ചന്ദ്രനെ പിടിക്കുന്നതെങ്ങനെ
ചെക്കന്‍ ചോദിക്കുന്നു
ചെക്കന്‍ ചോദിക്കുന്നു
കാറ്റുകുടിച്ചു വീര്‍ത്തദ്ദേഹം
കടലില്‍ വീഴുമ്പോള്‍
നീട്ടിവിരിച്ച വലയില്‍
കുടുങ്ങാതെ പോകുമോ
എന്നയാള്‍ സംശയത്തോടെ
തിരിച്ചു ചോദിക്കുന്നു
വലയില്‍ വീഴാന്‍ മീനോ
മാനാണു മാനത്തെന്നച്ഛന്‍
പറഞ്ഞതല്ലേ?
പല കെണികളില്‍ കുടുങ്ങും
ഒരേ മൃഗം എന്നയാള്‍
ദൂരെമാറിയിരുന്ന്
കാലങ്ങള്‍ക്കു ശേഷം
അതിനുത്തരം പറയുന്നു
ചന്ദ്രനെ പിടിക്കുവാന്‍
അയാള്‍ക്കുള്ളില്‍ പടരുന്നു
കടലിനു കുറുകേയാരോ
നീട്ടിവിരിച്ച സങ്കടം
....
(മാധ്യമം ആഴ്ചപ്പതിപ്പ്, 2017)
No comments:
Post a Comment