ഇപ്പോള്‍ കേട്ടില്ലേ
(കള്ളം പറയരുത് നിങ്ങള്‍ കേട്ടു)
അതാണ് പശ്ചാത്തല സംഗീതം
അതെന്തിനാണെന്നല്ലേ
വിശദാംശങ്ങളില്‍ നിന്ന്
നിങ്ങളുടെ ശ്രദ്ധയെ ആട്ടിക്കളയാനാണ്
എന്താണ് നിങ്ങള്‍ വായിക്കേണ്ടത്
കാണേണ്ടത് കേള്‍ക്കേണ്ടത്
എന്ന് തീരുമാനിക്കേണ്ടത്
വിശദാംശങ്ങളല്ല
അംശാധികാരിയാകാനിടയുള്ള
ഞാനാണെന്നത്
പണ്ടേ അംഗീകരിക്കപ്പെട്ട സത്യമാണല്ലോ;
പണ്ടുള്ളതെല്ലാം തനി പണ്ടങ്ങളല്ലേ;
മുക്ക് പിന്നീടല്ലേ നിഘണ്ടുവില്‍
കയറിക്കൂടിയത്
ഹോ, സാമാന്യ നിയമങ്ങളെക്കുറിച്ചുകൂടി
വിശദീകരിക്കേണ്ടി വരിക കഷ്ടം തന്നെ
അപ്പോള്‍ ഞാനെന്താണ്
ചെയ്യുന്നത് എന്നല്ലേ
അട്ടിമറിക്കുകയാണ്
തകര്‍ക്കുകയാണ്
ഇങ്ങനെ എല്ലാം തുറന്നുപറഞ്ഞ്
ഗൂഢാലോചനയിലേര്‍പ്പെടുന്ന ഒരാള്‍
വേറെന്താണ് ചെയ്യുന്നത് സുഹൃത്തേ
ഇനി കുറച്ചുനേരം കൂടി
പശ്ചാത്തല സംഗീതം കേട്ടു നോക്കൂ
എല്ലാം മനസ്സിലാകുന്നില്ലേ
പിറകേ പോരുകയല്ലേ?
22 comments:
ഭയങ്കരം..ശരിക്കും ഭയങ്കരം..
കൊടു കൈ...
അപ്പോള്‍ ഞാനെന്താണ്
ചെയ്യുന്നത് എന്നല്ലേ
അട്ടിമറിക്കുകയാണ്
തകര്‍ക്കുകയാണ്
ഹ ഹ ഹ ഹ
ഹ ഹ ഹ ഹ
എന്ന് ഇത് കേട്ട് ഞാന്‍ ഇടയ്ക്കിടെ ചിരിക്കാറുണ്ട്, ചില ചങ്ങാതിക്കൂട്ടങ്ങളില്‍.
നല്ല കവിത
വേറൊരു ലതീഷ്.
കാലാസലാം
വിപ്ലവകാരിയുടെ സംസാരച്ചുവയുള്ള ഏകാധിപതേ...
ഞാൻ അങ്ങയുടെ വിനീത ദാസൻ...
എന്റെ ചിന്തകളുടെ/ വികാരങ്ങളുടെ/ തിരഞ്ഞെടുപ്പുകളുടെ/ കമ്പോളങ്ങളുടെ ഉടയോനേ...
എന്നെ നീ പീഡിപ്പിച്ച് ആനന്ദ മൂർച്ചയാൽ കൊല്ലുക....
ഹെയിൽ...ഹെയിൽ..
നിന്റെ എഴുത്തിനെ സ്നേഹിക്കാന്‍ തുടങ്ങുന്നു ഞാന്‍ .. കുഴപ്പമാകുമോ?
അപ്പോള്‍ പിറകേ വരുന്നില്ല, അംശം അധികാരി..എങ്കിലും കാര്യങ്ങള്‍ പശ്ചാത്തലമില്ലാതെ മനസ്സിലാക്കിയിരിക്കുന്നു.!!!
അട്ടിമറിയുന്നു..മുന്‍പ് വായിച്ചതെല്ലാം....
പിറകെ. ഇങ്കിലാബോടെ..........
അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
നിന്റെ മാത്രം രാജ്യം വരേണമേ
കേൾക്കാനാവുന്നുണ്ട്
ആത്മപുഛത്തിന്റെ വരമ്പ് പൊട്ടുന്നുണ്ട്
nalla kavitha...
ഉടയുന്നുണ്ട് അകത്തെന്തൊക്കെയോ എന്ന് പണ്ടൊരുത്തന്‍ വെളിപ്പെട്ടതാണ് ഓര്മ വന്നത്.
