മൂന്നുവയസുകാരി മകളെ
കാണാതായ രാത്രിയില്‍
കനത്തു കനത്തു വരുന്ന വെളിച്ചത്തില്‍
ഭയം കൊണ്ടും വെപ്രാളം കൊണ്ടും
ചേര്‍ന്നുചേര്‍ന്ന്
ഇണചേര്‍ക്കപ്പെട്ട അവസ്ഥയില്‍
അച്ഛനുമമ്മയും
കുറ്റബോധത്തിന് കീഴടങ്ങി
ഉറങ്ങുമ്പോള്‍
ഇരുട്ടില്‍, അടുക്കളയില്‍
എത്ര സുഖകരമായ അരുചി എന്ന്
ഓംലറ്റ് കൊത്തിത്തിന്നുന്നു
എന്റെ പിടക്കോഴി
12 comments:
ലതീഷ്,
ഓംലറ്റു കൊത്തിത്തിന്നുന്ന പീടക്കോഴി !!
നല്ല പ്രയോഗം.
ഔ!
മുട്ടറോസ്റ്റ്
കൂടി
കോഴിക്കിട്ട് കൊടുക്കണം
എന്താന്നറിയില്ല, ചില കുട്ടി സിനിമാനടികളുടെ
അമ്മമാരേ ഓർത്തുപോയി
ഇത് അരുചികളുടെ കാലം
love.
പൂച്ചയ്ക്കും, മുയലിനും, സിംഹത്തിനും..എന്തിന് ചിത്രശലഭത്തിനു വരെ തിന്നാം , പക്ഷേ കോഴിക്ക് പാടില്ല, അതെന്ത് നീതി?
:(
ഓഫ്.ടോ
സുഖകരമായ അരുചി...
അതിസാധാരണമായ വിജനത....
അതിപ്രാചീനമായ ഒരു വൃത്തികേടിന് ....
അനുശീലത്തിന് പിഴയിടപ്പെടാതിരിക്കട്ടെ :)
:)
സുഖകരമായ അരുചി...
നല്ല വാക്കുകള്‍
പിന്നെ ഭയാനകമായ അജീർണ്ണം...
വേണ്ടാ..പേടിപ്പെടുത്തുന്ന ഈ കാഴ്ച
എന്തൊക്കെയോ പറയുവാനുണ്ട്
പക്ഷെ,ഓംലെറ്റ് കൊക്കില്‍ കുരുങ്ങിയിരിക്കുന്നു.
എനിയ്ക്ക് നിന്നെ ഇനി വേണ്ട
ഞാന്‍ നിന്നെ കൊത്തിയാട്ടുന്നു
എവിടേയ്ക്കെങ്കിലും പോ!
ഹും..നല്ല ഭാവന. പൊട്ടിവരുന്ന കുഞ്ഞുണ്ടായിരുന്നോ മുട്ടപ്പത്തില്‍..:)
Post a Comment