ഒരു നോട്ടം പോലെ ദുരൂഹമായി
മറ്റൊരു നോട്ടമല്ലാതെ ഒന്നുമില്ല
ഗൂഢസ്മിതത്തിനു പിന്നാലെ
ഉള്ളില്‍ നിന്നൊരാള്‍ ഇറങ്ങിനടക്കും
ഏതെങ്കിലും വളവില്‍വച്ച്
തലവെട്ടിച്ചു നോക്കുമ്പോള്‍
'എനിക്കറിയാമായിരുന്നു' എന്ന്
തിരിച്ചുപിടിക്കും
ഒരു ദുരൂഹതയെ മറ്റൊരു
ദുരൂഹത കൊണ്ട്
പരിഹരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ്
പദപ്രശ്നങ്ങളിലെ പൂച്ചക്കുട്ടി
ഒരിക്കലും വീടെത്താതെ
പോയത്;
ഒരു നോട്ടത്തിനിരുപുറം നമ്മള്‍
നീലനീലാംബരം
മറന്നിരുന്നു പോയത്
17 comments:
കുറേക്കാലത്തിനുശേഷം ലതീഷിന്റെ കവിത വായിക്കുന്നു. :)
വീണ്ടും വായിക്കുന്നു.
a shift ?
ലതീഷിന്റെ കവിതകളെന്നും വേറിട്ടതാണ്
തുടരുക, ആശംസകളോടെ
ലതീഷ്,
അടുത്തെത്തിയെന്ന എന്റെ തൊന്നല്‍ തെറ്റുമൊ?!
കൃഷ്ണമണിയിലെ ദുരൂഹത തുടച്ചു മാറ്റ്,
മനസ്സിന്റെ ജനാലയാവട്ടെ കണ്ണുകള്‍.
പൂച്ചക്കുട്ടികള്‍ ‘പദപ്രശ്നങ്ങളി’ലേക്കോടിക്കയറുന്നതുകൊണ്ടാണ് ദുരൂഹത പിന്നെയും ദുരൂഹമായിരിക്കുന്നത്...
അതെ.
ഒന്നിനെ മറ്റൊന്നുകൊണ്ട് പരിഹരിക്കാനാവില്ല എന്നുപറയാനാണല്ലോ പരിഹരിക്കാനാവാത്തവണ്ണം
അയഥാര്‍ത്ഥമായ ആകാശം.
ഗൂഢസ്മിതത്തിനു പിന്നാലെ
ഉള്ളില്‍ നിന്നൊരാള്‍ ഇറങ്ങിനടക്കും
ഏതെങ്കിലും വളവില്‍വച്ച്
തലവെട്ടിച്ചു നോക്കുമ്പോള്‍
'എനിക്കറിയാമായിരുന്നു' എന്ന്
തിരിച്ചുപിടിക്കും
super lines!!!
നല്ല വരികള്‍.. :)
‘സങ്കട’ത്തിൻ മുൻപേ വരേണ്ട കവിതയല്ലേയിത്
ലതീഷ്?
ഭൂമീപുത്രി: അങ്ങെനെയാണെങ്കില്‍ സങ്കടത്തിനു മുമ്പ് വേറെ ഒരുപാട് എഴുത്തുകള്‍ വേണ്ടിവരില്ലേ.
Wasn't trying to write the chronology of a forgotten love affair, I guess :)
എല്ലാവര്‍ക്കും നന്ദി.
വെറുതെ പറഞ്ഞതാ ലതീഷ്..
അടുപ്പിച്ചടുപ്പിച്ച് വായിച്ചപ്പൊൾ
ഒന്നടുക്കിപ്പെറുക്കി വെയ്ക്കാൻ തോന്നിന്ന് മാത്രം :)
:) അടുക്കിപ്പെറുക്കി വച്ചാല്‍ പിന്നീടൊന്നും ബാക്കിയുണ്ടാവില്ല. ജയശ്രീ പറഞ്ഞതില്‍ കാര്യമുണ്ട്. ചില കാര്യങ്ങള്‍ നമ്മള്‍ സ്വയം സമ്മതിക്കാറില്ലല്ലോ
:)
ഞാന്‍ വിചാരിച്ച് തുറിച്ച് നോട്ടത്തെക്കുറിച്ചായിരിക്കും കവിതയെന്ന്. അപ്പോഴാണ് മറന്നു പോയ നീലനീലാംബരം കേറി എനിക്കും അവള്‍ക്കും ഇടയില്‍ നില്ക്കുന്നത്! ഒരു നോട്ടം..അതിന്റെ പരിഭാഷ പൊളിഞ്ഞു. അപ്പോള്‍ ശരി തന്നെ. ദുരൂഹം!
വളരേ വളരേ ഇഷ്ടമായി ഈ വരികൾ
വെള്ളെഴുത്തേ :) :) (വെറുതെ സ്മൈലികള്‍ വേസ്റ്റ് ചെയ്യിപ്പിക്കരുത്, എന്നെക്കൊണ്ട്)
നന്ദി ലക്ഷ്മി.
ചാടിക്കേറി നോക്കാന്‍ പോണതിനുമുമ്പ് കണ്ണാടിയില്‍ കണ്ണിന്റെ വ്യാസം നോക്കാം. ഇത്തിരിപ്പോന്ന രണ്ട് തുളവെച്ച് അനന്തതയെ നോക്കിയ ഞാനാണ് അപരാധി. വെറും തുളയും അതിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന കുറെ നാരുകളും. എന്തൊക്കെയാ എന്റമ്മേ പഠിക്കാന്‍ ബാക്കി.
ദുരൂഹം.
Post a Comment