*********
നിനക്കും ഒരു പ്രമോദിനും ശ്ലോകം വരെ വഴങ്ങും എന്ന് ഇന്നലെ ഒരുത്തനോട് പറഞ്ഞതേയുള്ളൂ ഞാന്‍ :)
ഇതുവരെ പറഞ്ഞതൊന്നും ഓഫല്ലെങ്കില്‍ ഇതുകൂടെ പിടിച്ചോ. 'നീ' 'എടാ' 'അവന്' എന്നിവ കൊള്ളാവുന്ന എഴുത്തുകാരുടെമേല്‍ അധികാരം സ്ഥാപിക്കാനുള്ള വരേണ്യമാര്ഗം ആണെന്ന് കഴിഞ്ഞ തവണ എവിടെയോ വായിച്ചു. :))
ഇത്രയും പറഞ്ഞിട്ട് കുറക്കുന്നതെന്തിന്.. പിടിച്ചോ എന്റെയും വക ഒരു സലാം...
ഉച്ചയൂണുപേക്ഷിച്ച്
ഞാന്‍ പിറകേ പോരുന്നു...
*
കാസിനോയില്‍ എന്ന്, എപ്പോള്‍?
പശ്ചാത്തല സംഗീതം കേട്ടു, ഇഷ്ടപ്പെട്ടു...:)
ഓഫ്: ഗോവ എങ്ങനെയുണ്ടായിരുന്നു?
തിരുവനന്തപുരത്ത് പോകുന്നില്ലേ?
ഏകാധിപതിയായ അംശം അധികാരീ നീ അരാജകവാദി തന്നെ.
ഏകാധിപതിയായ അംശം അധികാരീ നീ അരാജകവാദി തന്നെ.
തുറന്ന ഗൂഢാലോചന എല്ലാം വെളിപ്പെടുത്തുന്നു..
കര്‍ത്താവേ ഇവനെന്താണീ ചെയ്യുന്നതെന്ന് ഇവനു നന്നായറിയാം...ഇവനോട് പൊറുക്കരുതേ...
ഗംഭീരമായ് ഈ അട്ടിമറി.
Man, how the hell do you manage to be alive? Where do you garner the stamina to endure, to remain alive, to be? Can the realization of the definitive affirmation of whatever is, ineherent in a premeditated termination, be enough to keep one moving? I am trying to come to terms with how can you move your index finger, how can you manage to lift your eye lids, how can anything about you be.... Or is it like: "...was saved by art, and through art reclaimed him?" In any case it is a riddle.
ഓഫ്:
കത്ത് ഷേര്‍ഡ് ലിസ്റ്റില്‍ നിന്നു വായിക്കാന്‍ പറ്റി. ഇവിടെ വന്നപ്പൊ ആണ്മക്കളെപ്പോലെ അത് വെറുത്ത് പോയെന്നും മനസ്സിലായി...
ഇഞ്ചീ,
പഴക്കം എനിക്കു തന്നെ ഫീല്‍ ചെയ്തതു കൊണ്ടാണ് അതു വേണ്ടെന്നു വച്ചത്. ഷേര്‍ഡ് ലിസ്റ്റ് എന്നൊരു അപകടം ഉള്ള സ്ഥിതിക്ക് അതവിടെത്തന്നെ കിടക്കട്ടെ എന്നു തീരുമാനിച്ചു :)
ആ അപകടം തരണം ചെയ്യാന്‍ ഷേറിങ്ങ് എന്നത് ഫുളിനു പകരം ഷോര്‍ട്ട് ആക്കിയാല്‍ മതി സെറ്റിങ്ങ്സില്‍. അപ്പോള്‍ പോസ്റ്റിന്റെ ആദ്യത്തെ നാലു വരിയേ കാണാന്‍ സാധിക്കൂ. ബ്ലോഗില്‍ വരാതെ മുഴുവനും വായിക്കാന്‍ സാധിക്കില്ല.
കള്ളുകുടിച്ചിട്ടും ഫിറ്റാവാത്ത ഒരു ഫീലിങ്ങില്‍ വായനക്കാര്‍ക്ക് വട്ടായിക്കോളും :)
ടമാര്‍ പടാര്‍ ടും..ഡും...
പട പട
ചെമ്പട
തൃപട
അടി പട
ചപട
ഇപ്പോള്‍ വീണ്ടും പട പട
അടിപൊളി...എന്റമ്മേ.. എത്ര പുലികള്‍ ആണിവിടെ.. ഞാന്‍ ഇവിടെ വന്നിട്ടും ഇല്ല..ഒന്നും കേട്ടിട്ടും ഇല്ല..
Post a Comment