ഇനിയിപ്പോള്‍
ആരും വരുവാനില്ല എന്ന്
നമ്മുടെ വീടിന്
പുതുമോടി മങ്ങുകയാണ്.
പരസ്പരം കണ്ടുതീര്‍ക്കാനുള്ള
ആര്‍ത്തിമൂലം
ചില്ലകള്‍കൊണ്ട്
നമ്മള്‍തീര്‍ത്ത വീട്
കാഴ്ചകളില്ലാതെ
വെയിലേല്‍ക്കുകയാണ്.
ഉള്ള നമ്മുടെ ഇല്ലായ്മയില്‍
തുറന്നവീട് പൂട്ടിക്കിടക്കയാണ്.
കത്തുന്ന അടുപ്പില്‍
നിന്നു നീയും
മരണമില്ലാത്ത മഴപ്പാറ്റയില്‍
നിന്നു ഞാനും
പറന്നേ പോകുകയാണ്.
പറക്കുന്നത്
പുതിയ ഒരാകാശവും
കണ്ടെത്താനല്ല എന്നറിയുമ്പോള്‍
നമ്മള് ചിലപ്പോള്‍
തിരിച്ചെത്തിയേക്കാം;
വീണ്ടും
നമ്മുടെ തന്നെ നഗ്നതയില്‍
തീ പൂട്ടിയേക്കാം.
അപ്പോഴുമുണ്ടാകുമോ
നമ്മെക്കാള്‍ വലിയ
ഏകാന്തതയില്‍
നമ്മുടെ വീട്?
കാഴ്ചകള്‍ മടുത്താരും
മടങ്ങിവരാതിരിക്കില്ല
എന്ന പ്രാചീന നിസ്സംഗതയില്‍
അതിന്
അത്രകാലം കാത്തിരിക്കാനാവുമോ?
10 comments:
അപ്പോഴുമുണ്ടാകുമോ
നമ്മെക്കാള്‍ വലിയ
ഏകാന്തതയില്‍
നമ്മുടെ വീട്?
:)
കൊള്ളാം
കൊള്ളാം.
വന്നു പോയവര്‍ക്കു നന്ദി
കത്തുന്ന അടുപ്പില്‍
നിന്നു നീയും
മരണമില്ലാത്ത മഴപ്പാറ്റയില്‍
നിന്നു ഞാനും
പറന്നേ പോകുകയാണ്.
-ലതീഷ് ,വല്ലാത്തൊരു വിഷ്വല്‍ .
നന്ദി വിഷ്ണു
വീടിന്റെ ഏകാന്തത, വീടിന്റെ കാത്തിരിപ്പ്...
മനസ്സിനെ സ്പര്‍ശിച്ചു പോകുന്നു വരികള്‍...
അമ്പിളിക്ക് നന്ദി.. ഈ വഴി വന്നതിന്
Post a Comment