കാത്തുനില്‍ക്കുന്നവളുടെ 
ഇരുപ്പും കിടപ്പും 
എന്തുചെയ്യുന്നുണ്ടാവും 
എന്നു ചിന്തിച്ച് 
നിന്നു പോയതിനാലാണ് 
വൈകിയത് 
എന്തു ചെയ്താലെന്ത് 
എന്നുറപ്പിച്ച് 
ഓടിയെത്തുമ്പോഴേക്കും
നടപ്പ് 
അവളില്‍ 
പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു 
ഇനി ഇരുന്ന് 
ചിന്തിക്കാമെന്നിരിക്കെ
ഓടിച്ചിട്ടു പിടിക്കാന്‍ 
തോന്നുന്നതിന്റെ 
കിടപ്പു വശമെന്ത്?
 
 
 
7 comments:
നിന്നേം അവളേം കൊണ്ടു തോറ്റു ;)
ഇത് വശപിശ്ശകാണല്ലോ
അവളവള്ടെ വീട്ടീ ചെന്ന് കാത്തിരിക്കുന്നുണ്ടാവും..
ഇനി കാത്തിരിക്കുന്നവള്ടെ നില്പും ഓട്ടവും എന്തു ചെയ്യുന്നെന്നോര്ത്ത് നീയിത്തിരി നടക്ക്..
അങ്ങു ചെല്ലുമ്പോഴേക്ക് രണ്ടുപേര്‍ക്കും കിടക്കാന്‍ കാലാവും :)
ഹല്ല പിന്നെ !
makkale, ninte pokku athra sheriyalla...nee sookshicho..
അവളെങ്കിലും നല്ലവഴിക്ക് “നടക്കട്ടെ!“
ഒരു നടയ്ക്കും വിട്ടുകൊടുക്കില്ല എന്ന വാശി കളയു.
ഏത് കാര്യവും ചെയ്യാനുള്ളതില്‍ കൂടുതല്‍ വഴികള്‍ ചെയ്യാതിരിക്കാന്‍ ഉള്ളതിനാല്‍...
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍.....
Post a Comment