കോട്ടയത്തു നിന്നും തിരുവല്ലയിലേക്ക്
പോകുന്നു ഒരത്യാവശ്യം
അതിനിടയിലാണ് ഒരാവശ്യവുമില്ലാതെ
ചങ്ങനാശ്ശേരി
പണ്ടൊരു അത്യാഹിതത്തിനു മുമ്പേ
വീടെത്താന്‍ പാഞ്ഞപ്പോഴും
ഇടയില്‍ കയറി താമസം വരുത്തിയിരുന്നു
അന്നേ ചിന്തിക്കുന്നതാണ്
ചങ്ങനാശ്ശേരി എന്തിനാണ്?
എനിക്കിവിടെ
ബന്ധുക്കളോ
ശത്രുക്കളോ
പൂര്‍വകാമുകിമാരോ ഇല്ല
ഉപമയോ ഉല്പ്രേക്ഷയോ
എന്തിന്
ഒരു വ്യര്‍ഥരൂപകം
വീണുകിട്ടാന്‍ പോലും
ഇടയാക്കിയിട്ടില്ല
എന്നിട്ടും എന്റെവണ്ടി
എല്ലാപ്പോക്കിലും
ഇവിടെവച്ച് ലേറ്റാവുന്നു
രണ്ടു നഗരങ്ങള്‍ക്കിടയില്‍
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന
അപരിചിത ഭാവങ്ങള്‍
തിരക്കിട്ടു പോകുന്നവര്‍ക്ക്
ഒറ്റത്തടിപ്പാലമാകില്ല
എന്നിരിക്കെ
നമ്മുടെ ഭൂപടങ്ങള്‍
നമ്മള്‍തന്നെ
വരച്ചാലെന്താണ്?
(മാധ്യമം ആഴ്ചപ്പതിപ്പ് - 2008 ജൂണ്‍)
55 comments:
ആ ഭൂപടരേഖയില്
എനിക്കൊരു സ്ഥലമാകണം
ഒരു സ്റ്റോപ്പ്
ലതീശ് ചിന്ത കൊള്ളാം. നമ്മളെ വരച്ചത് നമ്മളല്ലാതെയിരിക്കെ, നമ്മ വരക്കുന്ന ഭൂപടങ്ങളും അപൂര്‍ണമായിരിക്കും..
ചങ്ങനാശ്ശേരിക്ക് അതിന്റെതായ ചിട്ടകളുണ്ട്,
ചിന്തകളുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്.
കോട്ടയത്ത് നിന്ന് ശര്ദ്ദിച്ചുവരുന്നവര്ക്ക്
മനസ്സിന്റെ മ പാലാത്രച്ചിറയിലെറിയാം
തിരുവല്ലയിലെ ആശുപത്രിയില്‍പ്പോയി വരുന്നവര്‍ക്ക്
കാലിപ്പേഴ്സ് രാമന്ചിറയിലെറിയാം
ആണിന് മെയിന്‍ റൊഡരികിലും പെണ്ണിന് പിന്നാമ്പുറത്തും
കോളേജ് തീര്‍ക്കുന്ന സഭകളെക്കാണാം
ആചാര്യന്റെ കബറിടത്തില്‍ താമരപ്പൂക്കളും
പോലിസുകാരന്റെ ചരമഭൂമിയിലെ മുറുക്കിത്തുപ്പലും
ചങ്ങനാശ്ശേരിയുടേത് മാത്രം
ചങ്ങനാശ്ശേരിക്ക് അതിന്റെതായ കാഴ്ചകളുണ്ട്,
ആശ്വാസങ്ങളുണ്ട് വേദനകളുണ്ട്
കേരളത്തിന്റെ ഭൂപടം വരയ്ക്കാന്‍ എന്നെ പഠിപ്പിച്ചത്
ചങ്ങനാശ്ശേരിയിലെ അസ്സീസ്സിക്കാരാണ്
കോട്ടയവും തിരുവല്ലയും എന്റെ ഭൂപടത്തിലുള്ളതിന്
ചങ്ങനാശ്ശേരിക്കു നന്ദി
പണ്ട്, കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആന്ധ്രാപ്രദേശ് വേണ്ടെന്നു വെച്ചാലെന്താണു എന്നായിരുന്നു വ്യഥ.
