1
ഒരു വളവിന് ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്
രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ് ചിറകൊതുക്കി നില്ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത
പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന് അടിമുടിയുലഞ്ഞ്
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത
2
ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന് നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്
അവരുടെ ഭാഷയാവും
വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക് തിരിച്ചുവരും
ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്
അഞ്ചുകോണില്‍ കുത്തിയിരുന്ന്
രാജ്യമാവും
3
ഒരു പെണ്ണ് ആ കാറിനു പുറത്ത്
കിടപ്പുണ്ട് ഇപ്പോഴും,
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്
ഏതുനിമിഷവും തിരിച്ചുവരും
ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക്
അവളെയെളുപ്പത്തില്‍ വിവരിക്കാം
അതിസാധാരണമായ വിജനത എന്ന്
ഒരു വളവിന് ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്
രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ് ചിറകൊതുക്കി നില്ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത
പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന് അടിമുടിയുലഞ്ഞ്
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത
2
ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന് നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്
അവരുടെ ഭാഷയാവും
വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക് തിരിച്ചുവരും
ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്
അഞ്ചുകോണില്‍ കുത്തിയിരുന്ന്
രാജ്യമാവും
3
ഒരു പെണ്ണ് ആ കാറിനു പുറത്ത്
കിടപ്പുണ്ട് ഇപ്പോഴും,
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്
ഏതുനിമിഷവും തിരിച്ചുവരും
ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക്
അവളെയെളുപ്പത്തില്‍ വിവരിക്കാം
അതിസാധാരണമായ വിജനത എന്ന്
17 comments:
വിജനതയെ പ്രണയിക്കുന്നൊ ലതീഷ് ?
കാല്പ്പെരുമാറ്റങ്ങള് കേള്‍ക്കട്ടെ,
നമുക്കവരിലൊരാളാവമല്ലൊ.
അടുക്കളകളില്‍ അതിസാധാരണ വിജനതകള്‍ ജീവിക്കുമ്പോള്‍ ബലാത്സംഗം എന്നതിനെ അതിസാധാരണമായി എഴുതുകയും വായിക്കേണ്ടിയും വരുന്നത് ......
അതോ അടുക്കളകളില്‍ അതിസാധാരണ -ബലാത്സംഗാനന്തര- വീജനതകള് എന്ന് തിരുത്തി.....
ഐ ഫീല്‍ കണ്‍ഫ്യൂസ്ഡ്..ദെയര്‍ഫോര്‍ ഐം ആം :(
ഒന്നിളകിയുറയ്ക്കുന്ന സ്റ്റിൽ ലൈഫ് ചിത്രം പോലെ-
that's life!
visualisations ishtappettu..nalla kavitha
അതെ. തീവൃമായതുപോലും നിസ്സാരവല്‍ക്കരിക്കപ്പെടുകയാണ്.
അതെ. തീവൃമായതുപോലും നിസ്സാരവല്‍ക്കരിക്കപ്പെടുകയാണ്.
അതു തന്നെ,‘അതിസാധാരണമായ വിജനത’.
ദുരൂഹതയെ ദുരൂഹത കൊണ്ട് പരിഹരിക്കാന്‍ ശ്രമിച്ച് വീടെത്താതെ പോയ പൂച്ചകുട്ടി എന്നാണ് വീട്ടില്‍ പാര്‍പ്പ് തുടങ്ങിയത് ലതീഷെ? മിസ്കോളുകള്‍ പൊലുമില്ലാത്ത തന്റെ പോക്കുവരവുകളെ അത് പരിഗണിക്കുന്നുണ്ടെന്നൊ? മനുഷ്യരുടെ ശിഥിലമായ വഴികളെ കുറിച്ച് അവയ്ക്കറിയില്ലല്ലൊ ലതീഷെ! ആവയ്ക്കെന്ത് ദുരൂഹത! അവയുടെ സ്നേഹം പോലും ഒരു സ്വഭാവിക പ്രക്രിയയല്ലെ? ദുരൂഹതയെ ദുരൂഹത കൊണ്ട് പരിഹരിക്കാന്‍ ശ്രമിച്ച് വീടെത്താതെ പോയവര്‍ നമ്മളല്ലെ? ഞാന്‍ പറഞ്ഞില്ലെ ദാ പന്നികളിപ്പോള് റോക്ക് ബാന്‍ഡിന്റെ താളത്തില്‍ വിജനതയെ ബലാത്സംഗം ചെയ്തു കൊണ്ടിരിക്കുകയാണ്
Poem is good..
but that title seems to be copied from nanappan.. vi/vaadam a collection of short stories.
Sunil
ലതീഷ് ഇത്ര സാധാരണമായ രാഷ്ട്രീയകവിതകള്‍ ഞാന്‍ മറ്റെവിടെയും വായിച്ചിട്ടില്ല.
കവിതയെഴുതുന്നതുകൊണ്ട് ഞാന്‍ ലജ്ജിക്കുന്നു.മറ്റൊന്നും കൊണ്ടല്ല, അതുകോണ്ടുമാത്രമാണല്ലോ നീയാവാന്‍ തോന്നുന്നത്
അനില്‍, ഗുപ്തന്, ഭൂമീപുത്രി,ഡിലൈല, വിശാഖ്: നന്ദി.
മഹീ, മൂന്നു പോസ്റ്റിന് ഒരു കമന്റോ? അതു കലക്കി.
പ്രതാപ്, എനിക്കു തൃപ്തിയായെടാ, തൃപ്തിയായി
:)
Sunil: Copied?? that's wrong word, am afraid :(
സമ്മതിച്ചെഡെയ്.... ഇതൊരു രക്ഷയുമില്ലാത്തവണ്ണം അരക്ഷിതമായ ജനതയുടെ പദാവലി!
ഏറ്റുപറച്ചിലിന്റെ ക്യാന്‍വാസില്‍ വിജനതയുടെ ജലച്ചായചിത്രം. അതിലപ്പടി മുറിവുകളിലേതുപോലത്തെ നിറം..
ഡിങ്കന്, ലാപുട:
നന്ദി
beautiful dear.
ലതീഷ്
അസ്സലായിരിക്കുന്നു വിജനത കൊണ്ടു വരച്ച പേടിപ്പടം.
കവിത വായിച്ചത് ഇന്നാണ്. ഇവിടെ നിന്നല്ല. മാധ്യമം വീക്കിലിയില്‍.
കവിത അവിടെനിന്ന് വായിച്ചു. പിടിതരാത്ത കവിത... അസ്സലായി.
Post a Comment