അവസാനത്തെ കാമുകിയും
പ്ലാറ്റ്ഫോം വിട്ടുപോയതിനു
ശേഷമുള്ള
ആനന്ദപങ്കിലമായ നിമിഷത്തിലാണ്
രാധയുടെ മകന്
ആറ്റിറമ്പിലേക്ക് ചാഞ്ഞുനില്‍ക്കുന്ന
ഒരു കുരിശടിയുടെ സൌന്ദര്യാത്മക സാധ്യതകളെക്കുറിച്ച്
വെളിപാടുണ്ടാകുന്നത്
ദിവ്യഗര്‍ഭത്തിന്റെ ത്രസിപ്പിക്കുന്ന വിരസത
തന്നിലേക്ക് മടങ്ങിവരുന്നതിന്റെ അന്തിച്ചോപ്പ്
ആറ്റിലേക്ക് വീണുകിടക്കുന്ന തെങ്ങോലയുടെ
നിഴലിനിടയിലൂടെ നോക്കി നില്‍ക്കുകയായിരുന്നു
കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയ
മറിയയുടെ കണ്ണാടിച്ചില്‍ ഏകാന്തതയെ
വടിവാളുകൊണ്ട് സംഘപരിവാറുകാരനൊരുത്തന്‍
പരിഗണിച്ചിട്ടു പോയ ഇടവേളയില്‍
രാധയുടെ മകന്‍ വിദ്ഗ്ധമായി സ്ഥലം കാലിയാക്കി
അതിനുശേഷം,
സ്കൂള്‍ വിട്ട പട്ടങ്ങള്‍ കുരിശടിയുടെ തുമ്പത്ത്
കണ്ണുടക്കി കിടക്കുകയും
അതിലൊരു കാമുകന്‍ പട്ടം
അവന്റെ പെണ്ണ് പൊട്ടിപ്പോയ വഴിയിലേക്കു നോക്കി
നീപോയ വഴികളില്‍ നിന്ന്
തിരിച്ചുവരുന്നെന്നിലേക്ക്
ഇന്നുമുതല്‍ മാത്രം
ആരുമില്ലാത്തവരുടേയും
ഇന്നലെവരെ മാത്രം
എല്ലാവരും ഉണ്ടായിരുന്നവരുടേയും
നാളെമുതലുള്ള ഒറ്റയാള്‍ ഉറക്കങ്ങള്‍
എന്നൊരു തകര്‍പ്പന്‍ പ്രേമലേഖനം
വിരഹത്തിന്റെ തപാല്‍പെട്ടിയില്‍
നിക്ഷേപിക്കുകയും ചെയ്തു
പതിവുപോലെ ആറ്റിലേക്ക്
ആകാശം മയങ്ങിവീണു,
തൊട്ടുപിന്നിലൂടെ പതുങ്ങിക്കയറിവന്ന
നിമിഷത്തില്‍
കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയത്തിന്
വേറെയാരെയും പ്രതീക്ഷിക്കാനില്ല ഈ രാത്രിയിലും
Wednesday, November 19, 2008
Friday, November 7, 2008
അടിമുടിയുലഞ്ഞാകുലത
വെറുപ്പിന്റെ ഗുണപാഠഭിത്തിയില്‍
നിന്നിടയ്ക്കിടെ
തലപൊക്കിനോക്കും സ്നേഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?
പറഞ്ഞാല്‍ തീരാത്തത്ര ജീവിതങ്ങള്‍
നമുക്കിടയില്‍ വെളിച്ചമോ ഇരുട്ടോ
എന്നറിയാതെ ഞെട്ടറ്റുനില്‍ക്കുമ്പോള്‍
വീണുപോകുമോ
വീഴാതെ പോകുമോ
എന്നൊരുതുള്ളി
മേഘശാഖിയില്‍ പകച്ചിരിക്കുമ്പോള്‍
നിന്റെയുന്‍മാദം
എന്റെ ജലമോടും ഞരമ്പിലുറഞ്ഞ്
ചിരിപ്പെരുപ്പില്‍ നാം
തിരിച്ചിറങ്ങുമ്പോള്‍
കൂടില്ലാക്കിളികള്‍ നമ്മളില്‍നിന്ന്
ചിറകടിച്ചകലുന്നത്
നീയറിയുന്നുവോ?
