പക
വിദൂരദേശങ്ങളില്‍ ഓര്‍മകൊരുത്ത്
പൊടിക്കാറ്റുപൊങ്ങും വിജനതയില്‍
ഒട്ടകത്തെ കാത്തു നില്ക്കുമ്പോള്
നീട്ടിയ കൈത്തലം
കടന്നുപോയ കറുത്ത കാര്‍
കാറില്‍ നിന്ന് പുറപ്പെട്ടുപോയ
പെണ്പാട്ടുകള്
അതിനാല്‍
കാലകത്തി
നഗ്നയായിരിക്കും
നിനക്ക്
ഞാന്‍ തരേണ്ടത്
കോഴിമുട്ടയോ
തോക്കോ?
അല്ലെങ്കില്‍
ചോര കൊണ്ടുതന്നെയാവാം
ചോര കൊടുത്തു തന്നെയാവാം
കണക്കുകള്‍ പറഞ്ഞുതീര്‍ക്കുകയുമാവാം
അടിവസ്ത്രം തുളച്ചുപോയ വെടിയുണ്ട
നീ എന്തുചെയ്തു എന്നിപ്പോള്‍
പറയണം എന്നു മാത്രം
അതുമല്ലെങ്കില്‍
ദൈവമേ,
നിര്‍ത്താതെ പോയെത്ര
ശബ്ദശകടങ്ങള്‍
ഓര്‍മതെറ്റിയ ഞൊടിയിടയില്‍
പകക്കണക്കുകള്‍
എത്രയെഴുതേണം
തേഞ്ഞുതീരുന്നതിന്‍ മുമ്പ്?
12 comments:
ഹൂ...
തുളച്ചുകയറുന്നു...
വരാം
പക, പക, പക
stunning !
ആത്മനിഷ്ഠമായിരുന്നേല് എന്തുകൊണ്ടു ദുര്ഗ്രഹം എന്നു സ്വയം സമാധാനിച്ചു ഉറങ്ങാന്‍ പോകാമായിരുന്നു. കവിത ഇങ്ങനെ പുറത്തിറങ്ങി നില്‍ക്കുകയും അകത്തേയ്ക്കു മാത്രം നോക്കുകയും..
മലമ്പുഴയിലെ ആ യക്ഷി എന്തു പിഴച്ചു? എപ്പോഴാണ് അവളുടെ അടിവസ്ത്രം വെടിയുണ്ടയേറ്റ് തുളഞ്ഞത്..ചീറി പോയ കാറില്‍ നിന്നു തെറിച്ച പാട്ടിന്റെ ശകലങ്ങളില്‍ ഈ സ്ഥൂലവും സൂക്ഷ്മവും ഉണ്ടായിരുന്നോ.. ഈശ്വരാ ഞാനറിഞ്ഞതല്ല ഇതൊന്നും.
അവസാനഭാഗം നന്നായി ( അതേ മനസ്സിലായുള്ളൂ, അതോണ്ടാ)
വാക്കുമാറരുത്,
പകയില്ലെന്നാണ്
നീ ഇതുവരെ
പറഞ്ഞുകൊണ്ടിരുന്നത്.
ഇനി കണക്കുപറയരുത്.
അതിശക്തം.
ഏയ് ചോരയൊന്നും വേണ്ടെന്നേ.. പകുതിപണം കൊടുത്താല്‍ തീരുന്ന കണക്കുകളല്ലേയുള്ളൂ!
നജൂസിനും വഡവോസ്കിക്കും സൂരജിനും പ്രിയയ്ക്കും നന്ദി.
@ഹരി: പകയില്ലായ്മ തന്നെ ഒരു കള്ളത്തരമാണെന്നാണ് തോന്നുന്നത്. എനിക്കൊരു മനുഷ്യനെ പോലെ പക തോന്നാറില്ല :(
വെള്ളെഴുത്ത്: മലമ്പുഴയിലെ യക്ഷിയെ വെറുതേ വിടൂ.
ഗുപ്തന്: ആ ലിങ്കിന് നന്ദി. പക്ഷേ, അതും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തൊന്നുന്നില്ല
അന്നേരം കത്തീല്ല മാഷേ...
സംശയം ഉണ്ടാരുന്നേ.. എന്തായാലും ഞാന്‍ ഇത് വച്ച് എന്റെ കവിത ഉണ്ടാക്കി ..ഹഹഹ
യേ ക്യാ ഹേ ഗുപ്ത്? വേര് ഈസ് ദ പോയം? ലിങ്ക് തരൂ..
ഉണ്ടാക്കീന്നല്ലേ പറഞ്ഞത് എഴുതീന്നല്ലല്ലോ...
മനസ്സിലേക്ക് ഹൈപ്പര്‍ലിങ്ക് കൊടുക്കാനുള്ള സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ഗുപ്തനായി നടക്കുമോ ???
Post a Comment