Monday, October 27, 2008

രുചി

മൂന്നുവയസുകാരി മകളെ
കാണാതായ രാത്രിയില്‍
കനത്തു കനത്തു വരുന്ന വെളിച്ചത്തില്‍
ഭയം കൊണ്ടും വെപ്രാളം കൊണ്ടും
ചേര്‍ന്നുചേര്‍ന്ന്‌
ഇണചേര്‍ക്കപ്പെട്ട അവസ്ഥയില്‍
അച്ഛനുമമ്മയും
കുറ്റബോധത്തിന്‌ കീഴടങ്ങി
ഉറങ്ങുമ്പോള്‍

ഇരുട്ടില്‍, അടുക്കളയില്‍
എത്ര സുഖകരമായ അരുചി എന്ന്‌
ഓംലറ്റ്‌ കൊത്തിത്തിന്നുന്നു
എന്റെ പിടക്കോഴി

12 comments:

അനില്‍@ബ്ലോഗ് // anil said...

ലതീഷ്,
ഓംലറ്റു കൊത്തിത്തിന്നുന്ന പീടക്കോഴി !!

നല്ല പ്രയോഗം.

പാമരന്‍ said...

ഔ!

മൃദുല said...

മുട്ടറോസ്റ്റ്
കൂടി
കോഴിക്കിട്ട് കൊടുക്കണം

ഭൂമിപുത്രി said...

എന്താന്നറിയില്ല, ചില കുട്ടി സിനിമാനടികളുടെ
അമ്മമാരേ ഓർത്തുപോയി

Mahi said...

ഇത്‌ അരുചികളുടെ കാലം

gi. said...

love.

Dinkan-ഡിങ്കന്‍ said...

പൂച്ചയ്ക്കും, മുയലിനും, സിംഹത്തിനും..എന്തിന് ചിത്രശലഭത്തിനു വരെ തിന്നാം , പക്ഷേ കോഴിക്ക് പാടില്ല, അതെന്ത് നീതി?
:(

ഓഫ്.ടോ

സുഖകരമായ അരുചി...
അതിസാധാരണമായ വിജനത....
അതിപ്രാചീനമായ ഒരു വൃത്തികേടിന്‌ ....

അനുശീലത്തിന് പിഴയിടപ്പെടാതിരിക്കട്ടെ :)

നിലാവ്.... said...

:)
സുഖകരമായ അരുചി...
നല്ല വാക്കുകള്‍

Jayasree Lakshmy Kumar said...

പിന്നെ ഭയാനകമായ അജീർണ്ണം...

വേണ്ടാ..പേടിപ്പെടുത്തുന്ന ഈ കാഴ്ച

ഹാരിസ് said...

എന്തൊക്കെയോ പറയുവാനുണ്‍ട്
പക്ഷെ,ഓംലെറ്റ് കൊക്കില്‍ കുരുങ്ങിയിരിക്കുന്നു.

അനിലൻ said...

എനിയ്ക്ക് നിന്നെ ഇനി വേണ്ട
ഞാന്‍ നിന്നെ കൊത്തിയാട്ടുന്നു
എവിടേയ്ക്കെങ്കിലും പോ!

Siji vyloppilly said...

ഹും..നല്ല ഭാവന. പൊട്ടിവരുന്ന കുഞ്ഞുണ്ടായിരുന്നോ മുട്ടപ്പത്തില്‍..:)