കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?
പുറകോട്ടു നോക്കുമ്പോള്‍
പൂരപ്പറമ്പുകള്‍ കാണുന്ന വിധം
അത്രയഗാധമായല്ല
കഞ്ചാവുപൂത്ത കണ്ണുകൊണ്ട്
ഒരാപ്പിളിനെ നോക്കുന്നവിധം
ലോലമായി,
അത്രയ്ക്ക് വാത്സല്യത്തോടെ
നിരനിരയായി
മഞ്ഞവെളിച്ചം കത്തിനില്‍ക്കുന്ന
ഫ്ലൈ ഓവറുകള്‍ക്കു കീഴേ
മെഴ്സിഡിസ് ബെന്‍സുകള്‍
പാഞ്ഞുപോകുന്ന ഒരു നഗരം കാണുന്നില്ലേ?
ഒരുത്തിയുടെ പാവാട
ഒരുവന് പൊക്കിനോക്കുന്നത് കാണുന്നില്ലേ
എ അയ്യപ്പനെയും
ചാള്‍സ് ബുകോവ്സ്കിയെയും
മറ്റനേകം ഭ്രാന്തന്മാരെയും
കാണുന്നില്ലേ
കുടിച്ചുന്മത്തനായി
നിങ്ങള്‍ക്കുമുമ്പേ
അംഗുലം നീളമുള്ള
ആ സിഗരറ്റിനെ കടത്തിവിട്ടുകൊണ്ട്
വളരെ പതുക്കെയാണ്
നിങ്ങള്‍
ചുവപ്പുരാശി പടര്‍ന്ന
ആ ഫ്രെയിമിലേക്ക് വരുന്നത്
ആര്‍ത്തലച്ചടിമുടി-
യഴിഞ്ഞുലഞ്ഞുകൊണ്ട്
കയ്യിലെ ബിയര്‍ കുപ്പി
അതിലേക്ക്
എടുത്തെറിയാന്‍ തോന്നുന്നില്ലേ?
അപ്പോഴറിയാം
ആര്
ആരെയാണ്
കണ്ടുകൊണ്ടിരുന്നതെന്ന്
13 comments:
നൈസ്!
വൈകി വന്ന (പകര്‍ന്ന) തിരിച്ചറിവ് നന്നായി.
:)
good
കഞ്ചാവുപൂത്ത കണ്ണുകൊണ്ട്
ഒരാപ്പിളിനെ നോക്കുന്നവിധം
എല്ലാം കണ്ടു...
നന്നായിരിയ്ക്കുന്നു കവിത!
ഈ പോയ വഴിയിലും
തീര്‍ച്ചയായും
പുല്ലുമുളച്ചിട്ടുണ്ട്.
അയ്യപ്പനേയും
മറ്റേ വിസ്കിയേയും
ലതീഷിനെയും കണ്ടു.
ഉഗ്രന്‍.
നമ്മളിലൂടെ ലോകത്തെ നോക്കി
കാണാന്‍ പ്രേരിപ്പിക്കുന്ന ചിന്താബോധം ഉണ്ടാക്കുന്ന കവിത
അവനവന് അകത്താണോ പുറത്താണോ എന്ന് അറിയാമ്പാടില്ലാത്തോനാ എറിയാമ്പറയണെ.. ഓടിക്കോണം :))
നന്നായി. വിഷയം മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും - മുകളില്‍ കമന്റിയ ജ്യോനവ് ഉള്‍പടെ- പള്പാവുമ്പോള് ഒരു പുതുമ :)
തലയില്‍ വീണ ആപ്പിള്‍,
കറുത്ത കൂളിം ഗ്ലാസ് ഉള്ള നരയുള്ളതാടിക്കാരന്റെ ന്മെഴ്സിഡിസ് ബെന്‍സ്,
An അയ്യപ്പന് (Not a; but An Ayyappan)
നീളന്‍ സിഗരറ്റ്,
ഒക്കെ സമ്മതിക്കുന്നു, പക്ഷേ ബിയര്‍ കുപ്പി യില്‍ തൊട്ട് കളിക്കരുത്. കുത്തിമലത്തിക്കളയും എന്ന് വാണിംഗ് തന്നതാണ്.
ഓഫ്.ടോ
ലൂയീസ് കരോളിന് എന്ത് കൊടുത്തു?
കണ്ണാടിയില്‍ നോക്കിക്കൊണ്ട് എഴുതിയതാണോ ? അല്ലെങ്ങില്‍ ആത്മ പരിശോധനയോ ?
"കഞ്ചാവുപൂത്ത കണ്ണുകൊണ്ട്
ഒരാപ്പിളിനെ നോക്കുന്നവിധം"
ഒന്നു പറഞ്ഞുതരാമോ . ഏതായാലും സംഗതി സൂപ്പര്‍ . കലക്കി മച്ചൂ കലക്കി
നഗരം
നഗരം
തെരുവ്...
...തെരുവിന്റെ അറ്റത്തുള്ള പബ്ബില്‍ ലതീഷിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. ഇനിയും വന്നില്ലെങ്കില്‍ കോഹന്, കോഹന് എന്ന് കൂവിക്കൊണ്ട് ഞങ്ങള്‍ ഇറങ്ങിപ്പോവും.
കണ്ണുകൊണ്ട് എങ്ങനെ സ്പര്ശിക്കാം മറ്റൊരാളിന്റെ കണ്ണിനെ, സ്വന്തം ഭ്രാന്തിനെ.
ഇഞ്ചിപ്പെണ്ണ്, ജ്യോനവന്, ധ്വനി അനൂപ്: നന്ദി
ഹരീ, പുല്-ചാടിയ രാത്രികള്‍ :)
ഗുപ്തന്: അകത്തായാലും പുറത്തായാലും എറിയാമെല്ലോ. ഞാന്‍ പുറത്താണെന്നാണ് എന്റെ ഒരു ധാരണ. ഓടിയിരിക്കുന്നു :)
ഡിങ്കാ, മഹാകവികളുടെ പട്ടികയില്‍ ആലീസിനെ കാണുന്നവരുടെ പട്ടികയില്‍ ഞാന്‍ പെടില്ല. അതിനാല്‍ തന്നെ ആ വഴി കൊടുക്കലും ഇല്ല വാങ്ങലുമില്ല. ദെന്‍, ബിയര്‍ കുപ്പി മാറ്റി വിസ്കി കുപ്പി എന്നോ മറ്റോ ആക്കിയാല്‍ നിന്റെ പ്രശ്നം തീരുമോ?
ഡോണ്‍: :)
പ്രശാന്തേ: അവിടെ തന്നെയിരിക്കൂ. ഈ വണ്ടി വരുന്നുണ്ട്. കോഹനെ നമുക്കു ശരിയാക്കാം :)
വെള്ളെഴുത്ത്: :)
ആര് ആരെയാണ് വെറുതേ നോക്കിക്കൊണ്ടിരിക്കുന്നത്?
ആര് ആരെയാണ് വിരസമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്?
വെറുപ്പ് മണമുള്ള നിശ്വാസങ്ങള്‍ കൊണ്ട്
ആര് ആരെയാണുന്മത്തനാക്കുന്നത്?
അറിയില്ല ലതീഷേ ഈ തെരുവിനെ, പലവട്ടം അനുഭവിച്ചിട്ടുണ്ടെങ്കിലും.ചില അറിവില്ലായ്മകള്‍ അത്രയ്ക്ക് മനപാഠമായിരിക്കും അല്ലേ...
അവസാനമെത്തുമ്പോഴേക്കും കെട്ടുവിട്ടപോലെ
Post a Comment