കയറിവരുമ്പോള്‍
കാഴ്ചയുടെ തുമ്പത്ത്
ശവക്കൂനകള്‍ക്കു മേലേനാട്ടിയ
കുരിശുപോലെ
പഴയതിനെക്കാള്‍ പഴയതായ
ഒരുപള്ളി
'അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
സ്വര്‍ഗത്തിലും
ഭൂമിയിലെപ്പോലെ
നരകം വരേണമേ'
പ്രാര്‍ഥിച്ചിറങ്ങുമ്പോള്‍
പടവുകള്ക്കു കീഴേ
പഴയൊരു കാര്‍
കാത്തുകിടന്നിരുന്നു
അവള് ചിരിച്ചു:
'ഉപേക്ഷിക്കപ്പെട്ടതാണ്
പ്രേതങ്ങളാണ്
മറിച്ചുവില്‍ക്കാന്‍
ബുദ്ധിമുട്ടായിരിക്കും'
പള്ളിവാങ്ങണമെന്നു തോന്നിയില്ല
അവനെ വാങ്ങാനാണ് വന്നത്
വീടുപേക്ഷിച്ച്
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു.
5 comments:
വീടുപേക്ഷിച്ച്
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു
നന്നായി.
എത്ര വാതിലുകളുണ്ട് ഈ കവിതക്ക്, അറിഞ്ഞൂടാ. ആദ്യം കയറിയവാതിലിലൂടെയല്ല പിന്നെ കയറിയത്, പിന്നെയും, പിന്നെയും...
എല്ലാ കവിതയിലേയും പോലെ കപ്പലുമുങ്ങിയവന് ഇതിലും ഉണ്ട്. നല്ല വായനക്കു സ്കോപ്പുണ്ട്. ബൂലോകവായനക്കാരേ ഒന്നു ശ്രമിക്കൂ. ഞാന്‍ വീണ്ടും വരും....
സ്വര്‍ഗത്തിലും ഭൂമിയിലെപ്പോലെ നരകം വരുന്നതിനു മുന്‍പ് തന്നെയായിരിക്കുമോ പഴയതിനെക്കാള്‍ പഴയ ആ ധൈര്യം അവനിലേക്ക് വിനിമയപ്പെടുക?
അവന് വരില്ല. എങ്ങനെ വരാന്‍? നമ്മളൊക്കെ ഇവിടില്ലേ?
Post a Comment