Saturday, June 28, 2008

കടിഞ്ഞൂല്‍ പൊട്ടന്‍

കുറച്ചുകൂടി ക്ഷമിച്ചിരുന്നുവെങ്കില്‍,
വേറൊരു ബീജത്തിന്
അവസരം നല്‍കിയിരുന്നുവെങ്കില്‍

ഇങ്ങനെയാകുമായിരുന്നില്ല
ഇത്രയ്ക്ക് അലയുമായിരുന്നില്ല

തന്തേ, തള്ളേ
നിങ്ങളുടെ തിടുക്കത്തില്‍ തടഞ്ഞ്
ദേ കിടക്കുന്നു
പൂര്‍ത്തിയാക്കാന്‍ കഴിയാത്ത
സ്വപ്നങ്ങളുടെ

ബീജഗണിതം

14 comments:

ഗുപ്തന്‍ said...

Chaos theory !!

Blame that bloody butterfly :)

നജൂസ്‌ said...

ഇങ്ങനെ എഴുതല്ലടാ... ഞരമ്പുകളിലൂടെ വൈദ്യുതി കേറുന്നു.

Anonymous said...

ആവലാതിപ്പെടാതിരി...
അല്ല പെട്ടട്ടും കാര്യമൊന്നുമില്ല

ഒരു “ദേശാഭിമാനി” said...

ഇഷ്ടപ്പെട്ടു! :)

കുട്ടനാടന്‍ said...

അത്മഭാഷണം നന്നായി
ഒരു പ്രതിവിധിയേയുള്ളൂ
തിടുക്കം കാണിക്കതിരിക്കുക
പിൻ‌തലമുറ പരാതി ആവർത്തിക്കാനിട വരില്ലല്ലോ

നരിക്കുന്നൻ said...

കവിത മനോഹരം...
ആരും എഴുതാന്‍ ഒന്നറക്കുന്ന വരികളെ സമര്‍ത്ഥമായി എഴുതിപ്പിടിപ്പിച്ചു...
എങ്കിലും, ഈ ഹൈടെക് യുഗത്തില്‍ വയറ്റില്‍ കിടക്കുന്നതിന്റെ സ്വഭാവ ഗുണങ്ങള്‍ കൂടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
എങ്കിലും............... വേണമായിരുന്നോ ഈ കടുത്ത ഭാഷ?

പാമരന്‍ said...

!!

Unknown said...

ഇങ്ങള് ആള് കൊള്ളാട്ടൊ

Sharu (Ansha Muneer) said...

.....എന്റമ്മോ !!!!!!!!!! ഇത്രയ്ക്കു വേണോ?

Pramod.KM said...

:) അങ്ങനെ ചിന്തിക്കുന്നവരും ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ട് അല്ലേ?:)

prathap joseph said...

ഞാനെഴുതേണ്ട എല്ലാ കവിതകളും എനിക്കുമുമ്പേ നീ എഴുതുന്നത്‌ നിന്റെ ബീജഗണിതം കൊണ്ടുതന്നെയാവും

ഗുപ്തന്‍ said...

ദെവിടെ പോയി ഈ കടിഞ്ഞൂല്‍ പൊട്ടന്‍... കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്യ്

Mahi said...

ആകസ്മിതകളുടെ ഈ ബീജഗണിതത്തിന്‌ വല്ലത്തൊരു മൂര്ച്ചയുണ്ട്‌ ഭാവുകങ്ങള്‍

Latheesh Mohan said...

നന്ദി എല്ലാവര്‍ക്കും.

ഗുപ്താ: ഡെസ്പ്, ഡെസ്പ് :)