getting warmer.

വികടശിരോമണി said...

ഇതെന്തോന്നിത്!
കവികളെല്ലാം ലിറ്റററി മെനോപ്പോസ് നേരിടുന്ന ഈ സമയത്ത്,മുഴുവൻ കാവ്യഗ്രന്ഥികളും ചുരക്കുന്ന ലതീഷിന്റെ ഹോർമോണുകൾക്ക് പ്രണാമം.:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു

gi. said...

no more smilies,i promised.

Latheesh Mohan said...

നന്ദി സഖാക്കളേ, നന്ദി.

B. said...

അത്രപഴകിയിട്ടില്ല
അവളിലോര്‍മകള്‍. :)

Jayesh/ജയേഷ് said...

വീഞ്ഞ് പോലെയാണ്` ഓര്‍മ്മകള്‍

sree said...

ടാ....ഓര്‍മ്മകള്‍ക്ക് സാധ്യത കൂടുന്നു... :(

തയ്യിലന്‍ said...

കവിത നന്നായിരിക്കുന്നു

Dinkan-ഡിങ്കന്‍ said...

ടെമ്പ്ലേറ്റ് മാറ്റിക്കളിക്കാതെ പുതിയ കവിതയിഡെഡെയ്

Latheesh Mohan said...

എല്ലാവര്‍ക്കും നന്ദി.

ഡിങ്കാ ഉടനെ ശരിയാക്കാം :)

ഗുപ്തന്‍ said...

ഇഴഞ്ഞ കാസറ്റ് എക്സ്ചേഞ്ച് ചെയ്ത് ജീവിതം ഭാസുരമാക്ക് മോനേ .. പെണ്ണല്ലേ :)