പിന്നെ, വര്‍ഷങ്ങള്‍ക്കു ശേഷം, ന്യു ജേഴ്സി വേണ്ടെന്നു വെച്ചാലെന്താണു് എന്നായി ചിന്ത.
ഇപ്പോ അറ്റ്ലാന്റിക് സമുദ്രവും, പിന്നെ ഇടയിലെ 19 - 24 മണിക്കൂറുകളും എല്ലാം വേണ്ടെന്നു വെയ്ക്കണം.
മാര്‍ഗ്ഗവും ലക്ഷ്യവും മാത്രം - അതിനിടയ്ക്ക് വരുന്നതെല്ലാം വേണ്ടെന്നു വെയ്ക്കണം - ഇതിനു നിയമ നിര്‍മ്മാണം നടത്തണം. :)
നന്നായിട്ടുണ്ട്..!
ആഗ്രഹം നന്ന്...പക്ഷെ നടക്കില്ലല്ലോ!
ജനനവും മരണവും പോരേ? ഇടയിലീ ജീവിതമെന്തിനിങ്ങനെ ശല്ല്യപ്പെടുത്തുന്നു എന്ന് ഞാനും ആലോചിക്കാറുണ്ട്.
(!)
ശരിക്കും ആവില്ലേ ഒറ്റത്തടിപ്പാലം?
എന്നാല്‍ പിന്നെ ചങ്ങനാശ്ശേരി വേണ്ടെന്ന് വെക്കാം!
ഹമ്പടാ അപ്പൊ എന്റെ നായർ സഭയെ ഞാൻ എവിടെ കുടിയിരുത്തും?
സ്വന്തം ഭൂപടങ്ങള്‍ നമുക്ക് എത്രവേണമെങ്കിലും വരക്കാമല്ലോ ലതീഷ്, അതിലൊന്നും ഭൂമിയാവില്ലല്ലോ?
നല്ല ചിന്ത..നല്ല വരികള്‍.
തിരുവനന്തപുരത്തു നിന്ന് പാലയിലെയ്ക്ക് പോകുന്ന വഴിയ്ക്ക്, അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയ്ക്ക് തിരുവല്ല ചങ്ങനാശ്ശേരി ചെങ്ങന്നൂര്‍ എല്ലാം അനാവശ്യമായിരുന്നു. ഏഴിലധികം മണിക്കൂര്‍ ബസ്സിലിരുന്ന് ആടിയാടി നനഞ്ഞ് വിയര്‍ത്ത് പൊടിപറ്റി...നമ്മുടെ ഭൂപടങ്ങള്‍ നമുക്കു തന്നെ വരയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!.. ഓഹ് രാജ് പറയാറുള്ളതുപോലെ ഈ കവിത, യാത്രയെപ്പറ്റിയോ ചങ്ങനാശ്ശേരിയെപ്പറ്റിയോ അല്ലല്ലോ.. ഭൂപടത്തെക്കുറിച്ചുപോലുമല്ല.
വളരെ നല്ല കവിത...
ഇന്ത്യക്കു അതിരു തിരിച്ചു ഭൂപടമൊരുക്കിയ ആ റാഡ്ക്ലിഫ് സായിപ്പ് ചങ്ങനാശ്ശേരിയെ എന്തിനാണൊ ഇതിനിടയില്‍ വെച്ചത്?
അയല്ക്കാരന്റെ കമന്റു കവിത അതിരസകരം
തിരുവല്ലയിലെ ആശുപത്രിയില്‍പ്പോയി വരുന്നവര്‍ക്ക്
കാലിപ്പേഴ്സ് രാമന്ചിറയിലെറിയാം..എത്ര സത്യമായ വരികള്‍
ഹാ പിന്നെ, ആ സുധാകരന് മന്ത്രി എത്ര കാശു തന്നു..നായന്മാരുടെ ആസ്ഥാനമായ ചങ്ങനാശ്ശേരിയെ അങ്ങു ഇല്ലാതക്കണമെന്നൊക്കെ പറയാന്‍??
