ഷക്കീല, മോഹന്‍ലാല്‍
എന്നിവര്‍ക്കിടയില്‍
തെറിച്ചു തെറിച്ച്
ആധിപിടിച്ചു നില്‍ക്കുന്ന മുടിയുള്ള
ഒരുവന്റെ പടം
എന്നെങ്കിലും ഒരിക്കല്‍
ഈ വഴി തന്നെ വരും
എന്ന പ്രത്യാശയില്‍
നയന്‍താരയുടെ മുലകള്‍
ഭിത്തിയില്‍ നിന്ന് പൊഴിഞ്ഞു വീഴുന്നത്
കാണാനുള്ള ആഗ്രഹത്തെ പിടിച്ചുകെട്ടി
കുമ്മായമിളകിയ തന്റെ ചുവരുകളിലേക്ക്
ഷക്കീല, മോഹന്‍ലാല്‍, അയാള്‍
എന്നീ ക്രമത്തില്‍ തിരിച്ചും മറിച്ചും
നിശ്വാസമുതിര്‍ത്ത്
മുടിവെട്ടുകാരന്‍ ആന്‍ഡ്രൂസ്
ഉലാത്തലോട് ഉലാത്തല്‍.
ഒരു ദിവസം പുറത്തിറങ്ങി
കൈക്കുമ്പിളുകൊണ്ട്
പകുതിയാകാശം മറച്ച്
'ഈ മഴ പെയ്യുമോ'
എന്ന് മുകളിലേക്ക്
നോക്കി നില്‍ക്കുമ്പോള്‍
ഇ=എം സി2
എന്നു പിറുപിറുത്ത്
ആണിന്റെയും പെണ്ണിന്റെയും
കാലുകളില്‍
ഒരു സ്കൂള്‍ നടന്നു പോകുന്നത് കണ്ടു
തിരിച്ചുചെന്ന് അയാളെ നോക്കുമ്പോള്‍
വല്ലാത്തൊരു പന്തികേട്
തന്റെ ചുവരുകളില്‍ ഇളകിയാടുന്നത്
ആന്‍ഡ്രൂസിന്റെ അമ്പതുവര്‍ഷത്തെ
പാഠ്യേതര ജീവിതം അനുഭവിച്ചു
ചുവരിളകും വിധത്തില്‍
കാറ്റുവീശുന്നത്
കാതോര്‍ത്ത്
നയന്‍താര അപ്പോള്‍
പുറത്തു നില്‍പ്പുണ്ടായിരുന്നു.
2 comments:
എന്നെങ്കിലും ഒരിക്കല്‍
ഈ വഴി തന്നെ വരും
അവള്‍ വന്നു, അല്ലേ?
ഉലാത്തലോട് ഉലാത്തല്‍..
അലറലോടലറല്‍..
Post a Comment