കറങ്ങിത്തിരിഞ്ഞു തിരിഞ്ഞ്
എന്റെ മുറിക്കുചുറ്റും
ഇതേവരെ തീപെരുക്കിയിട്ടില്ലാത്ത
വിശക്കുമ്പോള്‍ ഹോട്ടലുകളിലേക്ക്
നടന്നുപോകുന്ന
തിന്നതിന്റെ മണം മാഞ്ഞുപോയതിനു ശേഷം
ഉറങ്ങാനായി തിരികെയെത്തുന്ന
മുറിക്കുചുറ്റും
ഒരു പൂച്ച
കുറേ സിഗരറ്റ് കുറ്റികളല്ലാതെ
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നും
കിട്ടാനില്ല എന്നറിഞ്ഞിട്ടും
പാഠപുസ്തകത്തിലില്ലാത്ത ഏതോ ഭാഷയില്‍
സ്നേഹമെന്ന് നമ്മള് വിവര്‍ത്തനം
ചെയ്തെടുക്കുന്ന വാല്
താളത്തിലാട്ടിക്കൊണ്ട്
മിസ്കോളുകള്‍ പോലുമില്ലാത്ത
എന്റെ പോക്കുവരവുകളെ
അതിന്റെ പരിഗണന
അലസമലസം അലോസരപ്പെടുത്തുന്നു
നീ കാഴ്ചബംഗ്ലാവിലേക്ക് പോകൂ
എനിക്ക് മരുന്നുകഴിക്കാന്‍ സമയമായി
എന്ന് ദേഷ്യപ്പെടുന്നതിനിടയിലും
അത്ഭുതം തികട്ടി നില്ക്കുന്നു - :
പെണ് പൂച്ചയാകുമോ?
15 comments:
എലിപ്പനിയാ?
മരുന്നുണ്ടോ അതിനൊക്കെ?
ഇത്ര പെട്ടന്നൊരു അനോണിയോ..
എന്തൊരു പരിഗണന :)
"pussy" poem ????
ആഹാ..ഡിങ്കനും..എന്നെ കൊല്ല് :)
pandu pandu
ennu paranjaal
oru 6 maasam munpum
ananthapuriyile
akathalangaliloode
nisayude maravil
margarane pidikkan
nadannathokke ippo
thikatti varan enthaavum kaaranam...
alla avalum poyo
എന്റെ പോക്കുവരവുകളെ
അതിന്റെ പരിഗണന
അലസമലസം അലോസരപ്പെടുത്തുന്നു
വേണ്ട ലതീഷ്,
അവനവന്റെ മാത്രം മനസ്സിലേക്കു മുഖം പൂഴ്ത്താതെ.
പരുക്കന്‍ ജീവിതപരിസരങ്ങള്‍ കൊണ്ട് കുടഞ്ഞെറിയാന്‍ ശ്രമിച്ചിട്ടും വീണ്ടും നാലുകാലില്‍ തന്നെ വന്നുനില്ക്കുന്ന പ്രണയം...
അത് പെണ്‍പൂച്ച തന്നെയാവും.
പ്രവാസഭൂമിയില് ഉമ്പാച്ചി വളര്‍ത്തുന്ന “സൈനബ“യെന്ന പൂച്ചക്കുട്ടിയെ കണ്ടത് ഇതിനു തൊട്ട് മുന്‍പ്.
ഓരേ ദീവസം രണ്ട് നല്ല കവിതകള്‍ക്ക് കേന്ദ്ര ബിംബമാകാന്‍ കഴിഞ്ഞതില്‍ പെണ്‍പൂച്ചകള്‍ക്ക് അഭിമാനിക്കാം.
ഇന്നാളൊരു ദിവസം എന്നെയും ചകിതനാക്കിയിരുന്നു ഒരു പൂച്ച :)
http://sanathanan.blogspot.com/2007/07/blog-post_24.html
കുടഞ്ഞെറിയാന്‍ കഴിയുന്നില്ലെങ്കില്‍ പെണ്പൂച്ചതന്നെയാവും. വരണ്ടുണങ്ങിയ നിങ്ങളില്‍ നിന്ന് പച്ചപ്പ് മാന്തിപുറത്തെടുത്തേയ്ക്കും :)
പൂച്ച വന്നു കയറിയാല്‍ കല്യാണം നടക്കുമെന്നാണ്, വീട്ടില്‍. ഇവിടെ ഒരാള്‍ ഒറ്റയ്ക്കാകയാല്...ആര്‍ക്ക് എന്ന് സംശയിക്കാനില്ല. ഒരാഗ്രഹം മനസ്സിലെ ലൈറ്റണയാത്ത മുറിയ്ക്കുള്ളില്‍ സ്നേഹത്തിന്റെ പതുത്ത വാലുയര്‍ത്തി കുടഞ്ഞിട്ടും പോകാതെ കറങ്ങി നടക്കുന്നതാണ്.. എന്തു ചെയ്യും?
വെള്ളെഴുത്തേ, ഉടനെ നടക്കും. :)
സനലേ, ആ കവിത ഇപ്പോഴാണ് കണ്ടത്. വളരെ നന്നായിട്ടുണ്ട്.
ഹരീ, ഈ (എലി) പനിക്ക് മരുന്നില്ല :)
അനിലേ, സത്യമാണ്. അവനവനിലേക്ക് മാത്രം നോക്കി ഇരിക്കുന്നതിന്റെ കുഴപ്പമാണ്
വിശാഖ്, ആവണം :)
പാമരന്, വരണ്ടുണങ്ങിയ ഞാനോ :)
ഡിങ്കന് നന്ദി
എല്ലാ പൂച്ചകളേയും കണ്ടു. എലികളെ പിടിക്കുന്നതുകൊണ്ട് "കറുത്തതോ വെളുത്തതോ വെള്ളേഴുത്തുള്ളതോ" എന്ന് താരതമ്യം ഇല്ല. എങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ട പൂച്ച പെരിങ്ങോടന്റെ ഈ കള്ളപ്പൂച്ചയാണ്.
കാരണം ഇത് "കള്ളി"പ്പൂച്ചയല്ല എന്നതു തന്നെ.
അവന് ഇല്ലം കയറി പെറുകയോ, പൂച്ചരോമം ഭക്ഷണത്തില്‍ കലര്‍ത്തി ഭ്രാന്ത് വരുത്തുകയോ ചെയ്യാത്തതിനാല്‍....
(ഇതി ടെപ്പുമ്പോള് എന്റെ കൈവിറയ്ക്കു കാരണം?)
അപ്പോളതൊരു കള്ളിപ്പൂച്ച തന്ന്യായിരിക്കും..:)
സെപ്റ്റമ്പറിലാണോ പെൺ പൂച്ച കയറിവരുന്നതും ഇറങ്ങിപ്പോവുന്നതും. ആ മാസം കലണ്ടറിൽ നിന്ന് വെട്ടിക്കളഞ്ഞാൽ പോരേ?
ഇഞ്ചിപ്പെണ്ണേ,
wake me up when september ends എന്നതാണ് മുദ്രാവാക്യം. സെപ്റ്റംബര്‍ വേണ്ടന്നു വയ്ക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഈ ഒളിച്ചോട്ടം :)
നന്ദി റേര്‍ റോസ്.
Post a Comment