ലതീഷ്,കുറച്ചു കാലത്തിനു ശേഷം ഈ ബ്ലോഗില്‍ നിന്ന് നല്ലൊരു കവിത വീണ്ടും വായിക്കാന്‍ കിട്ടി.
നന്ദി.
വളരെ നന്നായി
എന്നാല്‍ പിന്നെ ഒരു ഇറേസറെടുത്ത് മാച്ചുകളയാമല്ലേ?ഒന്നല്ല പല സ്ഥലങ്ങളും.
ചങ്ങനാശേരി ഒരു ആവാസവ്യവസ്ഥയാണെന്നത് കമെന്റുകള്‍ ഊട്ടിയുറപ്പിച്ചു
ദേ ചങ്ങനാശേരിയെക്കുറിച്ചു മാത്രം പറയരുത്!!!!!
കോട്ടയത്തുനിന്ന് തിരുവല്ലയിലേക്കുള്ള വഴിയില്‍ നിങ്ങള്‍ കണ്ട വെറും ചെറു നഗരമല്ല ചങ്ങനാരി.
ആയിരക്കണക്കായ നായന്മാരുടെ ആസ്ഥാനമായ ചങ്ങനാശേരി, ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അതിരൂപതയുടെ ആസ്ഥാനമായ ചങ്ങനാശേരി. ക്രിസ്മസും ചന്ദനക്കുടവും ഒന്നിച്ച് ആഘോഷിക്കുന്ന ചങ്ങനാശേരി.
എസ്.ബി.യിലെയും അസംപ്ഷനിലെയും ആണും പെണ്ണും മതിലിന് അപ്പുറവുമിപ്പുറവുമിരുന്ന് സ്വപ്നം കാണുന്ന ചങ്ങനാശേരി, മതിലുകളുടെ മറവുകളില്ലാത്ത നായര്‍ കോളേജുള്ള ചങ്ങനാശേരി.
കേരളത്തില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ബീവറേജസ് ഷാപ്പുകളുള്ള ചങ്ങനാശേരി,
എന്നെപ്പോലെയുള്ള പാവങ്ങള്ള് യൗവ്വനത്തിന്റെ ഏറിയ കാലവും ചെലവഴിച്ച സിനിമാ തിയേറ്ററുകളുള്ള ചങ്ങനാശേരി,
എന്തിനധികം പറയുന്നു? അയല്ക്കാരനെപ്പോലുള്ളവകര്ക്ക് മ അറിയിച്ച പാലാത്രച്ചിറയും കാലിപ്പേഴ്സ് അറിയിച്ച രാമന്ചിറയുമുള്ള ചങ്ങനാശേരി.
അതൊക്കെ അറിയണമെങ്കില്‍ സെന്‍സുണ്ടാകണം.
സെന്‍സിബിലിറ്റിയുണ്ടാകണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം.........അമ്മേ...
ഞാനിതാ ശ്വാസം മുട്ടി വീഴുന്നേ..
ആവാസവ്യവസ്ഥ തന്നെയാണെന്ന്
ഓഫ്.ടോ
എല്ലാം ചേര്‍ത്ത് ഒരു പാന്ജിയയും, പാന്തലാസയും മാത്രമാക്കിയാലെന്ത്?
ലതീഷേ...
വയലന്റാവല്ലേ, കിംഗ് സ്റ്റൈലില്‍ ഒന്നു പുശിയതല്ലേ. വിട്ടുകളഞ്ഞേര്.
ലതീഷ്, കോട്ടയം തിരുവല്ല യാത്ര ഒരര്‍ത്ഥത്തില്‍ ഒരു യാത്ര തന്നെയല്ല. റമ്മില്‍ നിന്നും ബ്രാണ്ടിയിലേക്കുള്ളതു പോലെ നിരര്‍ത്ഥകമായ ഒരു മാറ്റം മാത്രം.
