തെരുവിലേക്ക് കരിയിലകളും
പൂക്കളും വാരിവാരിയിട്ട്
ഒരു ചാരുകസേര പതിയെ
കാലുകൊണ്ട് മുന്നോട്ടു നീട്ടിനീട്ടിയിട്ട്
നിങ്ങളിരീക്കൂ നിങ്ങള്‍ മാത്രമിരിക്കൂ
എന്നൊരു തണല്‍മരം
വളരെക്കാലമായി
ഒറ്റയ്ക്കു പതിവായി
നടന്നു പോകുന്ന ഒരാളെ
കളിയാക്കുകയോ
എല്ലാം മനസ്സിലാകുന്നുണ്ട്
എന്ന് ആശ്വസിപ്പിക്കുകയോ
ചെയ്യുന്നുണ്ട്
അയാള്‍ നടക്കുന്നത്
ഇരുന്നിരുന്ന് ക്ഷീണിച്ചിട്ടാണെന്ന്
മരമറിയുമോ
അയാളുടെ നടപ്പിലെ
മടുപ്പറിയുമോ
നടന്നില്ലെങ്കില്‍ മടുക്കുമെന്നറിയുമോ
തിരിച്ചുചെന്ന്,
രണ്ടുപേര്‍ ചാരിനില്ക്കുന്ന
ഒരു മരത്തിന്റെ ചിത്രം
അയാള്‍ വീണ്ടുമെടുത്തു
നോക്കുമ്പോള്‍
വര്‍ഷങ്ങളായി നിന്നുപോയ
ഒരു കാക്കയുടെ പറക്കല്‍
മരത്തിന്റെ മുകളില്‍
ചിറകടിക്കുന്നു
വരൂ ഇരിക്കൂ എന്ന് പറയുന്നുണ്ടാവണം
നിന്നനില്പില് മരം
അറിയുന്നുണ്ടാവണം
എന്നും കാണുന്നതിന്റെ
പരിചയത്തില്‍
കൊരുത്തെടുക്കുന്നുണ്ടാവണം
കാലും ചിറകുമില്ലാത്ത
ഉടലറിയാത്ത
ഓര്‍മയില്‍ രക്തമോടാത്ത
ശീലങ്ങള്‍
9 comments:
കൊള്ളാം, ചില വരികള്‍ ഫീല്‍ ചെയ്യുന്നുണ്ട്,ആശംസകള്‍
ഈ കവിത മനസ്സില്‍ തൊട്ടു ലതീഷ്.
അസ്സല് കവിത!
തകര്‍ത്തു... ചൂളമടിക്കുന്ന ഒരുത്തിയെ മുന്‍പു കണ്ടിട്ടുപോയ അതേ സന്തോഷം.
പഴയത് എന്ന ലേബലില്ലാത്തതില് അതിലും സന്തോഷം. :)
ഈ മരത്തില്‍
തൂങ്ങി കാലംചെയ്യാനുള്ള
സംവിധാനമുണ്ടോ?
(ഞാന്‍ ഹരിയാണ്..
കവിത അനുഭവിച്ചു)
Park-in-son !!!
ഇരിക്കരുത് സുഹൃത്തേ ‘മരം ഒരുപക്ഷേ തണല്‍ തിരികെചോദിച്ചേക്കാം‘.
എല്ലാവര്ക്കും നന്ദി..
വഡവോസ്കിയും ഗുപ്തനും തിരിച്ചെത്തിയതില്‍ സന്തോഷം.
തണല്‍ ഇങ്ങനെയുമോ..? ഇവിടെ നിന്നു..പോയി...
Post a Comment