മറ്റുള്ളവരുടെ പേരുകളിലേക്ക്
കയ്യൊഴിയുകയാണ്
ദിവാകരന് സ്വന്തം പേരിലുള്ളതെല്ലാം
ദിവാകരന്റെ വീട്, കുട്ടികള്‍, ഭാര്യ
പല ഉപയോഗങ്ങള്‍ക്കുള്ള
ലൈസന്‍സുകള്‍
ജനനം മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍
കാമുകിമാരുമൊത്തുള്ള പഴയ ചിത്രങ്ങള്‍
അങ്ങനെ നിലവിലുള്ളതെല്ലാം
മറ്റ് പേരുകളിലേക്ക് മാറുകയാണ്
പഴയ ഒരു വാഷിംഗ് മെഷീനും
ദിവാകരന് എന്ന പേരും മാത്രമാണ്
ഏറ്റെടുക്കാനാളില്ലാതെ
ഒടുവിലവശേഷിച്ചത്
ഉടുപ്പുകളെക്കുറിച്ച്
കവിതയെഴുതുകയല്ലാതെ
എന്തുചെയ്യാനാകും
അയാള്‍ക്ക് ഇപ്പോള്‍?
പുഴനിറയെ ചത്തുപൊന്തിയ
മീനുകളെക്കണ്ട്
അലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവര്‍
അലമുറയിട്ടുവെന്നല്ലാതെ
എന്താണെഴുതുക
വാഷിംഗ് മെഷീന്
എന്ന കവിതയില്‍ അയാള്‍?
14 comments:
പുതിയ ലേബല്‍ ??? :)
ഉടുപ്പുകളെക്കുറിച്ച്
കവിതയെഴുതുകയല്ലാതെ
എന്തുചെയ്യാനാകും
അയാള്‍ക്ക് ഇപ്പോള്‍?
www.tomskonumadam.blogspot.com
thakarthu..
തലകെട്ട് ‘വാഷിംഗ് മെഷീൻ‘ എന്നാണെങ്കിൽ ,ആ കവിതയിലെ വരികളിൽ എത്രയലക്കിയാലും വെളുക്കാത്ത വിഴുപ്പുകളെ കുറിച്ചൊരു വിലാപത്തിന് സ്കോപ്പുണ്ട്,പക്ഷെ സൂക്ഷിച്ചുവേണം അല്ലെങ്കിൽ അത് ക്ലീഷെ ആയിപോകും...
ഇങ്ങേര് നുമ്മളെക്കൊണ്ട് ആസ്വാദനം എഴുതിച്ചേ അടങ്ങൂന്ന് തോന്നുണൂ..
ജീർണ്ണവസ്ത്രങ്ങളൊക്കെ മാറും മുൻപൊന്നു കരയാൻ കഴിഞ്ഞാൽ മതിയായിരുന്നു.
അഴിച്ചുമാറ്റാനാവാത്ത പേരിനോളം തന്നെ പറ്റിച്ചേര്ന്നുപോകുന്നു അലമുറകള്‍
ഉമ്മ!
Kollam mashe... Kollam!
washing machine enna kavithayute peril thanne ellam undu. polappan kavitha annaa..
ഉടുപ്പുകളിലും ഉണ്ടാവില്ലേ കവിത??? കാലഘട്ടങ്ങളുടെ വേര്‍പ്പുമണം കിനിയുന്ന, കണ്ണീരും, കനവുകളുമുള്ള കവിത...
നന്നായിരിക്കുന്നു. ആശംസകള്‍
സംസാരിച്ചിട്ടും
കണ്ടിട്ടും ലതീഷിനെ വായിച്ചിട്ടും
കുറച്ചുനാളായി
വായിച്ചു. ഇഷ്ടപ്പെട്ടു ലതീഷ്..
ചില പ്രത്യേക പ്രയോഗങ്ങള്‍ക്ക്
ലതീഷിനെ തന്നെ വായിക്കണം
വാങ്ങിച്ചുതന്ന വരേണ്യ ഇഡ്ഢലികളുടെ
കണക്കില്‍ പെടുത്തിയാല്‍ മതി ഈ വാക്കുകളില്‍...
എല്ലാവര്ക്കും നന്ദി.
സനോജേ, ഞാന്‍ ഇഡ്ഡലി തിന്നുന്നത് നിര്‍ത്തി :)
ഇപ്പോഴാണ് ഈ കവിത വായിച്ചത് ഈ ലതീഷേട്ടന് എന്നെ സിഗരെറ്റ് വലിപ്പിച്ചേ അടങ്ങൂ...
Post a Comment