ചങ്ങനാരി യഥാര്‍ത്ഥത്തിലൊരു സാന്ഡ്വിച്ച് ആകുന്നത് ആലപ്പുഴയില്‍ നിന്നും കാഞ്ഞിരപ്പള്ളിക്കു പോകുമ്പോഴാണ്. നെല്ലില്‍ നിന്ന് റബ്ബറിലേക്കുള്ള കയറ്റം, പനയില്‍ നിന്ന് ബാര്ലിയിലേക്കുള്ള ഇറക്കം
മനുഷ്യനെ അന്യവല്‍ക്കരിക്കുന്ന സ്ഥലകാലങ്ങളെ
തിരിച്ചിട്ട് നീ വരക്കാന്‍ വെമ്പുന്ന ഭൂപടത്തില്‍ അന്യമായേക്കാവുന്നത് എന്താണ്?മനുഷ്യനോ..,സ്ഥലം, കാലം ഇത്യാദിയായ അവന്റെ ശാഠ്യങ്ങളോ?
കലക്കന്‍ കവിത.
ചങ്ങനാശ്ശേരി ഉണ്ടായിപ്പോയത് വായനക്കാരുടെ ഭാഗ്യം. വ്യത്യസ്തമായ സുന്ദരമായ ഒരു കവിതവായിക്കാന്‍ പറ്റി! ചില സ്ഥലങ്ങളെപ്പോലെ, നമ്മില്‍ നമുക്കന്യമായ ഇടങ്ങള്‍.വികാരര....
:)
ചങ്ങനാശ്ശേരിയില്‍ നീ അവഗണിക്കാന്‍ ശ്രമിക്കുന്ന ചിലതുണ്ട്. അതുകൊണ്ടാണ് പതിവായി ലേറ്റാവുന്നത്.തിരക്കിട്ടുപോവുമ്പോള് വിസ്മരിക്കുന്ന ചിലത്. തിരുവല്ലയിലെതിയാലും ചങ്ങനാശ്ശേരി നിന്നെ വേട്ടയാടും.തര്‍ക്കമില്ല.
നല്ല കവിത ലതീഷ്.
എന്നാലും ചങ്ങനാശ്ശേരികള് അവിടെ ഉണ്ടായിക്കോട്ടേ
ഇല്ലെങ്കില്‍, യാത്ര മുഷിഞ്ഞ്, ഒരു ചങ്ങനാശ്ശേരിയെങ്കിലുമുണ്ടായിരുന്നെങ്കില്... എന്ന് എന്നെങ്കിലുമൊക്കെ ആശിക്കേണ്ടി വന്നാലോ!
ജ്യോനവന്: നന്ദി.
വിമതം: തര്‍ക്കമില്ല, ഒട്ടും തര്‍ക്കമില്ല. :)
അനിലന്‍: നന്ദി. അങ്ങനെ ആശിച്ച് നിരാശിച്ചതിനു ശേഷമാണ് ഇത്. ആരൊടും പറയേണ്ട :)
കോട്ടയത്തു നിന്നും തിരുവല്ലയിലേക്ക്
പോകുന്നു ഒരത്യാവശ്യം
അതിനിടയിലാണ് ഒരാവശ്യവുമില്ലാതെ
ചങ്ങനാശ്ശേരി
ഒരാവശ്യവുമില്ലാത്ത ചില ആവശ്യങ്ങള്‍...
നല്ല കവിത. നമുക്കു് ആവശ്യമില്ലാത്ത ചങ്ങനാശ്ശേരികളെയൊക്കെ വഴിയില്‍ നിന്നു് ഒഴിവാക്കാന്‍ പറ്റിയിരുന്നെങ്കില്‍!
ഇനി, ആവശ്യമില്ലാത്തതെന്നു് നമുക്കു തോന്നുന്നതാവുമോ? ഗതാഗതക്കുരുക്കില്‍ പെട്ടു ചങ്ങനാശ്ശേരി വഴിയരികിലെ തട്ടുകടയില്‍ നിന്നു് ദോശ വാങ്ങിത്തിന്നതുകൊണ്ടു് തിരുവല്ലയിലെ ഹോട്ടലിലെ പഴകിയ ഭക്ഷണത്തില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവായില്ല എന്നു് ആരറിഞ്ഞു?
