നാലു വഴികളുണ്ട്
നാലു ആളുകളുണ്ട്
ഒരു വഴിയിലൂടെ ഒരാള്‍ പോയാല്‍
നാലു വഴിയിലൂടെ നാലു പേര്‍ക്ക് പോകാം
ഒരുമിച്ചു വന്നവരല്ലേ
ഒരുമിച്ച് ഉറങ്ങിയവരല്ലേ
ഒരു മിച്ചവും വേണ്ടേ
ഓര്‍ത്തുവെക്കാന്‍?
തിരികെ പോകുമ്പോള്‍
ആരെങ്കിലും വേണ്ടേ കാത്തിരിക്കാന്‍?
പിന്നോട്ടുള്ള വഴികളില്‍
നാല് കാക്കകള്‍ കൂട്ടുവേണ്ടേ?
എങ്കില്‍ പറഞ്ഞു തീര്‍ത്തിട്ടു പോകാം
പഴയതില്‍ എത്ര സാധ്യതകളുണ്ടെന്ന്
തീര്‍ച്ചപ്പെടുത്തിപ്പോകാം
ഒന്നാം വഴി: വീട്
എത്തില്ല അത്രദൂരമിനി
ചേക്ക മറന്ന പാട്ടില്‍
പറന്നുപോയ പാണന്മാര്‍
രണ്ടാം വഴി: കാട്
പറഞ്ഞു പറഞ്ഞ്
കയറിയതല്ലേ
കേട്ടിരിക്കുന്നവരുടെ
പേടിയില്‍
ഉണ്ടാകുമോ
ആന, മയില്‍, കോഴി, ഒട്ടകങ്ങള്‍?
മൂന്നാം വഴി: അവള്‍/അവന്‍
മഴയാണ്
വഴിയിലാകെ ചെളിയാണ്
മാനത്തമ്പിളി കളവാണ്
മഴയിലൊരാള്‍ മൈരാണ്
(ഉണ്ടാവില്ല, ഉറപ്പായും ഉണ്ടാവില്ല)
നാലാം വഴി:
?????
?????
?????
?????
8 comments:
“തിരികെ പോകുമ്പോള്‍
ആരെങ്കിലും വേണ്ടേ കാത്തിരിക്കാന്‍?“
ആരെങ്കിലും കാണും അവിടെ കാത്തിരിക്കുവാനായിട്ട്..നന്നായിരിക്കുന്നു..:)
യാതൊരു രക്ഷയുമില്ലേ to escape?
രാവണന്‍ കോട്ട
നാലാം വഴി: പെരുവഴി
എങ്കില്‍ പറഞ്ഞു തീര്‍ത്തിട്ടു പോകാം
പഴയതില്‍ എത്ര സാധ്യതകളുണ്ടെന്ന്
തീര്‍ച്ചപ്പെടുത്തിപ്പോകാം
eda..sayippinte kayyil ninnu kittiyathinte pakuthi ippo venam ;)
യാരിദ്,
നന്ദി.
ഇഞ്ചിപ്പെണ്ണ്,
എസ്കേപ് എന്ന് പറഞ്ഞതല്ലല്ലോ അല്ലേ :) വഴിയുണ്ട് പുറത്തു പറയില്ല.
വഡവോസ്കി, ശിവ
കടങ്കഥയും ഉത്തരവും ആണോ?
രാധൂ,
സായിപ്പിന്റെ കയ്യില്‍ നിന്നും കിട്ടിയത് മുഴുവനും നീയല്ലേ കൊണ്ടുപോയത്?
വടവില്‍പ്പനക്കാരന്‍ വോസ്ക്കിയെ നോം കടമെടുത്തിരിക്കുന്നു “ലാബെറിന്ത്” .
പിന്നെ നാലുവഴികളെന്ന് തീര്‍ച്ചപ്പെടുത്താമൊ? നാം വെയ്ക്കുന്ന കാലടികളല്ലെ നമത് വഴികള്‍?
സ്വന്തത്തില്‍ പുച്ഛം തോനുന്നു.
Post a Comment