Thursday, February 7, 2008

ആമരമീമരം

തലയില്‍ പച്ചത്തലപ്പിന്‍
കുട്ടയുമായി
ഒരുവള്‍
നിന്നു കുണുങ്ങുന്നു.
ഏതു കാലത്തില്‍ നിന്ന്‌
ഏതു കാലത്തിലേക്ക്‌
ചരക്കു കടത്തുന്നതിനിടയില്‍
ഇവള്‍ ഉറഞ്ഞുപോയി?
ഏതോര്‍മയില്‍ നിന്ന്‌
ഏതോര്‍മയിലേക്ക്‌
അരക്കെട്ടിളക്കുന്നതിനിടയില്‍
എന്നെന്നേക്കും സംഗീതമായി?

തലയില്‍
ചുമടുമായി നീ
നഗ്നയായി നീ
ചൂളംകുത്തുമ്പോള്‍
തണല്‍ത്തോര്‍ച്ചയില്‍
എന്റെ ബോധിസത്വന്‍
എങ്ങനെ ശാന്തനായുറങ്ങും?

13 comments:

Latheesh Mohan said...

തലയില്‍
ചുമടുമായി നീ
നഗ്നയായി നീ

ശ്രീനാഥ്‌ | അഹം said...

തലയില്‍ ചുമടുമായി നില്‍കൂനവള്‍ എങ്ങിനെ ചൂളം കുത്തി???

:)

Latheesh Mohan said...

ആ ചോദ്യം കൊള്ളാം ;)

Anonymous said...

വൌ!

ആകാശം പാവാടപൊക്കുന്നതും ഭൂമി മ(മു)ലകള്‍ കാണിച്ചു കിടക്കുന്നതും കണ്ട് വഷളന്‍ ആയിപ്പോയ ഒരു വെയില്‍ ഇവിടെ എവിടെയോ തൊടിയില്‍ ചിന്നിച്ചിന്നിക്കിടപ്പുണ്ട്. ഇപ്പോള്‍ ദേ ബോധിസത്വനും.

Latheesh Mohan said...

നന്ദി ഗുപതന്‍, ശരിയൊരു അക്ഷരത്തെറ്റുണ്ടായിരുന്നു..അതു തിരുത്തി.
ദെന്‍, ഈ തൊടി ഒരു പരുവത്തിലാക്കിയിട്ടെ വിശ്രമമുള്ളൂ‍ ;)

പ്രയാസി said...

അയ്യെ.. സെക്സ് സെക്സ്..;)

ഒരു മരവുരിയെങ്കിലും ഉടുപ്പിക്കാമായിരുന്നു..

Anonymous said...

http://chintha.com/node/2762 ഈ കവിത കണ്ടിരുന്നോ ലതീഷ്?

Latheesh Mohan said...

പ്രയാസി: ഉള്ളതല്ലേ ഉരിഞ്ഞെടുക്കാന്‍ പറ്റൂ.

ഗുപ്തന്‍: കണ്ടിട്ടുണ്ട്, ഒരുപാട് കൊല്ലം മുമ്പ്. ബ്ലോഗിലെത്തുന്നതിനു മുമ്പേ വിഷ്ണുവിനെ അറിയാം. എന്റെ ഓര്‍മ ശരിയാണെങ്കില്‍, വയനാട്ടിലെ നാലോ അഞ്ചോ കവികള്‍ ഒരുമിച്ചു പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ ഈ കവിത ഉണ്ട്. അര്‍ഷാദ് ബത്തേരിയോ മറ്റോ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്..

rathisukam said...

അരക്കെട്ടിളക്കുന്നതിനിടയില്‍ ഹയ്,ഹയ്,ഹയ്

വെള്ളെഴുത്ത് said...

നല്ലൊരു ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ട്. പണ്ട് മേലാകെ ചെളിയും പറ്റി അരിവാളു തിരുകി പ്രാഞ്ചിതച്ചു വന്ന ചെറുമിയെക്കണ്ടാണ് ചേലപ്പറമ്പന് കൊതി (താപം)വന്നത്. ഇവിടെ തലയില്‍ കുട്ടയുമായി നഗ്നയായ ഒരു മരം. രണ്ടും ചേര്‍ത്തു വയ്ക്കാം. ലതീഷിലെത്തുമ്പോല്‍ സമാധി തകരുന്നു. ചെറുമിയും മരവും -രണ്ടും കാമത്തിന് ആലംബം.
ഇതേ മരത്തെയാണ് ഉള്ളൂര് സന്മാര്‍ഗോദേശത്തിനുള്ള രൂപകമാക്കിയതും. ഇതൊന്നു ചര്‍ച്ച ചെയ്യേണ്ടതല്ലേ...?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആശയങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ ജനിക്കുന്ന വരികള്‍..

siva // ശിവ said...

very very nice imagination and writing...

ഗിരീഷ്‌ എ എസ്‌ said...

നന്നായി..
പതിവ്‌ പോലെ തന്നെ
ആശയവൈവിധ്യം കൊണ്ട്‌
അര്‍ത്ഥപൂര്‍ണത കൊണ്ടും മനോഹരം...

അങ്ങനെയൊരു ചോദ്യം...അത്‌ മൗനത്തിന്റെ പടിവാതിലിലെറിഞ്ഞുടച്ചു കൂടായിരുന്നോ...?