കവിതകള്‍ ഇഷ്ടപ്പെടാത്തവര്‍ക്കു പോലും, അവര്‍ ഒരിക്കലെങ്കിലും ചങ്ങനാശ്ശേരിയിലൂടെ കടന്നു പോയിട്ടുണ്ടെങ്കില്‍, കവി പറയുന്നതെന്തെന്നു മനസ്സിലാകും :)
ഇത്ര obvious ആയ ഒരു ആശയം ഇതുവരെ ഒരു കവിയുടെ ഭാവനയിലും ഉണ്ടായില്ല എന്നോര്‍ക്കുമ്പോഴാണു് എനിക്കു് അദ്ഭുതം!
നല്ല ചിന്ത, നല്ല കവിത.
കിനാവ്: നന്ദി, ഒരാവശ്യവുമില്ലാതെ ഈ വഴി വന്നുപോയതിന് :)
ഉമേഷ്: obvious ആയ വിഷയങ്ങളില്‍ കവിതയുണ്ടാകുമെന്ന് അറിഞ്ഞു തുടങ്ങിയിട്ട് കാലം അധികം ആയില്ലല്ലോ, അതുകൊണ്ടാവണം. നന്ദി.
പടിപ്പുര: നന്ദി.
അയ്യോ എന്റെ ചങ്ങനാശ്ശേരി. അതവിടെ കിടന്നോട്ടെ. എന്റെ ശരീരത്തിലെ ഒത്തിരി നനവുകള്‍ അവിടെ പടര്‍ന്നുകിടക്കുന്നു. ലതീഷ്, നീ ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍ നനയാതെ നോക്കണേ.
മനോജ്, നന്ദി ഈ വഴി വന്നതിന്
ചങ്ങനാശ്ശേരിയില്‍ ആര്‍ക്കാണ് നനവുകള്‍ ഇല്ലാത്തത്. മാറ്റിവരയ്ക്കുന്നതിനു മുമ്പേ നനഞ്ഞു പോയവര്‍ വരയ്ക്കുമ്പോള്‍ നനയുന്നതെങ്ങനെ? കുളിച്ചു കയറാന്‍ പറ്റുമായിരിക്കും, അല്ലേ?
:)
ഹായ്, ഇപ്പളാണിത് കണ്ടത്. സന്തോഷം.
രാജ് പറഞ്ഞതുപോലെ, നിങ്ങടെ ജാതി തെളിഞ്ഞു.
ചങ്ങനാശ്ശേരി ഇല്ലായിരുന്നെങ്കില്‍ കോട്ടയത്തെ ആ രണ്ട് അച്ചായന് വക്കീലമ്മാരും സിഐഏയും കൂടെ ഏത് മന്നത്തപ്പനെക്കൊണ്ട് ചുടുചോറു വാരിക്കുമായിരുന്നു?
എന്തിനാണ് എനിക്കപ്പുറം ഒരു കോട്ടയം, ഇപ്പുറം ഒരു തിരുവല്ല എന്ന് ചങ്ങനാശ്ശേരിക്കു വേണ്ടിയും ആലോചിക്കാവുന്നതാണ്.
ചങ്ങനാശ്ശേരിയില്‍ നിന്ന് ചങ്ങന്നൂര്ക്ക് പോകുമ്പോള്‍ എന്തിനാണ് ഇടയില്‍ ഒരു തിരുവല്ല?
ഓഹ് പാലിയത്തുതന്ന ലിങ്ക്. എന്റമ്മോ, ചങ്ങനാശ്ശേരി പൂര്‍ണ്ണമായി.
സഭയ്ക്കിപ്പഴും ചങ്ങനാശേരിയില്‍ തന്നെ കണ്ണ്.
