പറയേണ്ടിയിരുന്നതൊന്നും അതിലുണ്ടായിരുന്നില്ല
തലയിലെടുത്തുവച്ച്
പൂക്കൊമ്പത്തേക്ക്
കൈ എത്തിച്ചു തരുമ്പോള്‍
നിങ്ങളായിരുന്നു
എന്റെ നായകന് എന്ന്
അതൊരിക്കലും
വെളിപ്പെടുത്തിയില്ല
ഇപ്പോള്‍ നിന്റെ കൂടെയുള്ളവന്റെ
വളര്‍ച്ചയില്ലായ്മയെക്കുറിച്ച്
ഞാനിപ്പോള്‍ വിളിച്ചുപറയുമെന്ന്
ഒരു വാക്കുപോലും
കത്തുകള്‍ക്കുള്ളിലെ
പേടിപ്പിക്കുന്ന അച്ചടക്കം ലംഘിച്ചില്ല
അമ്മയ്ക്കു സുഖമാണോ എന്ന്
മുറിഞ്ഞുമുറിയുന്ന കൌതുകം
ആരിലും ഒന്നും ജനിപ്പിച്ചില്ല
അതുകൊണ്ടാണ് അച്ഛന്മാര്
ഒന്നും മനസ്സിലാക്കാത്തത്
എന്നു കരുതരുത്:
അവര്‍ക്കെല്ലാം അറിയാം
പെണ്മക്കള് അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍ പോലെ
പറയാതെ അറിയുമ്പോഴാണ്,
പറയുന്നത് അറിയിക്കാന്‍ വേണ്ടി
അല്ലാതാകുമ്പോഴാണ്
ജീവിതം അച്ഛന്മാരുടെ കലയല്ലാതാകുന്നത്
ആണ്മക്കള്
കത്തുകള്‍ വെറുത്തു തുടങ്ങുന്നത്
അച്ഛന്മാരെപ്പോലെ
നടിച്ചു തുടങ്ങുന്നത്
7 comments:
എല്ലാ പെണ്മക്കളും
കലയില്ലാത്ത കത്തുകളും
കലയില്ലാത്തതു വായിക്കുന്ന അച്ഛന്മാരും
കലയില്ലാത്തതു കൊണ്ടാണോ
അവര്‍ക്കെല്ലാം അറിയാം എന്ന്
നടിച്ചു തുടങ്ങുന്നത്
എന്തെല്ലാമോ കിടന്നു തിരിയുന്നു മാഷേ....
അതുകൊണ്ടാണ് അച്ഛന്മാര്
ഒന്നും മനസ്സിലാക്കാത്തത്
എന്നു കരുതരുത്:
അവര്‍ക്കെല്ലാം അറിയാം
........ :)
എന്തിനായിരുന്നു ഈ കത്തുകള്‍....??
ഇതുകൊള്ളാമല്ലോ.എഴുത്തും പടവും.
ശരിയല്ല, കൂടെയുള്ള ഒരെണ്ണവും ശരിയല്ല.
-അച്ഛന് ഇതു വരെ കത്തയച്ചിട്ടില്ലാത്ത മകള്‍-
ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സാധിക്കട്ടെ.
എല്ലാവര്ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆
കവിതയിലെ വിത വിളഞ്ഞുവന്നാല്വന്നാലായാല് ശാപ്പിടാം എന്നാശയുള്ള ഈ ആശാന്റെ കൌതുകം, പരിഭ്രമം ഒരു ‘:)‘ -യിലൊതുക്കുന്നു.
എന്ന്,
കവിഊണേശ്വരന്
Post a Comment