തുടങ്ങുമ്പോള്‍ തന്നെ തുടങ്ങും
തീരുന്നതിനായുള്ള കാത്തിരിപ്പ്,
മഴക്കാലത്തിന്റെ രാത്രികള്‍
മറ്റൊന്നും ചെയ്യാനാകില്ല
ശ്രദ്ധ എല്ലാത്തില്‍ നിന്നും തെറ്റും
പുഴയിലൊറ്റയ്ക്ക്
രാത്രിമുറിച്ചു പോകുന്ന
വൃദ്ധന്‍ തോണിക്കാരന്റെ
ചിത്രത്തിലേക്ക്
ചെറിയ കുളിര് ഊതിവിട്ടാല്‍
ഭിത്തിയില്‍ നിന്ന്
മുറിയിലാകെ പരക്കും
മലമുകളിലെ സത്രത്തില്‍
വീശിയടിക്കുന്ന ശീതക്കാറ്റ്
ദൂരെ നിന്ന് നോക്കിയാല്‍
പലതിനെ ഉള്‍ക്കൊള്ളുന്ന,
ഉള്ളിലേക്ക് പിരിഞ്ഞിറങ്ങുന്ന
ഒരു വലിയ ചിത്രം
കുന്ന്
കുന്നിന്‍ പുറത്തെ വീട്
തണുപ്പ് ചിതറിവീഴുന്ന മുറ്റത്ത്
വാടിയ ചെമ്പരത്തിപ്പൂവുകള്‍ പോലെ
സിഗരറ്റു കൂടുകള്‍
മുറി
മുറിക്കുള്ളില്‍ തിരിഞ്ഞുമറിഞ്ഞുകിടക്കുന്ന
മറ്റൊരു കുന്ന്
കുന്നിന്‍ പുറത്തെ വീട്
വീടിന്റെ തുമ്പത്ത് പറന്നു പോകുന്ന കാറ്റിനൊപ്പം
തിരിഞ്ഞു നോക്കുന്ന മെല്ലിച്ച പെണ്‍കുട്ടി
അതിനിടയില്‍ തീര്‍ന്നു പോകും
പല ചിത്രങ്ങളില്‍ ഒരു തണുപ്പുകാലം
തീരുമ്പോള്‍ തന്നെ തുടങ്ങും
തുടങ്ങുന്നതിനായുള്ള കാത്തിരിപ്പ്,
മഴക്കാലത്തിന്റെ രാത്രികള്‍
2
നെല്ലിപ്പടിയില്‍ നില്‍ക്കുന്നവരുടെ വിനോദങ്ങള്‍
അതിവിചിത്രമാണ്
നെല്ലിപ്പടിക്കു താഴത്തെ തണുപ്പ്
ഭയത്തെക്കുറിച്ച് പിറുപിറുക്കുന്ന കഥകള്‍ അത്ര ഭയാനകമാണ്
5 comments:
പൊന്നപ്പന്റെ ഈ കമെന്റിനെ നീ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു .
ഇടയ്ക്ക് വരാറുണ്ട് ജലനൂലുകളിലാടിയിറങ്ങി 'ആഴമുണ്ട്, ഉടനെയെങ്ങും വറ്റില്ല' എന്നുറപ്പിച്ച് പതിയെ മുകളിലേക്ക് മടങ്ങിപോകാറുണ്ട്.നിനക്ക് അതൊന്നും അറിയേണ്ട കാര്യമില്ല.നിന്റെ കവിതയില്‍ ഇപ്പോള്‍ വല്ലാത്തൊരു സരളത വന്നിട്ടുണ്ട്.അതിനെ കുറവായ് എണ്ണുകയല്ല മറിച്ച് അത് വളരെ തെളിമയോടെ ഒന്നുമില്ലായ്മ പോലെയല്ല നിന്റെയില്ലായ്മ എന്നെന്നെ ഓര്‍മിപ്പിക്കുന്നു.സരളതയിലും നിനക്കു നിന്നെ നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് എന്നതു കൊണ്ടാവാം.കാട്ടുചെമ്പരത്തി പൂത്തുനില്‍ക്കുന്ന.നിന്റെ വെയിലുറവയെ ഉള്ളിലാവാഹിക്കുമ്പോള്‍ ഞാനതനുഭവിക്കുന്നുണ്ട്.വഴി എന്ന വ്യാജോക്തിയില്‍ അതുവരെ എന്നില്‍ നിന്ന് എന്നിലൂടെ നീണ്ടു കൊണ്ടിരിക്കുന്ന മായജാലങ്ങളെ കുറിച്ച് അതെന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.അവസാനം ഒരു ചോദ്യത്തിലേക്ക് മുന കൂര്‍പ്പിക്കുന്നു…ആരാണ് കാറ്റിനൊപ്പം തിരിഞ്ഞു നോക്കുന്ന കൈത്തോട് പോലെ മെലിഞ്ഞ ആ പെണ്‍കുട്ടി ??
Dinks! I was thinking about a better way to put it!!
ameliorate
sinking .................buddddy...........where u r...........u haunted me with words.........
aneeshanjali@gmail.com
Post a Comment