സ്വാളോ:
ചുടുചോറു വാരുക എന്ന പ്രക്രിയയില്‍ ഒരു തരം നിഷ്കളങ്കത ഇല്ലേ? വിവരക്കേടില്‍ നിന്നും ഉണ്ടാകുന്ന ഒന്ന്. മന്നത്തപ്പനെ കൊണ്ട് ചുടുചോറു വാരിപ്പിച്ചു എന്നു പറയുന്നതില്‍ ഒരു ശരിയില്ലായ്മ ഇല്ലേ. ഈ ചോറിന് നല്ല ചൂടുണ്ടെന്നും ഇത് വാരിക്കളഞ്ഞില്ലെങ്കില്‍ ശരിയാകില്ലെന്നും മന്നത്തപ്പന് തിരിച്ചറിവില്ലായിരുന്നു എന്നോ?
ചങ്ങനാശ്ശരി മാത്രം പോരെ എന്നത് ചിന്തിക്കാവുന്ന വിഷയമാണ്. ചങ്ങനാശ്ശേരിയില്‍ നിന്നും ചെങ്ങന്നൂര്‍ക്കു പോകുമ്പോള്‍ തിരുവല്ല തീര്‍ച്ചയായും ഒരനാവശ്യം തന്നെ. എല്ലാവര്ക്കും അവരവരുടെ ഭൂപടം എന്ന വിശാലമാനവികത ആണ് ഈ ബ്ലോഗിന്റെ ഐശ്വര്യം
:)
കിനാവ്
:) നന്ദി.
മന്നത്തപ്പന് അകത്തേത്തറയിലെ എഞ്ചിനീയറിംഗ് കോളേജായിരുന്നു പ്രശ്നമെന്നു തോന്നുന്നു. എന്തായാലും വാരിപ്പിച്ചു എന്നു തന്നെയാണ് ഈയിടെ വായിച്ച രാജേശ്വരീ ജയശങ്കറിന്റെ കിത്താബിലും കണ്റ്റതെന്നാണോര്മ. അതെന്തായാലും മന്നത്തപ്പന് ഇന്നസെന്റാണെന്ന് ഒട്ടും അഭിപ്രായമില്ല. നമ്മുടെ ക്രിമിനല്‍ ചെയ്തികള്‍ക്ക് നമ്മുടെ അറിവില്ലായ്മയെ പഴി ചാരാന്‍ പാടില്ല. അതൊരു പാക്കേജ് ഡീലാണ്. ഇന്നസെന്‍സ് ഈസ് സെക്സിയര്‍ ദാന്‍ യു തിങ്ക് എന്ന പോലെ.
കഴിഞ്ഞ ഡിസംബറില്‍ ചെങ്ങന്നൂര്ന്ന് ഒരു കല്യാണം കഴിഞ്ഞ് വരുമ്പോ, ചങ്ങനാശ്ശേരി എത്തണേനു മുമ്പുള്ള ഒരു ബാറില്‍ കയറി. നിറയെ മാവുകളുള്ള ഒരോപ്പണെയര് ബാര്‍. മാന്തോപ്പ് എന്നോ മറ്റോ പേരും. അതിനെ അവിടെ നിര്‍ത്തിയേക്കണേ.
ayyO! അങ്ങനെയൊരു ബാറോ.. എന്നെയും കൂടി കൊണ്ടുപോണേ നാട്ടാരേ ആബാറില്..മാങ്ങാമരത്തണലിലിരുന്ന് ബിയറോ..ആലോചിച്ചപ്പം തന്നെ ദേഹമാകെ രോമാഞ്ചകഞ്ചുകമണിഞ്ഞ്...
“കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്ല്.. മാഞ്ചുവട്ടില്‍...” ചെങ്ങനൂരാതി ചുമ്മായല്ല.. അവിടെ കിടന്നു വിലസിയത്...
“കുമ്പളങ്ങിയിലേയ്ക്ക് എത്ര വഴികള്‍.
AMS-ന്റെയും ചതയത്തിന്റെയും സൌദി, കമാലക്കടവ്, ചാളക്കടവ്, അണ്ടിക്കടവ്, കണ്ണമാലി വഴി.
വിബിനയുടേയും റാഹത്തിന്റെയും പള്ളുരുത്തി, പെരുമ്പടപ്പ് വഴി.
