Wednesday, December 5, 2007

സീറോ പോയിന്റില്‍ ഗൃഹാതുരത്വം

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ഹസ്തരേഖവായിച്ച്‌
രണ്ടു കണ്ണുകള്‍.
എന്തു പറഞ്ഞാണ്‌
ഇവനെ ഭയപ്പെടുത്തുക.
ആരുടെ അസാന്നിധ്യമാണ്‌
ഇവന്റെ ഏകാന്തത

----------

നിരീശ്വരന്റെ
ആത്മാവു തുളച്ച്‌
വൈദ്യുത കമ്പിയിലൂടെ
ദൈവത്തെ കാത്തിരിക്കുന്നവന്‍
ഓര്‍മ തെറ്റുന്നതിനിടയില്‍
സംശയാലുവായേക്കും.

ആ കത്ത്‌ അവള്‍ക്കു തന്നെ
കിട്ടിയിരുന്നെങ്കില്‍
എന്റെ മാന്യത
എത്ര നിര്‍ലജ്ജമായേനേ
എന്ന്‌ നാണിക്കുന്നതിനിടയിലും
ഒറ്റ മഴ എല്ലാ മഴകളും
സെപ്റ്റിക്‌ ടാങ്കിലൂടെ
ആദ്യകാമുകിയിലേക്ക്‌
കടലാസുവഞ്ചിയാകുമെന്ന്‌
ഈശ്വരന്‍ പോലും
സംശയാലുവായേക്കും.

ഈശ്വരനും നിരീശ്വരനുമിടയില്‍
ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ്‌ ഗണ്‍പോയിന്റില്‍?

--------

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ഭാവിയെക്കുറിച്ച്‌
എന്താണു പറയാനുള്ളത്‌.
ഇന്നത്തെ അന്നം
ഇവന്റെ കയ്യില്‍
കൊടുത്തയച്ചത്‌
ഏതു പൊട്ടന്‍ തെയ്യമാണ്‌?

10 comments:

Latheesh Mohan said...

ആരുടെ അസാന്നിധ്യമാണ്‌
ഇവന്റെ ഏകാന്തത??

Pramod.KM said...

ഈ കവിത
ഇവന്റെ കയ്യില്‍
കൊടുത്തയച്ചത്‌
ഏതു പൊട്ടന്‍ തെയ്യമാണ്‌?
:)))

ടി.പി.വിനോദ് said...

കവിതക്ക് ഏകാന്തതയുടെ പോലും അസാന്നിധ്യമാവാന്‍ കഴിയും..ഡോണ്ട് വറി..

ഗിരീഷ്‌ എ എസ്‌ said...

അര്‍ത്ഥങ്ങളില്‍ നിന്നും
അര്‍ത്ഥശൂന്യതയിലേക്ക്‌
മനസ്‌
വഴുതിമാറി സഞ്ചരിക്കുമ്പോള്‍
ഓരോ വാക്കുകളിലും
അഗ്നി ജ്വലിക്കാറുണ്ട്‌...
ഇവിടെ കാണുന്നതും അത്‌ തന്നെ...

ഒന്നെഴുതുമ്പോള്‍
മനസ്‌ ശൂന്യമാവാറുണ്ട്‌..
അവിടെ ചേക്കാറാന്‍ കൊതിക്കുന്നത്‌
മറ്റൊരു വലിയ പ്രളയമാവും

ആശംസകള്‍
ഭാവുകങ്ങള്‍

Unknown said...

ഇനിയുമെഴുതുക
ഭാവുകങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

വരികള്‍ ഇഷ്ടപ്പെട്ടു.

420 said...

kollaam daa..

Latheesh Mohan said...

പ്രമോദ്, ലാപുട, ദ്രൌപതി, റഫീക്ക്, വാല്‍മീകി, ഹരി എന്നിവരുടെ സാന്നിധ്യത്തിന് നന്ദി

ജ്യോതീബായ്‌ പരിയാടത്ത്‌ said...

എന്തിന്‌?
ഒന്നും പറയാതിരുന്നാലും
അവന്‍കാണും
രണ്ടു കണ്ണുകള്‍
നിന്റെ വിശപ്പ്‌
അതവന്റെ വര്‍ത്തമാനം

ഇന്നത്തെ അന്നം നിനക്കായി
ആരു കൊണ്ടുവരും?
അവനല്ലാതെ

Latheesh Mohan said...

@ Jyothi

അവന്‍ വരുവാനുള്ള സാധ്യത നന്നേ കുറവ് :)