കഴിഞ്ഞ കുറേ ദിവസങ്ങളായി
കാരണരഹിതമായ
സന്തോഷത്തില്‍ പെട്ട്
ഉഴലുകയായിരുന്നു
- - എപ്പോഴൊക്കെയോ ഉണരുകയും
എപ്പോഴൊക്കെയോ ഉറങ്ങുകയും
എപ്പോഴൊക്കെയോ ഇണചേരുകയും - -
കാരണരഹിതമായ സന്തോഷം
അപകടം പിടിച്ച വളവുപോലെ
മാത്രം സുന്ദരമാണ് എന്നു പറഞ്ഞത്
ഫ്രാന്‍സ് കാഫ്കയാണ്,
പലപ്പോഴായി കണ്ട
സ്വപ്നങ്ങളില്‍
ഉണര്‍ന്നപ്പോള്‍
‘മാത്രം സുന്ദരമായ വളവിനെ‘ക്കുറിച്ച്
ആലോചിച്ചു
മാത്രം സുന്ദരം ഒരു തമിഴ് സിനിമാനടിയല്ലേ
വളവിനപ്പുറം മാത്രം സുന്ദരം ഉണ്ടെന്നാണോ
വീണ്ടും വീണ്ടും ആലോചിച്ചു
ഗതികെട്ടു
മാത്രം സുന്ദരത്തെ
കാണാനിറങ്ങി നടന്നു
പാവം നിങ്ങളും പെട്ടു
എപ്പോഴൊക്കെയോ എന്തൊക്കെയോ
ചെയ്തുകൊണ്ടിരുന്ന എന്നെ
ബുദ്ധാ എന്നു വിളിക്കാനുള്ള മടികൊണ്ട്,
വെറും ഈഗോ കൊണ്ട്
‘എല്ലായ്പ്പോഴും’ എന്ന വാക്കിനെ
ഉറക്കത്തില്‍ കൊണ്ടു തട്ടിയിട്ട്
പോയവനാണ്
ഈ ഫ്രാന്‍സ് കാഫ്ക
എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്
8 comments:
നിനക്കും നല്ല കാലം വരും.
നീ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് അന്നന്നത്തേക്ക് കക്കൂസില്‍ ഒളിച്ചിരുന്നു സിഗരറ്റ് വലിക്കുകയും മുഖം വടിച്ച് കുളിച്ച് മേശപ്പുറത്ത് വിളമ്പി വച്ചിരിക്കുന്ന പ്രാതല്‍ കഴിക്കുകയും ചെയ്യും. വാതില്‍ പടിയില്‍ നിന്ന് പതിവായി ഉമ്മ വാങ്ങി പേട്ടയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ടാങ്ക് നിറയെ പെട്രോളടിച്ച് പതിവായി കൃത്യനേരത്ത് ജോലിക്ക് കയറുകയും കൃത്യം പത്തരക്ക് സ്റ്റാച്യുവില്‍ നിന്ന് ഉള്ളിവടയും ചായയും കഴിച്ച് ഒരു സിഗരറ്റ് പകുതി വലിച്ച് വീണ്ടും ജോലിക്ക് കയറുകയും ചെയ്യും. ഉച്ചക്ക് വണ്ടിയെടുത്തു കൂട്ടിനൊരാളെ വിളിച്ച് കൊള്ളാവുന്ന റെസ്റ്റോറന്റില്‍ നിന്ന് ലഞ്ചുകഴിക്കും. എല്ലാ ദിവസവും ചെയ്യാനുള്ള ജോലില്‍ കൃത്യമായി ചെയ്ത് ബോസിന്റെ അഭിനന്ദനം കേള്‍ക്കും. വൈകുന്നേരത്തെ കാപ്പിക്കും വീട്ടിലെത്തിയുള്ള അത്താഴത്തിനും ഇടക്ക് നിനക്ക് ഒരു സ്മോള്‍ -ഒരു സ്മോള്‍ മാത്രം -കൃത്യമായി വാങ്ങിത്തരാന്‍ കൂട്ടുകാര്‍ മത്സരിക്കും. (ഇടയ്ക്ക് കാത്തിരിക്കാനും മടുക്കാനും ഇടവരുത്താതെ കാമുകിമാര്‍ മുറയ്ക്ക് വിളിക്കുകയും കിടക്ക വിരിക്കുകയും ചെയ്യും. )
എല്ലാത്തിലുമപരി വൈകുന്നേരം അത്താഴം കഴിഞ്ഞ് നീ കൃത്യമായി പത്രാധിപന്മാര് നിനക്കയച്ച കത്തുകള്‍ വായിച്ചുനോക്കുകയും അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള മികച്ച കവിതകള്‍ അളവുതെറ്റാതെ നീ ഓരോ ദിവസത്തെയും ആവശ്യം അനുസരിച്ച് കൃത്യമായി എഴുതിത്തീര്‍ക്കുകയും ചെയ്യും. രാവിലെ പോസ്റ്റ് ചെയ്യാന്‍ അതെല്ലാം കൃത്യമായി അഡ്രസ്സെഴുതി കവറിലിട്ടിട്ട് കിടക്കാന്‍ ചെല്ലുമ്പോള്‍ നിന്റെ ടേസ്റ്റ് പോലെ മസാജെങ്കില്‍ മസാജ് യുദ്ധമെങ്കില്‍ യുദ്ധം എന്നൊരുത്തി മെയ്യിലെണ്ണയൊഴിച്ചിങ്ങനെ കാത്തിരിപ്പുണ്ടാവും...
അങ്ങനെ അങ്ങനെ നിനക്കും നല്ലകാലം വരപ്പോറത്...
സഹിക്കാന്‍ പറ്റുമെങ്കില്‍ നീ ഒന്നു നന്നാവെടേയ് :))
******
ഓഫ്: “പാവം നിങ്ങളും പെട്ടു“ അല്ലേ...
കവിത വായിച്ചിത്രയും പെട്ടില്ല ഗുപ്താ. :)
ഞാന്‍ ഒന്നു സങ്കല്‍പ്പിച്ച് നോക്കി ചുമ്മാ, വെറുതേ, ഒന്നിനുമല്ല.
ഒഹ് ലതീഷ്, ബച്ചാ തൂ ഗയാ !
ഹഹഹ പെട്ടു... കവിതയും ഗുപ്തന്റെ കമെന്റും....
നല്ല കാലം വര പോകറത് അയ്യാ..
:)
:)
എല്ലാവരും ആദ്യ കമന്റ് വിട്ടു വായിക്കേണ്ടതാണ്. ആ ദുഷ്ടാത്മന്‍ ഇനി ഗുപ്തനുണ്ട് സൂക്ഷിക്കുക എന്ന് ബ്ലോഗിന് റ്റൈറ്റില്‍ ഇട്ടുകളയും :(
എല്ലായ്പോഴും വേണോ കൃത്യമായി വേണോ എന്ന് കടലില്‍ ചാടണോ രാമസേന പിടിക്കണോ എന്ന മട്ടില്‍ ഒന്നു പ്രലോഭിപ്പിച്ചു നോക്കിയെന്നേയുള്ളൂ.. ഷെമീര്‍ :)
ഗുപ്താ: വെറുതേ പ്രലോഭിപ്പിക്കരുത് :):)
അനീഷേ: :)
പകല്‍കിനാവനും ആചാര്യനും നന്ദി
അടിപൊളി.
കവിതയും കമന്റ്റും
:)
kafkayude durantham ethode poornamayi.
ninakkennathu pole eni kafkaykkum nalla kaalam varum.
Post a Comment