Saturday, July 4, 2009

ആഹ്വാനം - 1

എത്ര വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

(മാതംഗി, കല്‍പറ്റ നാരായണന്‍)


എന്റെ മാതംഗീ
തുടയിടുക്കില്‍ വിരലുരസുകയോ
അപ്പുറത്തെ
ചെറുപ്പക്കാരിയെയോ
ചെറുപ്പക്കാരനെയോ
വശീകരിക്കുകയോ
ചെയ്യുക

ആനന്ദം വരും

6 comments:

vadavosky said...

ഈ ആനന്ദനനെക്കൊണ്ടു തോറ്റു.

Latheesh Mohan said...

ഇതാരിത്?
ഇപ്പോഴും നിലവില്‍ ഉണ്ടല്ലേ?

:)

വെള്ളെഴുത്ത് said...

ഹാ‍ാ... ആശാന്റെ ആനന്ദത്തിന് ജാതി,മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ അപാര സാദ്ധ്യതകള്‍, സാഹോദര്യം, വിദ്യാഭ്യാസം, ബുദ്ധത്വം.. പരകായപ്രവേശം, പരിസ്ഥിതി, ഋതു...അങ്ങനെ അര്‍ത്ഥങ്ങള്‍ നിരവധിയായിരുന്നു. ശരിയാണ് ഇപ്പോള്‍ ഈ പറഞ്ഞ വകകളിലെന്ത് ആനന്ദന്‍? അപ്പോള്‍ സ്വയംഭോഗം, സ്വവര്‍ഗഭോഗം പിന്നെ മാംസനിബദ്ധമായ രാഗം.. ഏതെങ്കിലും ഒന്നിലൂടെ ആനന്ദന്‍ വരും.. മാതംഗിയുടെ പ്രശ്നം അങ്ങനെ തന്നെയുള്ള ഒന്നായിരുന്നില്ലേ?എന്നിട്ടും ചാണ്‍ദാലഭിക്ഷുകി എടുത്തു വച്ച് പിള്ളാരെ വെറുതെ വളഞ്ഞ വഴിയിലൂടെ മൂക്കില്‍ തൊടാനുള്ള വഴി പഠിപ്പിച്ചു പഠിപ്പിച്ചു ഒരു തലമുറ മുഴുവന്‍ സ്വയം കെട്ടു ..ഇപ്പോഴാണ് ആലോചിച്ചത്, എന്നിട്ടും കല്‍പ്പറ്റ എന്തിനാണ് അങ്ങനെ പറഞ്ഞത്?

ഗുപ്തന്‍ said...

munnuutti ezhupathezhinittu kodathi panijnjuunnu vachu public aayi asaanmaargikatha pracharippikkuvaa..alyodaa drohee araachakavaadeee.. verukkappettavane..(etc..etc);)

ജ്യോനവന്‍ said...

ങും.......ആനന്ദം ആനന്ദം! :)

അനിലൻ said...

പരമാനന്ദാ പ്രണാമം!