എന്റെ വിരഹമേ എന്റെ മാത്രം വിരഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?
നിന്നിടയ്ക്കിടെ
തലപൊക്കിനോക്കും സ്നേഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?
പറഞ്ഞാല്‍ തീരാത്തത്ര ജീവിതങ്ങള്‍
നമുക്കിടയില്‍ വെളിച്ചമോ ഇരുട്ടോ
എന്നറിയാതെ ഞെട്ടറ്റുനില്‍ക്കുമ്പോള്‍
വീണുപോകുമോ
വീഴാതെ പോകുമോ
എന്നൊരുതുള്ളി
മേഘശാഖിയില്‍ പകച്ചിരിക്കുമ്പോള്‍
നിന്റെയുന്‍മാദം
എന്റെ ജലമോടും ഞരമ്പിലുറഞ്ഞ്
ചിരിപ്പെരുപ്പില്‍ നാം
തിരിച്ചിറങ്ങുമ്പോള്‍
കൂടില്ലാക്കിളികള്‍ നമ്മളില്‍നിന്ന്
ചിറകടിച്ചകലുന്നത്
നീയറിയുന്നുവോ?
എന്റെ വിരഹമേ എന്റെ മാത്രം വിരഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?
Tuesday, November 4, 2008
അന്‍പേ, അന്‍പേ
അപ്പുറത്തെ മുറിയില്‍ മറിയാമ്മ ആന്റ്റെണിയും
ഇപ്പുറത്തെ മുറിയില്‍ ഞാനും ഉണ്ടായിരുന്നില്ല
മറിയാമ്മ 'വിശുദ്ധ പ്രേമം' എന്ന വിഷയത്തിലും
ഞാന്‍ 'പ്രേമ നിരാസ'ത്തിലും ഗവേഷണം നടത്തുകയായിരുന്നു
ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന പ്രതീക്ഷയില്‍
ഉള്ളിലൊരായിരം പങ്കകള്‍ ആഴിച്ചുഴികള്‍
തീര്‍ക്കുന്നതിന്റ്റെ അക്ഷമയില്‍
മറിയാമ്മയുടേയും എന്റ്റെയും മുറികള്‍
ആ കാലഘട്ടത്തിലാണ് മുകളിലത്തെ മുറിയില്‍
വള്ളി എന്ന പേരിലൊരു തമിഴത്തി
'അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും'
എന്ന താളത്തില്‍ മലയാളം പഠിക്കാന്‍ തുടങ്ങിയത്
ഗവേഷണം പരാജയപ്പെട്ട് ഞാനും മറിയാമ്മയും തിരിച്ചെത്തുമ്പോള്‍
എന്റ്റെയും മറിയാമ്മയുടേയും മുറികളില്‍
എന്റ്റെയും മറിയാമ്മയുടേയും മുറികള്‍ ഇല്ല
മതിലിലേക്ക് കൈകുത്തിനിന്ന് മറിയാമ്മയുടെ മുറി
എന്റ്റെ മുറിയോടെന്തോ പറയുന്നത് കണ്ടവരുണ്ട്
അസമയത്ത്, പാലായ്ക്കുള്ള സൂപ്പര്‍ ഫാസ്റ്റ്
ഞങ്ങളുടെ സ്റ്റോപ്പില്‍ നിര്‍ത്തിയത്
പാതിയുറക്കത്തില്‍ കേട്ടവരുണ്ട്
അതിമോഹങ്ങള്‍ ഉപേക്ഷിച്ച്
വള്ളി തമിഴിലേക്ക് തിരിച്ചുപോയ
കാലഘട്ടമായിരുന്നു അത്
'എന്നൈ കാണവില്ലയേ നേട്രോട്
എങ്കും തേടിപ്പാക്കിറേന്‍ കാട്രോട്' എന്നതാളത്തില്‍
വള്ളി കുളിമുറിയില്‍ മഡോണച്ചുവടുകള്‍
വെക്കുന്നതിനു താഴെ
കുറേയധികം പുസ്തകങ്ങള്‍ക്കിടയില്‍
ഒഴുകിപ്പരക്കുന്ന ശരീരത്തെ
രൂപത്തിലേക്കൊതുക്കാന്‍ പാടുപെട്ടും
പുകച്ചുരുളുകളില്‍ പറ്റിപ്പിടിച്ച്
മുകളിലേക്ക് പോകാന്‍ ശ്രമിച്ചും
എന്റ്റെയുള്ളില്‍ ഞാനും
മറിയാമ്മയ്ക്കുള്ളില്‍ മറിയാമ്മയും
അല്ലെങ്കില്‍,
മറിയാമ്മയ്ക്കുള്ളില്‍ ഞാനും
എനിക്കുള്ളില്‍ മറിയാമ്മയും
എത്ര കാത്തിരിക്കണം
ഗവേഷണം മടുത്ത്
അവരൊന്ന് തിരിച്ചെത്താന്‍?
