പന്തുപോലുരുണ്ടതീ ഭൂമി
എന്ന ഒന്നാംപാഠം
മറന്നിട്ടേയില്ല.
എങ്കിലും
പടിയിറങ്ങിപ്പോയ
സുഹൃത്തുക്കളാരും
തിരിച്ചെത്തിയിട്ടേയില്ലല്ലോ
ഇതേവരെ.
ജലജീവിതം രസിച്ച്
ഏകകോശങ്ങളിലേക്ക്
മുങ്ങാംകുഴിയിട്ടിരിക്കാം.
മത്സ്യകന്യകയില്‍
ഹരംകയറിയിരിക്കാം.
മുക്കുവനോട്
കടംകഥകള്
പറഞ്ഞിരിക്കുകയുമാവാം.
എങ്കിലും,
ജലത്തേക്കാള്‍
സാധ്യതകൂടിയ ഓര്‍മകള്‍
ആര്‍ക്കുമുണ്ടാവില്ലേ
എന്നെക്കുറിച്ച്?
13 comments:
ജലത്തേക്കാള്‍
സാധ്യതകൂടിയ ഓര്‍മകള്‍
ലതീഷേ..അടി..:)
അടിയോ?? അതെന്തിനാ??
ചുമ്മാ എനിക്കിതു മനസിലായില്ല :)
പിന്നെയും പിന്നെയും ഹോംപേജുകള് അനാഥമാവുകയാണല്ലേ....
ആ ഹോം പേജ് കമന്റിന് വിശദീകരണം വേണം :)
എടുക്കെടാ വടി.. തല്ലിക്കൊല്ലെടാ...
(പാമ്പ് പാമ്പ്)
ഹെയ്.. ഞാന്‍ കെ ലാസറിനെ ഒന്നു ഓര്‍ത്തുപോയതാ മാഷേ..വെറുതെ... കക്ഷിയെ വിഷ്ണുപ്രസാദ് മാഷ് ഒന്നു പരിചയപ്പെടുത്തിയിരുന്നു :)
@മനു: അങ്ങനെ, ഞാന്‍ വിചാരിച്ചു :)
@ ഡി.അസുരന്: പാമ്പിനെ തൊട്ടുകളിക്കരുത് ;)
സംഭവം ആദ്യം മനസിലായില്ല. വീണ്ടും വീണ്ടും വായിച്ചു, മനസിലായില്ല.
തലകെട്ട് ഒന്നുകൂടി വായിച്ചു.. മനസിലായി.
ലതീഷാരാ?
(ഓര്‍മ്മകിട്ടുന്നില്ലല്ലോ)
എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. ഓര്‍മ്മ കിട്ടിയിട്ടുമില്ല :)
ആദ്യമായാണ് ഇവിടെ. ഇനി വരണം സ്ഥിരമായി :).
Post a Comment