വിപ്ലവത്തിനു മിനുട്ടുകള്‍ക്കു മുമ്പ്
പാരീസിലെ ചെറുപ്പക്കാര്‍
ചെയ്തതിന്റെ ഓര്‍മയില്‍
കോഫിഹൗസുകളില്‍ ഞങ്ങള്‍.
ജാലകത്തിലൂടെ കടന്നുവരുന്നൂ
തെരുവ്, രീതികളില്‍ നിറയുന്ന ജീവിതം.
ഏറെ സംസാരിച്ച്
അധികം തര്‍ക്കിച്ച്
ഉത്തരങ്ങളില്ലാതെ
ഞങ്ങള്‍ ഇറങ്ങിനടക്കുന്നു-
ജാലകത്തിനു പുറത്തെ തെരുവിലേക്ക്,
രീതികളിലെ ജീവിതത്തിലേക്ക്.
വിപ്ലവത്തിനു മിനുട്ടുകള്‍ക്കു മുമ്പ്
കോഫിഹൗസുകളില്‍ ഇരിക്കാന്‍
ഞങ്ങള്‍ക്ക് കഴിഞ്ഞതേയില്ല.
കോഫിഹൗസുകള്‍ക്ക് പുറത്ത്
അരാജകവാദികളുടെ കമ്യൂണ്‍
ഞങ്ങള്‍ക്കായി പണികഴിക്കപ്പെട്ടില്ല.
അതുകൊണ്ട്,
പാരീസിലെ ചെറുപ്പക്കാരെക്കാള്‍
മോശമാണ് ഞങ്ങളെന്ന് വരുമോ?
6 comments:
പാരീസിലെ ചെറുപ്പക്കാര്‍
ചെയ്തതിന്റെ ഓര്‍മയില്‍..
ലെതീഷേ “ചവര്‍ഗം താലവ്യമോ?“ എന്ന് അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്തത് വിപ്ലവത്തിന് മുമ്പോ ശേഷമോ?
തനിക്കറിയില്ലേല്‍ ആ കോഫീഹൌസിലെ സപ്ലയറോഡെങ്കിലും ചോദിക്ക്.
കവിത ഇഷ്ടപ്പെട്ടു.
അപ്പോള്‍ ഇടി മുഴങ്ങുമെന്നുതന്നെയാണോ? ച വര്‍ഗം താലവ്യമാകാത്തത് വിപ്ലവം അതിന്റെ സന്തതികളെ കൊന്നു തിന്നതിനെക്കുറിച്ചുള്ള ചിന്തപോലും ഒരിടത്തുമെത്തിയില്ലെന്നു കണ്ടാണ്..നമ്മുടെ ചെറുപ്പക്കാര്‍ക്ക് വിപ്ലവത്തേക്കാള്‍ മാരകമായ ബന്ദില്ലേ? ‘മനസ്സ്’ എന്നു കടുപ്പിച്ച് വേണോ ‘മാനസം’ എന്ന ഒഴുക്കന്‍ മട്ടില്‍ പോരേ?..
:)
വിപ്ലവത്തിനു മിനിട്ടുകള്‍ക്കുമുന്‍പ് പാരീസിലെ ചെറുപ്പക്കാര്‍ എന്താ ചെയ്തത്? പരസ്പരം ഉമ്മവെച്ചോ?
@ ഡിങ്കന്‍: ചര്‍ച്ച പോലും ചെയ്യാതെ പോയവരെക്കാള്‍ എത്രയോ ഭേദമാണ് ചര്‍ച്ച ചെയ്തു പോയവര്‍, അവര്‍ക്കും എനിക്കും തമ്മില്‍ ഒന്നുമില്ലെങ്കിലും. പരിഹാസവും പുച്ഛവും നല്ല ഗുണങ്ങളാണ്, എന്തു പിണ്ണാക്കാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.
@വെള്ളെഴുത്ത്: ഈ എഴുത്തും ഇടിമുഴക്കവും തമ്മില്‍ ഒന്നുമില്ല, വളരെ പഴയ ഒരു നിരാശ പോലും.
@ സിമി: അറിയില്ല
good...go on...
Post a Comment