Sunday, April 5, 2009

?

വരുന്ന വഴിയില്‍,

പച്ചപ്പായല്‍ പോലെ ഒരു പൂച്ചക്കുട്ടി
അല്ലെങ്കില്‍
പറന്നു പോകുന്നതിനെ പറ്റിയുള്ള
ദിവാസ്വപ്നം പോലെ
പിങ്ക് നിറത്തില്‍ ഒരു തത്തക്കൂട്
അതുമല്ലെങ്കില്‍
വെറുതേയിരിക്കുമ്പോള്‍
പതിഞ്ഞ താളത്തില്‍
എത്തിനോക്കിയിട്ടു പോകുന്ന
മറ്റേതോ കൌതുകം
വഴിയിലാകെ കൌതുകം

അതേക്കുറിച്ചപ്പോള്‍ നിന്നോട്
പറയണം എന്നു തോന്നി
‘ഹോ വെയില്‍‘ എന്ന്
ഇമ ചിമ്മിയടയും പോലെ
പാളിവീ‍ഴുകയായിരുന്നിരിക്കണം
നിന്റെ സമയ ശരീരം അപ്പോള്‍

വന്നുകൊണ്ടിരുന്ന വഴി
സ്വയം നിന്ന്
റിവേഴ്സ് ഗിയറിട്ട്
നിന്നിലേക്കുള്ള വഴിയായത്
അങ്ങനെയാണെങ്കില്‍

ആഹ്ലാദത്തിന്റെ അക്കരെകള്‍ തിരക്കി
വഴി എന്ന വ്യാജോക്തിയില്‍
അതുവരെ എന്നില്‍ നിന്ന്,
എന്നിലൂടെ
നീണ്ടുകൊണ്ടിരുന്നത്
എന്തു മായാജാലം?

6 comments:

ജ്യോനവന്‍ said...

വന്നുകൊണ്ടിരുന്ന വഴി
സ്വയം നിന്ന്
റിവേഴ്സ് ഗിയറിട്ട്
നിന്നിലേക്കുള്ള വഴിയായത്
അങ്ങനെയാണെങ്കില്‍

അങ്ങനെയാണെങ്കില്‍ അങ്ങനെ.....
ഹാ മായാജാലം!

Sabu Kottotty said...

എന്റെ സുഹ്ര്്ത്തേ ഞാന്‍ ഇതു കണ്ടെത്താന്‍ ഒരുപാടു വൈകിപ്പോയി... ഇപ്പൊ എന്തായാലും സന്തോഷം തോന്നുന്നു. കുറെനല്ല കവിതകള്‍ വായിക്കാമെന്നു കരുതുന്നു....

Anonymous said...

ഞാന്‍ വായിച്ചു എന്നെഴുതിട്ട് പോകാമെന്ന് കരുതി. ഹോ ഒരു കവിതയ്ക്ക് കമന്റിടാന്‍ ഇത്ര പാടാണോ. നിന്റെ കവിത വായിച്ചിട്ട് ഒരു :) ഇട്ടിട്ട് പോവാന്‍ വയ്യ. പക്ഷേ നല്ല ഇഷ്ടമായി.

അനോണിയല്ല :)

tradeink said...

repertoire.
repeller.

ഗി said...
This comment has been removed by the author.
പ്രൊമിത്യൂസ് said...

ഹാ മായാജാലം!