Thursday, October 23, 2008

നിനക്കറിയാവുന്ന ഞാന്‍ ഇപ്പോള്‍ നിലവിലില്ല

എനിക്കുനിന്നെ അറിയാവുന്നതുകൊണ്ടാണ്‌ ഇതെഴുതുന്നത്‌
നമ്മളിപ്പോള്‍ എങ്ങനെയൊക്കെത്തന്നെ ആയാലും
നിന്നെ എന്നെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല എന്ന്‌
നിനക്കുതന്നെ അറിയാമല്ലോ
അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്‌

നീ ഇപ്പോള്‍ ചെയ്യുന്നതൊക്കെ നീ തന്നെ ചെയ്യുന്നതല്ല എന്ന്‌
നീ അറിയാത്തതെന്ത്‌?
നീ ഇങ്ങനെയൊന്നുമല്ലല്ലോ
നിനക്കെങ്ങനെയാണ്‌ ഇങ്ങനെയൊക്കെ ആകാന്‍ കഴിയുന്നത്‌
അരിമണികള്‍ക്കു വേണ്ടി മൂന്നു പ്രാവുകളും ഒരു കാക്കയും തല്ലുകൂടിയപ്പോള്‍
കാക്കയെ തല്ലിയോടിച്ചവനല്ലയോ നീ

ആ നീയല്ലേ ഇപ്പോള്‍ പ്രാവുകള്‍ക്കെതിരെ പ്രബന്ധം എഴുതുന്നത്‌
അതിപ്രാചീനമായ ഒരു വൃത്തികേടിന്‌ നീ കൂട്ടു നില്‍ക്കയോ
എന്തായാലും ആയിടത്തോളമൊക്കെയായി
നിനക്കതൊന്നും ശരിയാവില്ല
നീയല്ല, നീയങ്ങനെയല്ല
എനിക്കു നിന്നെ നന്നായി അറിയാവുന്നതു കൊണ്ടാണ്‌
എനിക്കിതൊന്നും പറയാനുള്ള അവകാശമില്ല
എന്നാലും നീ അങ്ങനെയൊന്നുമല്ല
കേകയില്‍നിന്നും പുറത്താക്കപ്പെട്ട കാക്കകള്‍ നിന്റെയാരുമല്ല
നിനക്ക്‌ അതൊന്നും ശരിയാവില്ല പണ്ടെത്തെ നമ്മള്‍ക്കും അതു ശരിയാവില്ല

ഉം...
ശരിയാണ്‌ നീയറിയുന്ന ഞാന്‍
ഇങ്ങനെയൊന്നുമല്ല

9 comments:

Anonymous said...

ഹെന്റമ്മച്ചീ! അപ്പോ എനിക്കറിയാവുന്ന നീയല്ല ഇതെഴുതിയത് അല്ല്ലേ?

Dinkan-ഡിങ്കന്‍ said...

ഹമ്പട ഞാനേ/നീയേ...

ഓഫ്.ടോ
ഇതൊരു “ബ്ലോഗ്” ആക്കിയേ അടങ്ങൂ എന്നാണോ?

വെള്ളെഴുത്ത് said...

മൂന്നു പ്രാവുകള്‍ക്കു മുന്നില്‍ നിന്ന് കാക്ക തല്ലുകൊണ്ടോടി. പ്രാവുകള്‍ക്കെതിരെ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു. കേകയില്‍ നിന്നും കാക്ക പുറത്തായി. എനിക്കും നിനക്കുമിടയിലും അപ്പുറത്തുമായി ചില കാര്യങ്ങള്‍..

അനിലൻ said...

നിനക്കറിയാവുന്ന നീ പോലും നിലവിലില്ല. പിന്നെയല്ലേ വേറൊരാള്‍ക്കറിയാവുന്ന നീ!

sree said...

ഹ ഹ ഹ! (അനിലന്റെ കമെന്റിന്;)

ബൈ ദ വേ, നിലവിലുള്ളതാരൊക്കെയെന്ന് അറിയാമോ നിനക്ക്?

Latheesh Mohan said...

ഡിങ്കാ: ഇതു ഞാന്‍ ഒരു വഴിക്കാക്കും :)
വെള്ളെഴുത്തേ: എനിക്കും നിനക്കുമിടയില്‍ മറ്റുള്ളവര്‍ :(
അനിലോ.. :) :)
ശ്രീ: അടുത്തിടയ്ക്കായി ചിലതൊക്കെ അറിഞ്ഞു വരുന്നുണ്ട്. കണ്ടറിയുന്നു ഇനി കൊണ്ടറിയും :)

മൃദുല said...

നല്ല പരസ്യ വാചകം

Kuzhur Wilson said...

തോട്ടിയിടുന്ന ഒരു ബിംബവും കൊച്ചി വിട്ടു പോകില്ല, കവിതയില്‍ ലോക്കത്സിനോട് കളിക്കല്ലേ കു..

നിന്നെക്കുറിച്ച് എഴുതാന്‍ തുടങ്ങുന്നു. നീ ഈ കമന്റ് കാണാതിരുന്നെങ്കില്‍

Latheesh Mohan said...

Wisaa njan kandu :)