Wednesday, April 23, 2008

അരാജകം

ഒരു കുതിരയെ വാങ്ങണം
ഓടിയോടി ചാവാലിയായ കുതിരയെ
ഇനിയൊരു രാജസൂയത്തിനും
ഞാനില്ലേയെന്ന്‌
വിനീതനായ കുതിരയെ

16 comments:

ഗുപ്തന്‍ said...

രാജസൂയത്തിലെ കുതിര തന്നെ അരാജകവാദത്തിന് പറ്റിയ ഇമേജ് ആണോ. പിന്നില്‍ ഒരു വലിയ സൈന്യത്തിന്റെ ബലമില്ലെങ്കില്‍ അത് ഒന്നുമല്ല. രാജ്യങ്ങളുടെ അതിരുകടന്നോടുന്നത് കുതിരയുടെ ഇന്‍സ്റ്റിംക്റ്റ് അല്ല പിന്തുടരുന്ന മറ്റാരുടെയോ ഇച്ഛയാ‍ണ്. :)

Latheesh Mohan said...

രാജസൂയത്തിന് ഇനിയില്ല എന്നു പറയുന്ന കുതിരയെ ആണ് ഞാന്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു, ഗുപ്ത് :)
രാജ്യങ്ങളുടെ അതിരു കടന്നോടുക എന്ന സാധ്യത ചിന്തിച്ചിട്ടു കൂടിയില്ല.

വെള്ളെഴുത്ത് said...

ഒരു കുതിരയ്ക്ക് ഒരു രാജസൂയം എന്നാണ് കണക്ക്. തിരിയെ വരുമ്പോള്‍ അതിനെ തട്ടും. സോ രാജസൂയത്തിനേയില്ല എന്നു പറയുന്ന കുതിരയായിരുന്നു ആഗ്രഹിക്കേണ്ടത്. പക്ഷേ അപ്പോള്‍ ഒരു പ്രശ്നം അതു വിനയമല്ല മറിച്ച് ഏറ്റവും മുന്തിയതു തട്ടിക്കളയുന്ന അഹങ്കാരമാവും.. സോ അതിനെ വേണമോ എന്നു രണ്ടാമതൊന്നു കൂടി ചിന്തിക്കേണ്ടി വരും, അതിനേക്കാള്‍ പ്രധാനം, കുതിരയ്ക്കു മറ്റു പല കമ്പാര്‍ട്ടുമെന്റുകളുമുണ്ടെന്നിരിക്കെ, ‘രാജസൂയ‘ത്തെ (ഇറ്റ് ഈസ് ഔട്ട് ഡേറ്റഡ് റിച്വല്‍, യൂ നോ..) മാത്രം മുന്‍ നിര്‍ത്തി അതിന്റെ ക്വാളിറ്റി അളന്നതു ശരിയോ എന്നൊരു ച്വാദ്യത്തിന് ഉത്തരം തരേണ്ടി വരും. പ്ലസ്, എന്തിനല്ല എന്നതല്ല കേള്‍ക്കാന്‍ ഇമ്പമുള്ള ച്വാദ്യം എന്തിനാണെന്നുള്ളതാണ്. സോ ഈ ചാവാലിക്കുതിരയെ എന്തിനാണ് കവിയ്ക്ക് എന്നത് ഏറ്റുവാങ്ങാന്‍ ആളില്ലാത്ത ഒരു ച്വാദ്യമായി മുന്നില്‍ കിടക്കുന്നു.

Roby said...

ഹാ...വെള്ളെഴുത്തിനു തമാശയും വഴങ്ങും..:)

ഗുപ്തന്‍ said...

ഓ അങ്ങനെ.. പണ്ട് വെള്ളെഴുത്തില്‍ നമ്മുടെ അരാജകവാദികള്‍ സോഫ്റ്റ് ആയിപ്പോയി എന്നൊരു പരാതി കണ്ടിരുന്നു. സോഫ്റ്റ് അരാജകവാദിയെയാണ് വിനയമുള്ള കുതിര എന്നു വിളിച്ചത് എന്നു വിചാരിച്ചു...

ബൈ ഡീഫോള്‍ട്ട് ശരിക്കും അരാജകന്‍ രാജസൂയത്തിനുള്ള കുതിര ആവുമല്ലോ എന്നും..

Unknown said...

ഈ ചാവാലിക്കുതിരയെ എന്തിനാണ് കവിയ്ക്ക്....

ഭാവുകങ്ങള്‍, സ്വന്തം സ്ഥാപനത്തിന്റെ വടക്കേ എഡിഷനില്‍ നിന്നും.......

Latheesh Mohan said...

