ചില ദിവസങ്ങള്‍
രാവിലെ ഉണര്‍ന്ന്
നിറയെ നിറങ്ങളുള്ള
പാവാട വിടര്‍ത്തി
ഒരുപാടാളുകളുള്ള
ഇടവഴിയില്‍
കറങ്ങിയും തിരിഞ്ഞും
കരയുന്ന കുട്ടിയെ
കൌതുകത്തോടെ നോക്കിയും
വീണുപോകുന്ന ഇലകളെ
ഇണയെപ്പലെ സ്നേഹിച്ചും
മരക്കൊമ്പത്ത് ചേക്കേറുന്ന
കിളികളെപ്പോലെ
അദൃശ്യമായ ആനന്ദമായി
ചില ദിവസങ്ങള്‍ക്ക്
നീ എന്നു പേര്
ചില ദിവസങ്ങള്‍
നട്ടുച്ചയിലേക്ക്
കണ്മിഴിച്ച്
കൊതുകു പാടുകള്‍ തടവി
മൈരുമഴയെന്ന് തലചൊറിഞ്ഞ്
ഇടവഴി നിറയെ
ശവങ്ങളെന്ന് ചിറഞ്ഞ്
ചിരിയേതോ
പുരാനഗരാത്ഭുതം
എന്നെല്ലാവരോടും മുഷിഞ്ഞ്
കൂടുകളില്‍ കയറുന്ന
കോഴികളെപ്പോലെ
അനന്തമായ സാന്നിധ്യമായി
ചില ദിവസങ്ങള്‍ക്ക്
ഞാന്‍ എന്നു പേര്
എന്നിട്ടുമെല്ലാ
പാതിരായിലും നീ
ഇലവിടവിലൂടൂര്‍ന്നിറങ്ങി
ചെയ്യുന്നതെന്ത്
പോക്രിത്തരം
എന്റെ കൂടുകളില്‍
?
4 comments:
അവനവനെ അനുഭവിക്കുന്നതിന്റെ ആനന്ദം
what the hell????
ആശയം നന്നായിരിക്കുന്നു
ശരിക്കും ആണ്ദിവസത്തോട് പെണ്ദിവസത്തിലൂടെ ദൈവം ചെയ്യുന്ന കവിതത്തരത്തെ ചോദ്യംചെയ്യുന്ന കവിത! തകര്‍പ്പന്‍ നോട്ടം.
Post a Comment