ഇപ്പുറത്തെ മുറിയില്‍ ഞാനും ഉണ്ടായിരുന്നില്ല
മറിയാമ്മ 'വിശുദ്ധ പ്രേമം' എന്ന വിഷയത്തിലും
ഞാന്‍ 'പ്രേമ നിരാസ'ത്തിലും ഗവേഷണം നടത്തുകയായിരുന്നു
ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന പ്രതീക്ഷയില്‍
ഉള്ളിലൊരായിരം പങ്കകള്‍ ആഴിച്ചുഴികള്‍
തീര്‍ക്കുന്നതിന്റ്റെ അക്ഷമയില്‍
മറിയാമ്മയുടേയും എന്റ്റെയും മുറികള്‍
ആ കാലഘട്ടത്തിലാണ് മുകളിലത്തെ മുറിയില്‍
വള്ളി എന്ന പേരിലൊരു തമിഴത്തി
'അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും'
എന്ന താളത്തില്‍ മലയാളം പഠിക്കാന്‍ തുടങ്ങിയത്
ഗവേഷണം പരാജയപ്പെട്ട് ഞാനും മറിയാമ്മയും തിരിച്ചെത്തുമ്പോള്‍
എന്റ്റെയും മറിയാമ്മയുടേയും മുറികളില്‍
എന്റ്റെയും മറിയാമ്മയുടേയും മുറികള്‍ ഇല്ല
മതിലിലേക്ക് കൈകുത്തിനിന്ന് മറിയാമ്മയുടെ മുറി
എന്റ്റെ മുറിയോടെന്തോ പറയുന്നത് കണ്ടവരുണ്ട്
അസമയത്ത്, പാലായ്ക്കുള്ള സൂപ്പര്‍ ഫാസ്റ്റ്
ഞങ്ങളുടെ സ്റ്റോപ്പില്‍ നിര്‍ത്തിയത്
പാതിയുറക്കത്തില്‍ കേട്ടവരുണ്ട്
അതിമോഹങ്ങള്‍ ഉപേക്ഷിച്ച്
വള്ളി തമിഴിലേക്ക് തിരിച്ചുപോയ
കാലഘട്ടമായിരുന്നു അത്
'എന്നൈ കാണവില്ലയേ നേട്രോട്
എങ്കും തേടിപ്പാക്കിറേന്‍ കാട്രോട്' എന്നതാളത്തില്‍
വള്ളി കുളിമുറിയില്‍ മഡോണച്ചുവടുകള്‍
വെക്കുന്നതിനു താഴെ
കുറേയധികം പുസ്തകങ്ങള്‍ക്കിടയില്‍
ഒഴുകിപ്പരക്കുന്ന ശരീരത്തെ
രൂപത്തിലേക്കൊതുക്കാന്‍ പാടുപെട്ടും
പുകച്ചുരുളുകളില്‍ പറ്റിപ്പിടിച്ച്
മുകളിലേക്ക് പോകാന്‍ ശ്രമിച്ചും
എന്റ്റെയുള്ളില്‍ ഞാനും
മറിയാമ്മയ്ക്കുള്ളില്‍ മറിയാമ്മയും
അല്ലെങ്കില്‍,
മറിയാമ്മയ്ക്കുള്ളില്‍ ഞാനും
എനിക്കുള്ളില്‍ മറിയാമ്മയും
എത്ര കാത്തിരിക്കണം
ഗവേഷണം മടുത്ത്
അവരൊന്ന് തിരിച്ചെത്താന്‍?
Subscribe to:
Posts (Atom)