PMRYയുടേയും ബനാസിനിയുടേയും എരമല്ലൂര്‍, പാറായില്‍ വഴി.
പ്രദീഷിന്റെയും സോനയുടേയും അരൂര്‍ പള്ളി, കെല്‍ട്രോണ്‍ ഫെറി വഴി.
ചാമ്പച്ചന്റേയും തഥേവൂസിന്റെയും കല്ലഞ്ചേരിക്കായല് വഴി.
ഒറ്റച്ചെറുവഞ്ചികളുടെ വെളുത്തുള്ളിക്കായല്‍ വഴി.
ജോസിയോ (കുമ്പളങ്ങി) ജോസിയോ (പള്ളുരുത്തി) സ്റ്റാന്‍ലിയോ പ്രസാദോ ആയി ജനിക്കാഞ്ഞതിനാല്‍ എനിക്ക് മാത്രം നിന്നിലേയ്ക്ക് വഴികളില്ല.”
1997-ല്‍ പോസ്റ്റാമായിരുന്നെങ്കില് ഒരു പോസ്റ്റ്.
എന്റെ ലതീഷേ, ഈ ചങ്ങാനേശ്ശേരിയും ചെങ്ങന്നൂരും തിരുവല്ലയുമെല്ലാം മോശക്കാരാണെന്നറിയാമായിരുന്നു. കുമ്പളങ്ങിയേക്കാള്‍ മോശമാണെന്നറിഞ്ഞില്ല. മോശം. മഹാമോശം.
കുമ്പളങ്ങി ദേ ഇവിടെ: http://wikimapia.org/#lat=9.8820218&lon=76.2833118&z=13&l=0&m=a&v=1
കാണാന്‍ വൈകി. ഭൂപടങ്ങളിലെവിടെയും ചേര്‍ക്കപ്പെടാതെ പോയ സ്ഥലങ്ങളെക്കുറിച്ച് ആരെഴുതുമോ ആവോ?
ഇവിടെ ആദ്യമായാണ്, എനിക്കുനിയന്ത്രണമില്ലാത്തതെങ്കിലും എന്നേക്കാള്‍ ആഴത്തില്‍ എന്നില്‍ വേരുപിടിച്ച ഭൂപടത്തില്‍ ഇതുണ്ടായിരുന്നില്ല. ഒരു ജന്മം കൊണ്ട് എന്തിനെതിരെയൊക്കെയാണ് പ്രതികരിക്കുക? എന്തൊക്കെയാണ് മായ്ച്ചുകളയുക? നന്ദി. നന്ദി. നന്ദി.(ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മറ്റൊരു ചങ്ങനാശ്ശേരി എന്നില്‍ വളരും, കാന്‍സര്‍ പോലെ.)
വെള്ളെഴുത്ത്: മാഞ്ചുവടുകള്‍ വേറെ ഒരുപാടുണ്ട് കേരളത്തില്‍. തപ്പി നോക്കുന്നോ?
സ്വാളോ: കുമ്പളങ്ങിയുടെ ഭൂപടം കണ്ടു ബോധിച്ചു. നന്ദി.
ദസ്തക്കിള്: നന്ദി. വന്നതിനും കണ്ടതിനും.
പ്രോഫറ്റ്: ഒരെണ്ണം മായ്ക്കുമ്പോള്‍ കാന്‍സര്‍ പോലെ മറ്റൊന്ന് വളരുന്നുണ്ട് എന്ന തിരിച്ചറിവ് പ്രയോജനപ്രദമാണ്. എഴുതിയും മായ്ചും വീണ്ടുമെഴുതിയുമാണെല്ലോ..നന്ദി.
ഒരുപാക്കറ്റ് സിഗററ്റ്, മൂന്നുനാലു കട്ടന്‍ കാപ്പി, ഒരു രാത്രിയിലെ ഉറക്കം. ലതീഷിന്റെ പറ്റില് ഇത്രയും ഞാന്‍ എഴുതിവെച്ചിട്ടുണ്ട്.
