കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
എന്നെത്തിരക്കിയാണെന്നാണ്
വിചാരം.
കോണിപ്പടിക്കു മുകളില്‍
ഞാന്‍ മാത്രമല്ലേ ഉള്ളൂ.
കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
(തീര്‍ച്ചയായും
കാലടികളല്ല)
എവിടെപ്പോകുന്നു?
കോണിപ്പടി
കയറിയാലെത്തുക
കോണിപ്പടി
കയറിയെത്തുക
എന്റെ അസാന്നിധ്യത്തിലേക്കാണ് എന്നോ
എനിക്കുതാഴെ കോണിപ്പടികള്‍ ഇല്ല
എന്നും വരുമോ?
5 comments:
കേട്ടതൊന്നും
ശബ്ദമല്ലായിരുന്നു എന്നും..
കേട്ടതൊന്നും അപ്പാടെ വിശ്വസിക്കരുത് .
കോണിപ്പടി ഇറങ്ങിയാല്‍ പുഷ്പ തിയറ്ററിലെത്താം .കമ്പിപ്പടം കാണാം .
ഇതേ പോലെ കവിതകള്‍ എല്ലാവരും എഴുതും ലതീഷ്.
നിരാശപ്പെടുത്തി
ഭൂമീപുത്രി, അനൂപ്: നന്ദി
വിമതം: എഴുതിവയ്ക്കുന്നതിന്റെ ഗുണം ഇതാണ്. ഓര്‍മകള്‍ക്ക് ഉപകരിക്കും ;)
വഡവോസ്കി: :( ശരിയാണ്. എന്തെങ്കിലും ചെയ്യണം.
Post a Comment