ആയിരം കാലുകളിലൊരു കാട്
നടന്നുവരുമ്പോള്‍
പച്ചത്തട്ടമിട്ട പാടത്തൊരു കിളി
കടലുകൊത്തി പറന്നിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കിനോക്കി
നടന്നകലുന്നതിനിടെ,
തിരിച്ചുവരുവാനുള്ള
ആന്തലിനെ അടക്കുവാന്‍
നീ
എന്തുമാത്രം
സങ്കടപ്പെട്ടിട്ടുണ്ടാവണം
ദൂരെനിന്നുകണ്ട
ഒരുവന്
നടന്നുചെന്ന്
പച്ചക്കുന്നിന്റെ മുകളില്‍ നിന്ന്
ഏണിവച്ചുകയറിയാല്‍
ആകാശമാകില്ല
എന്നു തിരിച്ചറിയുന്നതുപോലെ
ഞാനും
എന്തോരം
സങ്കടപ്പെട്ടിട്ടുണ്ടാവണം
പഴയകഥകള്‍ പറയുന്നതിനിടെ
പഴയവര്‍ മാത്രമായ നമ്മള്
കരഞ്ഞുപോകണമെങ്കില്‍
ഒരുവാക്കുപോലും മിണ്ടാതെ
ഇത്രകാലം കഴിച്ചുകൂട്ടിയ
നമ്മള്
എത്രമേല്‍
സങ്കടപ്പെട്ടിട്ടുണ്ടാവണം
13 comments:
സങ്കടംതൊട്ടു!
ഞാനും എന്തു സങ്കടപ്പെട്ടു!!
ലതീഷ്,
ഞാന്‍ പഠിക്കാന്‍ ശ്രമിക്കയാണ്.
സാരില്യ, പോട്ടെ.
സങ്കടത്തിന്റെ പാടുകള്‍
പച്ചക്കുന്നിന്റെ മുകളില്‍ നിന്ന്
ഏണിവച്ചുകയറിയാല്‍
ആകാശമാകില്ല
...
എത്ര ശക്തമായ വരികള്‍. സങ്കടമല്ല വരികളിലെ സത്യമാണെന്നെ സ്പര്‍ശിച്ചത്. നന്നായിരിക്കുന്നു
പച്ചക്കുന്നിന്റെ മുകളില്‍ നിന്ന്
ഏണിവച്ചുകയറിയാല്‍
ആകാശമാകില്ല
ഇതെന്നെയും സങ്കടപ്പെടുതിയിട്ടുണ്ട്
നല്ല വരികള്‍..
നീ
എന്തുമാത്രം
സങ്കടപ്പെട്ടിട്ടുണ്ടാവണം
പഴയകഥകള്‍ പറയുന്നതിനിടെ
പഴയവര്‍ മാത്രമായ നമ്മള്
കരഞ്ഞുപോകണമെങ്കില്‍
ഒരുവാക്കുപോലും മിണ്ടാതെ
ഇത്രകാലം കഴിച്ചുകൂട്ടിയ
നമ്മള്
എത്രമേല്‍
സങ്കടപ്പെട്ടിട്ടുണ്ടാവണം
-----
സങ്കടം...
സങ്കടം...
സങ്കടം...
(ഓഫ് - (ക്ഷമിക്കുക)അയിരംന്നാണോ, ആയിരംന്നാണോ?)
നന്ദി, സൂ. അക്ഷരത്തെറ്റ് ആയിരുന്നു. :(
ഇഞ്ചീ, പോകാന്‍ പറഞ്ഞതാണ്, പോകുന്നില്ല :)
എല്ലാവര്ക്കും നന്ദി (നീട്ടിയെഴുതാന്‍ വയ്യ, കൈ ചലിക്കുന്നില്ല :( )
ഒരു ജന്മം മുഴുവനും സങ്കടപ്പെട്ടിട്ടുണ്ടാകും.പഴങ്കഥയാണെങ്കിലും താങ്കള്‍ പറയുമ്പോള്‍ അതിലൊരു പുതുമ
ഇവിടെ മറുപടി ഇടുന്നതിനുമുന്‍പേ മറ്റൊരാളോട് ഈ കവിത വായിക്കാന്‍ പറഞ്ഞിരുന്നു. ഒത്തിരിക്കരഞ്ഞു എന്നുമാത്രം മറുപടി കിട്ടി ...
എന്ത് കമന്റണം എന്ന് എനിക്കിപ്പോഴും അറിയില്ല.
(btw, this isn't your best. its only that I've been...)
സങ്കടം വരുന്നു... നല്ല വരികള്‍..
Post a Comment