ജലത്തിനു മുകളിലെ കുടമാകയാല്‍
ഇടയ്ക്കിടയ്ക്ക് മുങ്ങുകയും
ഇടയ്ക്കിടയ്ക്ക് പൊങ്ങുകയും
മുങ്ങുന്നതിനു മുമ്പ്
പുഴയരികിലെ പൂവ്
മീന്‍ പിടിക്കുന്നതിനു
തൊട്ടുമുമ്പത്തെ പൊന്‍മാന്‍
പണിയില്ലാപ്പിള്ളേരുടെ
ഉന്നംപിടിക്കലുകള്‍
മുങ്ങിക്കഴിയുമ്പോള്‍
ആഴങ്ങളിലെ തണുപ്പ്
നാലു മീനുകള്‍ക്ക് വീട്
പൂവിന്റെയും പൊന്‍മാന്റെയും
ഉന്നം തെറ്റിയ ഓര്‍മകള്‍
തുടക്കത്തില്‍ മാത്രമല്ല
ഒടുക്കത്തിലും
ഒന്നുമില്ലായ്മ മാത്രമാണെന്ന്
തലയറഞ്ഞ് ചിരിച്ചിരുന്നു
അതിനിടയിലിടയ്ക്കിടെ
എന്റെ പ്രണയബുദ്ധന്‍
എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്
ഒന്നിലധികം ആഴങ്ങള്‍
എന്റെ കുടത്തില്‍ നിന്നിപ്പോള്‍
വറ്റിയ പുഴയരികില്‍ നിന്നു പൂവു കൊത്താന്‍
ചത്ത മീനിന്റെ കണ്ണുപൊത്താന്‍
നഷ്ടബോധത്തിന്റെ പൊന്മാന്‍
വരുന്നതിനു മുമ്പ്
പറഞ്ഞിട്ടു താഴുന്നു
ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ
19 comments:
എന്നുമില്ലായ്മ ആകരുതേ... ?
nice lines
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍
hmm... absence cuts deeper than non-being :(
"ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ" !!!!
“ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ“!!!
-സുല്‍
പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞാല്‍ ഒരുപാടിഷ്ടമായി ഈ കവിത
എവിടേയും കാണാത്ത ലതീഷ് !
എനിക്കീ കവിതകള്‍ അന്നും ഇന്നും വായിച്ചാല്‍ മനസ്സിലാകാറില്ല...
എന്നാലും
"ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ "
ഇത് കിടു
നല്ല കവിത
ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ
ലതീഷ്, നിന്റെ തുളുമ്പുന്ന ഇല്ലായ്മകള്‍കൊണ്ട് ഒരിക്കല്‍ക്കൂടി ഞാന്‍ നിറഞ്ഞു.
നന്നായി.
ഒന്നുമില്ലൊന്നിമില്ലൊന്നുമില്ല.(രാമചന്ദ്രന്മാഷെ ഓർമ്മയിൽ)
നന്നായി,ലതീഷ്.
തിരിച്ചറിവ്
sundaram:)
പ്രണയിക്കുന്നതോടുകൂടി അവസാനിക്കുന്നതെന്തോ,
അതു തന്നെയാണ് പ്രണയം :)
sankatam vannu
ezhuthiyal maathram pora; ezhuthiyathokke edaykkidaykku ormikkukayum venam:)
eshtappettu ennoru (adi)(adi)kurippum.
ഡേയ്,
‘മറന്നു കളയുക, എഴുതി കളയുക‘ എന്ന മുദ്രാവാക്യം നീ മറന്നോ? വര്‍ഗ വഞ്ചകന്‍ :)
എല്ലാവര്‍ക്കും നന്ദി
ഇരുട്ടുകായാനിറങ്ങിയ
ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്
ഉറങ്ങിപ്പോയി
ഉറവപോലുരുണ്ട്
ഉള്ളിലുള്ളതെല്ലാം ഉരഞ്ഞ്
എന്റെയും നിന്റെയും
അക്ഷരങ്ങള്‍!
ഒന്നിലധികം ആഴങ്ങള്‍ !
ഉയിര്‍വെച്ചുയരും നിന്റെ
ഉള്ളി ജീവിതമൊ,ളിപ്പിച്ചുവയ്ക്കും
സുപ്രഭാതങ്ങളുടെ സ്വപ്നാന്തര നടനം
എന്റെ കുടത്തില്‍ നിന്നിപ്പോള്‍
പ്രഭാതത്തിനു മുമ്പെത്താന്‍ കുതിരകള്‍
ഇരുട്ടിന് വിപരീത ദിശയിലോടുന്നു
നല്ല സുന്ദരന്‍ പെണ്‍പ്രഭാതം ! -
മേല്‍ത്തരം മടിതോന്നി
ഇന്നിനി ഒന്നും ചെയ്യേണ്ട
എന്നു തീരുമാനിച്ചു
എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്
നഷ്ടബോധത്തിന്റെ പൊന്മാന്‍
ഒന്നുമില്ലായ്മ പോലെയല്ല
നിന്റെയില്ലായ്മ
എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് -
ബീഡിവലിച്ച് മറ്റൊരു പ്രഭാതത്തില്‍
ജീവിതം
ഗതികെട്ടു
ഇതുവഴി വീണ്ടും
വന്നേക്കും
വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍ !
ഉപമകള്‍ !!
(Note : എല്ലാ വിധ തല്ലുകളും പാഴ്സല്‍ ആയി മാത്രം വാങ്ങുന്നതാണ്)
Post a Comment