പണ്ട് ആദ്യമായി Superfluousness എന്ന സംജ്ഞ അറിഞ്ഞദിവസങ്ങളില് ഹോസ്റ്റലിന്റെ നീണ്ട വരാന്തയുടെ അറ്റത്തുള്ള ജാലകപ്പടിയില്‍ ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയ രാത്രികള്‍ . ജാലകത്തിന്നപ്പുറത്ത് ജഢസമാനമായ നിസംഗതയോടെ രാത്രി. അതിനുമപ്പുറം നക്ഷത്രങ്ങള്‍ . ലയം എങ്ങനെ നഷ്ടപ്പെടുന്നുവെന്നറിയില്ല.
........
ഇന്നലത്തെ കിനിഞ്ഞുകിനിഞ്ഞു വന്ന ഉറക്കത്തിന്നിടയില്‍ ചങ്ങനാശ്ശേരി എന്നെത്തേടി വന്നിരുന്നു. ഒരേയൊരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ: നീ വേണ്ടെന്നുവച്ചാലെന്താണ്?
പ്രോഫറ്റിന്റെ വല്ലപ്പോഴും വീണു കാഴുന്ന കമന്റ് വായിക്കുമ്പോള്‍ എപ്പോഴും തോന്നാറുള്ള ഒരു കാര്യമുണ്ട്.
"ഈ മനുഷ്യന് എഴുതുന്ന ഒരു കവിത എന്ന് വായിക്കാന്‍ പറ്റുമപ്പാ!"
ചങ്ങനാശേരിക്ക് വിമോചനസമരമെന്ന് അര്‍ഥമുണ്ടോ? എങ്കില്‍ ചിലരൊക്കെ ഒരു പുതിയ ചങ്ങനാശേരികൂടി പ്രതീക്ഷിക്കുന്നുണ്ട്.
50
അരമനയും നായരമനയും അവിടല്ലെ. പഴയ കത്രീനയുടെ പ്രഭവകേന്ദ്രം.
എഡാ കുരുത്തം കെട്ടവനേ..
ഈ ചങ്ങനാശേരിയാണു കോട്ടയമെത്താറായി എന്നതിന്റെ സൂചന.
ഇനി മണിക്കൂറുകള്‍ മാടവനെയെ സഹിക്കണമല്ലൊ എന്നു കരുതുന്നത് ഈ ചങ്ങനശെരി കാണുബോളാണു.
ചങ്ങനാശേരി കഴിഞ്ഞു 25 മിനുട്ട് നീ അലാം സെറ്റ് ചെയ്യൂ.ആദ്യ ഗുഹ കടന്നു പൊകും.അവിടെ എത്തുംബോളാണെടാ..ചുംബനങ്ങള്‍ നടക്കുന്നത്.
ഇതൊന്നുമറിയാതെ നീ കവിതയെഴുതരുത്.
മനുഷ്യ സ്നേഹം വേണം.
ചങ്ങനശെരിയെക്കുറിച്ച് നീ ഒരു അക്ഷരം മിണ്ടരുത്.
ചങ്ങനാശേരി ഒരു സൂചനയാണു.
25 മിനുട്ട് കഴിഞ്ഞാല്‍
ഒരു ഗുഹ
1 മണിക്കൂര്‍ കഴിഞ്ഞ്
ഒരു മാടവന.
ങാ......
ശക്തമായ വരികള്‍, എത്ര പെട്ടന്നാണു ചങ്ങനാശ്ശെരി ബിംബവല്ക്കരിക്കപ്പെട്ട്തു, അതും അനേകം മുഖങ്ങളുമായി.
ente changanacherry valarnnu...valarnnu valuthaayi...ini thiruvallayum kottayavum changacherrikku keezhil varum........navas changanacherry
ഞാനും ന്റെ ഭാര്യയും ഒരു തട്ടാനും മാത്രം മതി എന്നാണ് എന്റെ പക്ഷം :)
കിടിലന്‍ കവിത :) നന്ദി
nannaayirikkunnu...valare valare nannaayirikkunnu...
bhoopadathilillaathathu....
Post a Comment