Thursday, November 1, 2007

ഏതു കെട്ടുകഥയില്‍ നിന്നാണ്‌ ഒരു മഗല്ലനെ കിട്ടുക?

പന്തുപോലുരുണ്ടതീ ഭൂമി
എന്ന ഒന്നാംപാഠം
മറന്നിട്ടേയില്ല.

എങ്കിലും
പടിയിറങ്ങിപ്പോയ
സുഹൃത്തുക്കളാരും
തിരിച്ചെത്തിയിട്ടേയില്ലല്ലോ
ഇതേവരെ.

ജലജീവിതം രസിച്ച്‌
ഏകകോശങ്ങളിലേക്ക്‌
മുങ്ങാംകുഴിയിട്ടിരിക്കാം.
മത്സ്യകന്യകയില്‍
ഹരംകയറിയിരിക്കാം.
മുക്കുവനോട്‌
കടംകഥകള്‍
പറഞ്ഞിരിക്കുകയുമാവാം.

എങ്കിലും,
ജലത്തേക്കാള്‍
സാധ്യതകൂടിയ ഓര്‍മകള്‍
ആര്‍ക്കുമുണ്ടാവില്ലേ
എന്നെക്കുറിച്ച്‌?

13 comments:

Latheesh Mohan said...

ജലത്തേക്കാള്‍
സാധ്യതകൂടിയ ഓര്‍മകള്‍

Sherlock said...

ലതീഷേ..അടി..:)

Latheesh Mohan said...

അടിയോ?? അതെന്തിനാ??

Sherlock said...

ചുമ്മാ എനിക്കിതു മനസിലായില്ല :)

ഗുപ്തന്‍ said...

പിന്നെയും പിന്നെയും ഹോം‌പേജുകള്‍ അനാഥമാവുകയാണല്ലേ....

Latheesh Mohan said...

ആ ഹോം പേജ് കമന്റിന് വിശദീകരണം വേണം :)

Unknown said...

എടുക്കെടാ വടി.. തല്ലിക്കൊല്ലെടാ...

(പാമ്പ് പാമ്പ്)

ഗുപ്തന്‍ said...

ഹെയ്.. ഞാന്‍ കെ ലാസറിനെ ഒന്നു ഓര്‍ത്തുപോയതാ മാഷേ..വെറുതെ... കക്ഷിയെ വിഷ്ണുപ്രസാദ് മാഷ് ഒന്നു പരിചയപ്പെടുത്തിയിരുന്നു :)

Latheesh Mohan said...

@മനു: അങ്ങനെ, ഞാന്‍ വിചാരിച്ചു :)

@ ഡി.അസുരന്‍: പാമ്പിനെ തൊട്ടുകളിക്കരുത് ;)

ദിലീപ് വിശ്വനാഥ് said...

സംഭവം ആദ്യം മനസിലായില്ല. വീണ്ടും വീണ്ടും വായിച്ചു, മനസിലായില്ല.
തലകെട്ട് ഒന്നുകൂടി വായിച്ചു.. മനസിലായി.

simy nazareth said...

ലതീഷാരാ?
(ഓര്‍മ്മകിട്ടുന്നില്ലല്ലോ)

Latheesh Mohan said...

എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. ഓര്‍മ്മ കിട്ടിയിട്ടുമില്ല :)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ആദ്യമായാണ്‌ ഇവിടെ. ഇനി വരണം സ്ഥിരമായി :).