Tuesday, November 4, 2008

അന്‍പേ, അന്‍പേ

അപ്പുറത്തെ മുറിയില്‍ മറിയാമ്മ ആന്റ്റെണിയും
ഇപ്പുറത്തെ മുറിയില്‍ ഞാനും ഉണ്ടായിരുന്നില്ല
മറിയാമ്മ 'വിശുദ്ധ പ്രേമം' എന്ന വിഷയത്തിലും
ഞാന്‍ 'പ്രേമ നിരാസ'ത്തിലും ഗവേഷണം നടത്തുകയായിരുന്നു

ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന പ്രതീക്ഷയില്‍
ഉള്ളിലൊരായിരം പങ്കകള്‍ ആഴിച്ചുഴികള്‍
തീര്‍ക്കുന്നതിന്റ്റെ അക്ഷമയില്‍
മറിയാമ്മയുടേയും എന്റ്റെയും മുറികള്‍

ആ കാലഘട്ടത്തിലാണ്‌ മുകളിലത്തെ മുറിയില്‍
വള്ളി എന്ന പേരിലൊരു തമിഴത്തി
'അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും'
എന്ന താളത്തില്‍ മലയാളം പഠിക്കാന്‍ തുടങ്ങിയത്‌

ഗവേഷണം പരാജയപ്പെട്ട്‌ ഞാനും മറിയാമ്മയും തിരിച്ചെത്തുമ്പോള്‍
എന്റ്റെയും മറിയാമ്മയുടേയും മുറികളില്‍
എന്റ്റെയും മറിയാമ്മയുടേയും മുറികള്‍ ഇല്ല

മതിലിലേക്ക്‌ കൈകുത്തിനിന്ന്‌ മറിയാമ്മയുടെ മുറി
എന്റ്റെ മുറിയോടെന്തോ പറയുന്നത്‌ കണ്ടവരുണ്ട്‌
അസമയത്ത്‌, പാലായ്ക്കുള്ള സൂപ്പര്‍ ഫാസ്റ്റ്‌
ഞങ്ങളുടെ സ്റ്റോപ്പില്‍ നിര്‍ത്തിയത്‌
പാതിയുറക്കത്തില്‍ കേട്ടവരുണ്ട്‌

അതിമോഹങ്ങള്‍ ഉപേക്ഷിച്ച്‌
വള്ളി തമിഴിലേക്ക്‌ തിരിച്ചുപോയ
കാലഘട്ടമായിരുന്നു അത്‌

'എന്നൈ കാണവില്ലയേ നേട്രോട്‌
എങ്കും തേടിപ്പാക്കിറേന്‍ കാട്രോട്‌' എന്നതാളത്തില്‍
വള്ളി കുളിമുറിയില്‍ മഡോണച്ചുവടുകള്‍
വെക്കുന്നതിനു താഴെ
കുറേയധികം പുസ്തകങ്ങള്‍ക്കിടയില്‍
ഒഴുകിപ്പരക്കുന്ന ശരീരത്തെ
രൂപത്തിലേക്കൊതുക്കാന്‍ പാടുപെട്ടും
പുകച്ചുരുളുകളില്‍ പറ്റിപ്പിടിച്ച്‌
മുകളിലേക്ക്‌ പോകാന്‍ ശ്രമിച്ചും
എന്റ്റെയുള്ളില്‍ ഞാനും
മറിയാമ്മയ്ക്കുള്ളില്‍ മറിയാമ്മയും

അല്ലെങ്കില്‍,

മറിയാമ്മയ്ക്കുള്ളില്‍ ഞാനും
എനിക്കുള്ളില്‍ മറിയാമ്മയും

എത്ര കാത്തിരിക്കണം
ഗവേഷണം മടുത്ത്
അവരൊന്ന് തിരിച്ചെത്താന്‍?

8 comments:

Mahi said...

പുകചുരുളുകള്‍.........

നജൂസ്‌ said...

മുറിയുടെ മുറിവു്..

Inji Pennu said...

എന്തോ, എന്തോ

വിഷ്ണു പ്രസാദ് said...

‘സാധ്യത’യുണ്ട്...ജലത്തേക്കാള്‍... :)

Anonymous said...

അല്ലേലും ഈ ഗവേഷണം ഒരു ബോറ് പരിപാടിയാ :)

Anonymous said...

ഗവേഷിക്കുന്നത് പ്രേമനിരാസമാണെങ്കിലും കയറിവരും ഓരോ വള്ളികള്‍...
നീ ഇങ്ങനെ എഴുതി മുറിക്കാതെ..

പാമരന്‍ said...

അടി സക്കാ!

Latheesh Mohan said...
This comment has been removed by the author.