Sunday, September 14, 2008

ഒരുമ്മകൊണ്ട്‌ താണ്ടാനാവില്ല തണുപ്പുകാലം

നട്ടുച്ചയ്ക്ക്‌
ഭ്രാന്തിന്റെ
വെയില്‍ സ്വപ്നങ്ങള്‍
പൊഴിഞ്ഞു വീഴുന്ന
ഇടവേളയില്‍

തലയ്ക്കുമീതെ പായുന്ന
ഇലക്ട്രിക്‌ ലൈനിന്റെ
നിഴല്‍
ഭൂമിയില്‍
കണ്ട്‌
ഭയക്കുന്നു

ഒരു ഓട്ടോ
കൈകാണിച്ചു നിര്‍ത്തി
മഞ്ഞുകാലത്തിലേക്ക്‌
രക്ഷപ്പെടുന്നു

ആവശ്യത്തിന്‌ ഒന്നുമെടുത്തിരുന്നില്ല
ഒന്നും തികഞ്ഞില്ല
തികയാത്തവന്റെ തണുപ്പിന്‌
മരിച്ചവളുടെ പുതപ്പ്‌ പാകമാകില്ല

പതുങ്ങിപ്പതുങ്ങി
വെയില്‍കാലത്തിലേക്ക്‌
തിരിച്ചുപോകുന്നു

12 comments:

ഭൂമിപുത്രി said...

വിഭ്രമചേതസ്സിന്റെ നിഴലും വെളിച്ചവും..

Anonymous said...

ഇനിയും വെയില്‍ മൂക്കൂമ്പോള്‍ മഞ്ഞുകാലത്തേക്ക് മടങ്ങിപ്പോകാതെ ചൂളമടിച്ചു ചുമടുമെടുത്തു നില്‍ക്കുന്ന ഏതെങ്കിലും മരത്തിന്റെ ചുവടുതിരയൂ...

ഒരു ചുംബനത്തിനും പുതപ്പിനും മഞ്ഞുകാലത്ത്ന്റെ തണുപ്പിനെ തടയാനാവില്ല..

അനില്‍@ബ്ലോഗ് // anil said...

ലതീഷ്,
വായിച്ചു,പതിവുപോലെ :)

ഓഫ്ഫ്:
പൊട്ടം മാറ്റിയതു നന്നായി

Dinkan-ഡിങ്കന്‍ said...

മീശകലപ്പയ്ക്കു താഴെ ഇരുചുണ്ടിന്റെ മുടന്തന്‍ കാളകളാല്‍ "ലോകം മാറാനായി" ചുംബനം കൊണ്ട് ഉഴുതുമറിക്കല്‍ നടത്താന്‍ പറഞ്ഞ ഒക്ടോവിയോപസാണേ എനിക്കി കവിത പരിപൂര്‍ണ്ണമായും ഇഷ്ടമായില്ല എന്ന കാര്യം ഞാന്‍ ഇവിടെ (വളരെ വ്യംഗ്യം ആയി) രേഖപ്പെടുത്തുന്നു.

ഒ(ത)പ്പ്
ഡിങ്കന്‍

പാമരന്‍ said...

...

ശ്രീജ എന്‍ എസ് said...

ഒരുമ്മ കൊണ്ട് തണുപ്പ് മാറ്റാന്‍ കഴിയില്ലായിരിക്കാം...വേദനകള്‍ മറന്നു ഒരു നിമിഷത്തേക്ക് മാത്രം ഒരു സ്വപ്നത്തില്‍ ജീവിക്കാം ... അല്ലെ..

അനിലൻ said...

ഒരുമ്മപോലുമില്ലാതെ താണ്ടിയ തണുപ്പുകാലത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചു വരുന്നു ലതീഷ് :(

മാന്മിഴി.... said...

i can't understand...........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചഞ്ചലമായൊരു ജന്മം

Radhika Nallayam said...

നിനക്കു എത്ര ഉമ്മകള്‍ വേണം എന്ന് പറയു കൂട്ടുകാരാ..നീയി തണുപ്പ് കാലം താണ്ടുന്നത് ഒന്നു കണ്ടാല്‍ മതി

Mahi said...

ഏത്‌ മഞ്ഞു കാലത്തിലേക്ക്‌ ഒളിച്ചോടിയാലും നമുക്ക്‌ വീണ്ടും ഈ വേനലിലേക്ക്‌ തന്നെ തിരിച്ചു വരണം ലതീഷെ.ഏത്‌ പ്രതിസന്ധിയിലും ഉള്ളില്‍ ഒരു കൊച്ചു ഭ്രാന്ത്‌ എടുത്തു വെക്കുക.സോര്‍ബയെ പോലെ.ഇപ്പോള്‍ തികയാതെ വന്നത്‌ അത്‌ തന്നെയാണ്‌

ശിവന്‍ said...

ആരെന്നുമാത്രം പറഞ്ഞില്ല. കര്‍ത്താവില്ലാതെ കവിതയോ അതോ എനിക്ക് മനസ്സിലാകായ്കയോ?