നിശ്ശബ്ദത
എന്നുപോലും
തോന്നിപ്പോകുന്ന
എപ്പോഴും കടന്നുവരാനിടയുള്ള
ഒരാള്‍
ഇപ്പോഴുമുണ്ട്, എങ്കില്‍
1200കളില്‍ കിളികള്‍ ചിലച്ചിരുന്നത്
ഇങ്ങനെയാണ് എന്ന്
കാടടച്ച് ചിലച്ചുകൊണ്ട്
കൂറ്റന്‍ പക്ഷിക്കൂട്ടങ്ങളും
അവയ്ക്ക് നനഞ്ഞിരിക്കുവാനുള്ള
കാടുമായി
അയാള്‍ വന്നേക്കും, എങ്കില്‍
എങ്കില്‍?