വെള്ളെഴുത്തേ,

ഒരു കുതിരയ്ക്ക് ഒരു രാജസൂയം എന്ന പദ്ധതി എനിക്ക് അറിയില്ലായിരുന്നു. ഇനിയിപ്പോള്‍ എന്താണ് ചെയ്ക? നമുക്കിതൊന്ന് മാറ്റി എഴുതി നോക്കിയാലോ? വിനയം എന്ന വാക്കുമാറ്റി അഹങ്കാരം എന്നോ മറ്റോ ആക്കിയാല്‍ ശരിയാകുമോ? ചാവാലി കുതിരയെ എന്തിനാണ് എന്നറിയില്ല, അല്ലേ. അതൊരു സെല്‍ഫ് കണ്‍ഫഷന്‍ കൂടിയാണ്. ഒരു സ്വന്തം തീര്‍പ്പിന്റെ പ്രശ്നം. ചാവാലികളുടെ ലോകത്തെയും ആരെങ്കിലും ഏറ്റുവാങ്ങണ്ടേ.
എന്തായാലും ആ പോയന്റ് കൃത്യമായി പിടിച്ചതിന് നന്ദി.
ഗുപ്താ,
പഴയ കമന്റുകള്‍ ഇങ്ങനെ ഓര്‍ത്തു വെക്കുന്നത് ശരിയല്ല കേട്ടോ. ഇവിടെയതൊരു ആവശ്യമില്ലാത്ത കൂട്ടി വായന ആയിപ്പോയി എന്നാണ് തോന്നുന്നത്. ഒരു യൂണിവേഴ്സല്‍ കാര്യമാണ് ഉദ്ദേശിച്ചത് :)
മുരളീ,
നന്ദി. എവിടെയാണ്?

ഗുപ്തന്‍ said...

മനസ്സിലായീ സാ‍ാര്‍..

തെറ്റിവായിക്കാനിടയായതിനുള്ള കാരണം ബോധിപ്പിച്ചൂന്നേയുള്ളൂ :)

കുതിരയെപ്പക്ഷെ പിടികിട്ടണില്ല :( നമ്മടെ കാലം വരും :-<

Dinkan-ഡിങ്കന്‍ said...

കുതിര ചാവാലി ആയാലും കുഴപ്പമില്ല.

1)ചെമ്പനാണോ?

2)കുതിരയുടെ വില 1 നാണ്യവും കടിഞ്ഞാണിന് 1000 നാണ്യവുമാണോ?

3)മാറിയ പരിതസ്ഥിതിയില്‍ അത് മുതിരയ്ക്ക് പകരം അശ്ലീലസിനിമാപോസ്റ്ററുകളിലെ മൈദയുടെ മാര്‍ദ്ധവം നുകരുമോ?

4)കുതിര സോഫ്റ്റ് അരാജകനായി മഞ്ഞുകാലം നോല്‍ക്കുമോ?

ഇതൊക്കെ അറിഞ്ഞിട്ട് വേണം അതിനെ വാങ്ങാന്‍.
വാങ്ങിയശേഷം അതില്ല, ഇതില്ല എന്ന് പറയരുത്. കച്ചവടനീതി പാലിക്കണം ലെതീഷേ.

പൂവന്‍‌കോഴി said...

രാജസൂയത്തില്‍ കുതിര ഉണ്ടോ? അശ്വമേധയാഗത്തിലല്ലേ കുതിര? In case of Rajasuya there is no horse involved എന്നു വിക്കിപീഡിയയില്‍ കാണുന്നു.

prathap joseph said...

araajakeeyam

Latheesh Mohan said...

ഗുപ്താ,
ഉടനെ വരും, എന്നിക്കുറപ്പുണ്ട് :)

ഡിങ്കാ,
നിനക്ക് എന്നുമുതലാണ് അബദ്ധങ്ങള്‍ പിണഞ്ഞു തുടങ്ങിയത്? ഈ കടയില്‍ വില്‍പന അല്ല വാങ്ങല്‍ ആണ് നടക്കുന്നത് നീ വായിച്ചറിഞ്ഞില്ലെന്നോ? ഇത്രയധികം ഭാംഗ് പാഴായി പോകുന്നുവല്ലോ പടച്ചവനേ :)

@ പൂവന്‍കോഴി,
ഈ വിക്കിപീഡിയ വലിയ പുലിവാലായല്ലോ :)

പ്രതാപേ,
അതിരാജകീയം :)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ഇതൊക്കെ അറിഞ്ഞിട്ട് വേണം അതിനെ വാങ്ങാന്‍.

എന്നതില്‍ ഒരു “നീ” വിട്ട് പോയതാണ്
ഇതൊക്കെ അറിഞ്ഞിട്ട് വേണംനീ അതിനെ വാങ്ങാന്‍.(വാങ്ങിയശേഷം കച്ചവടക്കാരനുമായി തര്‍ക്കിക്കരുതെന്ന്.പ്രത്യേകിച്ചും “കുതിരക്കച്ചവട”ക്കാരുമായി)

ഓഫ്.ടോ
ഹര്‍ത്താലാചരിച്ച് ഈ വിക്കി പീടിക അങ്ങ് പൂട്ടിച്ചാലോ?
ബിംഗ്-ഭാംഗിനു ശേഷമാണ് “പുല്ലും” പുല്‍ച്ചാടികളും ലോകത്തുണ്ടായതെന്ന് നീ മറന്നോ?

Latheesh Mohan said...

ഡിങ്കൂ,
എല്ലാം ശരിയായി. ആദ്യമുണ്ടായതിന്റെ അഹങ്കാരം ആര്‍ക്കും നല്ലതല്ല എന്നതാണ് എന്റെ പക്ഷം :)

പ്രമോദ് കുമാർ said...

ക്വിക്‌സോര്‍ട്ടെന്ന പോരാളി ഒരു ചാവാലികുതിരയുമായി കാറ്റാടി യോദ്ധാവിനെ തോല്പിക്കാന്‍ പോയ പഠിഞ്ഞാറന്‍ പുരാണം ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആ ചാവാലി കുതിരയാണോ ഈ ചാവാലി ? അപ്പോള്‍ 'അരാജക' ത്തിലെ ക്വിക്‌സോര്‍ട്ടാരാണ് ?