'എന്തു സുന്ദരം' എന്നതില്‍
നിരാശ രണ്ട് ടീ സ്പൂണ്‍ കൂടുതലാണ്,
കണ്ണാടിയില്‍ നോക്കിയല്ല പറയുന്നതെങ്കില്‍.
അതറിയുന്നതു കൊണ്ടു മാത്രം പക്ഷേ
ഇല്ലാതാക്കാന്‍ കഴിയില്ല
അവനവനോടുള്ള പിറുപിറുക്കലുകളുടെ
പ്രതിദ്ധ്വനിയെ; പരപുച്ഛത്തെ.
കുറേക്കൂടി സുന്ദരമായ
എന്തിനെയെങ്കിലും കാണാനല്ലെങ്കില്‍
പിന്നെന്തിനാണ്
കണ്ണാടികള്‍വിട്ട്
നമ്മള് പുറത്തിറങ്ങുന്നത്?
നമ്മളില്‍തന്നെ ഉറപ്പുകള്‍
വരുത്തുന്നത്?
8 comments:
ശരിക്കും ആ വാചകം ‘എന്ത് സുന്ദരം?’എന്നാണ്. പറയുമ്പോള്‍ ആ ചിഹ്നം പുറത്ത് വരാത്തതാണ്. ചിഹ്നങ്ങള്‍ കണ്ടുപിടിച്ചവര്‍ക്ക് സ്തുതി...:)
എന്തിനാണ് കുറേക്കൂടി സുന്ദരമായത് തന്നെ കാണണമെന്ന് വാശി പിടിക്കുന്നത്
എത്ര കൂട്ടിയിട്ടും ഗുണിച്ചിട്ടും ഒരുറപ്പ് വരുന്നില്ലല്ലോ ലതീഷേ...
കൃത്യമായ ഗണിതങ്ങള്കൊണ്ട് നിജപ്പെടുത്തിയ ഈ ആത്മഗതം ഇഷ്ടമായി.
പരപുച്ഛപ്രതിദ്ധ്വനികളുടെ പരകായപ്രവേശത്തിനാലാണ് ഞാൻ “രസ”മില്ലാത്ത കണ്ണാടികളുടെ സുതാര്യതയിലൂടെ നോക്കി “എന്ത് സുന്ദരം?” എന്ന് -കവിളൊട്ടി,മൂക്ക് നീണ്ട്, ശ്മശ്രുരഹിതമായ ഒരു യവനസുന്ദരന്റെ വാർപ്പുമാതൃകയെ പുച്ഛിച്ച് - യ(യൌ)വനഗണിതം തുടങ്ങിയത് :)
:)
ആത്മഗതങ്ങളുടെ ഗണിത വാക്യങ്ങള്‍
annaa...
annan kalakky...sherikkum.
Post a Comment