അത്രയ്ക്കടുത്ത
പരിചയമായിരുന്നു
കള്ളുകുടിച്ചിട്ടുണ്ട്
ചീട്ടുകളിച്ചിട്ടുണ്ട്
പാട്ടുകേട്ടിട്ടുണ്ട്
ഒരേ പെണ്ണിനെയോര്‍ത്ത്
ഒരേ മുറിയില്‍,
ഒരുമിച്ച്.
അവനാണ്
ഇന്നലെ
ഞരമ്പുമുറിച്ച്
കടന്നത്.
അവന്റെ അവസാനത്തെ കത്ത്
ലക്ഷ്മിയെന്നോ സരളയെന്നോ
പേരുള്ള
ഏതോ പെണ്ണിനാണ്.
തെണ്ടി,
അത്രയ്ക്കടുത്ത
പരിചയമായിരുന്നു.
7 comments:
അവളെക്കുറിച്ച് അവനൊന്നും
പറഞ്ഞിരുന്നില്ല.
അവള്‍ക്ക് അറിയാമായിരുന്നത്
പോലും ഞാന്‍ അറിഞ്ഞില്ല.
ഇപ്പോള്‍ ഞാന്‍ അറിയുന്നു
അവന് ഞാന്‍ ആരും ആയിരുന്നില്ലെന്ന്
ചുമലില്‍ കയ്യിട്ടുരണ്ടുപേര്; ഇടയില്‍ അവരെപ്പിളര്ന്ന് തുളുമ്പുന്നൊരു നിഴല്‍ ;)
ചുമലില്‍ കയ്യിട്ടുരണ്ടുപേര്; ഇടയില്‍ അവരെപ്പിളര്ന്ന് തുളുമ്പുന്നൊരു നിഴല്‍ ;)
പറയാതെ തന്നെ എല്ലാം പറഞ്ഞിട്ടുണ്ടെങ്കിലോ...കേള്‍ക്കാഞ്ഞിട്ടാകുമോ?
അപ്പോള്‍ അവനെ മനസ്സിലായിരുന്നില്ല അല്ലേ.. അതു മറ്റൊരു ലോകമായിരുന്നു മരണത്തിന്റെ. അവിടെ അവന് പ്രവേശിപ്പിക്കുമായിരുന്നില്ല. താങ്കളുമായുണ്ടായിരുന്നതു ജീവിതത്തിന്റെ..
സൂത്രശാലി എല്ലാം ഭദ്രമാക്കി നിലനിര്‍ത്തി
സൂത്രശാലി....
മരണത്തിന്റെ വഴികളില്‍
വീശിയ കാറ്റിനെപ്പൊലും
അവന് മറച്ചുവച്ചു.....
അവന് പൊയ്ക്കോട്ടെ.....
പാവം
Post a Comment